Saturday, September 08, 2018 Last Updated 15 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 09 Oct 2017 04.14 PM

വാര്‍ധക്യകാലത്തെ ആരോഗ്യപ്രശ്‌നങ്ങള്‍

100 വയസിനു മേല്‍ പ്രായവമുള്ളവരില്‍ 15 ശതമാനം മാത്രമേ പുരുഷന്മാരുള്ളു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, കാന്‍സര്‍ മുതലായ രോഗങ്ങള്‍ പ്രായമേറുന്നതിന് അനുസരിച്ച് കൂടുതലായി കണ്ടുവരുന്നു.
uploads/news/2017/10/153903/oldage091017a.jpg

ആഗോളതലത്തില്‍ ഈ ശതാബ്ദത്തിന്റെ തുടക്കത്തില്‍ 42 കോടി ആയിരുന്ന വൃദ്ധജനങ്ങള്‍ 2030 ആകുമ്പോള്‍ 98 കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. വൃദ്ധജനങ്ങളില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്.

100 വയസിനു മേല്‍ പ്രായവമുള്ളവരില്‍ 15 ശതമാനം മാത്രമേ പുരുഷന്മാരുള്ളു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, കാന്‍സര്‍ മുതലായ രോഗങ്ങള്‍ പ്രായമേറുന്നതിന് അനുസരിച്ച് കൂടുതലായി കണ്ടുവരുന്നു.

മാനസിക പ്രശ്‌നങ്ങള്‍


വളരെ പെട്ടെന്ന് ഉണ്ടാകുന്ന മാനസിക വിഭ്രാന്തി, ഇല്ലാത്ത വസ്തുക്കള്‍ ഉണ്ടെന്നു തോന്നുക, തങ്ങള്‍ക്കെതിരേ മറ്റുള്ളവര്‍ പദ്ധതികള്‍ തയാറാക്കുന്നു എന്ന തോന്നല്‍ തുടങ്ങിയവ വാര്‍ധക്യകാലത്ത് സാധാരണമാണ്.

ഓര്‍മക്കുറവ് ഒരു പ്രധാന പ്രശ്‌നമായി വാര്‍ധക്യത്തില്‍ കണ്ടുവരുന്നു. മറവി രോഗമായ അല്‍ഷിമേഴ്‌സ് ഇതില്‍ ഉള്‍പ്പെടുത്താം. ജീവിത സായാഹ്നത്തിലെത്തി, ഇനി എപ്പോള്‍ വേണമെങ്കിലും അസ്തമിക്കാം എന്ന വിചാരം, അകാരണമായ ഭയം ഉണ്ടാക്കുന്നു.

ശാരീരികമായ അവശതകള്‍


ദൈനംദിന കൃത്യങ്ങളായ വസ്ത്രം ധരിക്കല്‍, കുളി, ആഹാരം കഴിക്കുക, മലമൂത്ര വിസര്‍ജനം, യാത്ര മുതലായവ ദുഷ്‌ക്കരങ്ങളായിത്തീരുന്നു. ഔഷധങ്ങള്‍ എടുത്ത് ഉപയോഗിക്കുക, ഫോണ്‍ ചെയ്യലുകള്‍, കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുക, വീട് വൃത്തിയായി സൂക്ഷിക്കുക, പാചകം ചെയ്യുക, പണമിടപാടുകള്‍ നടത്തുക മുതലായവയില്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു.

ശാരീരികമായ അവശതകള്‍ മൂലം മാനസിക അസ്വസ്ഥതകള്‍ കൂടുന്നു. സാമൂഹികമായി ഒറ്റപ്പെടുന്ന അനുഭവം ഉണ്ടാകുന്നു.

വീഴ്ചകള്‍


65 വയസിനു മുകളില്‍ പ്രായമുള്ള 30 ശതമാനം ആളുകളും 80 വയസിനു മുകളില്‍ പ്രായമുള്ള 50 ശതമാനം പേരും വീഴുന്നതായി കാണുന്നു. ഇതില്‍ 2 - 3 ശതമാനം വരെ ആളുകളില്‍ അസ്ഥികള്‍ക്ക് ഒടിവു സംഭവിക്കുന്നു. 20 - 30 ശതമാനം പേര്‍ക്ക് വീഴ്ച മൂലം സ്വതന്ത്രമായി സഞ്ചരിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു.

വീഴ്ചകള്‍ പലതും മരുന്നകളുടെ പാര്‍ശ്വഫലങ്ങളോ ഞരമ്പുകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ മൂലമോ ആകാം. ശരീരത്തിന്റെ ബലക്കുറവോ തലകറക്കമോ ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതോ മൂലം വീഴ്ചകള്‍ സംഭവിക്കാം. കൂടാതെ കാഴ്ചക്കുറവ്, കാര്‍പ്പറ്റുകള്‍, കയറ്റുപാ, എന്നിവയും വീഴ്ചയ്ക്കു കാരണമാകാം.

തലകറക്കം


പ്രത്യേകിച്ചും വളരെ നേരം കിടന്നിട്ട് എഴുന്നേല്‍ക്കുമ്പോള്‍ പലര്‍ക്കും തലചുറ്റല്‍ അനുഭവപ്പെടുന്നു. തലച്ചോറിലേക്കുള്ള രക്തത്തിന്റെ അളവ് താല്‍ക്കാലികമായി കുറയുന്നതാണ് ഇതിന്റെ കാരണം.

അല്‍പ സമയംകൊണ്ട് രക്തപ്രവാഹം സാധാരണ നിലയിലാകും. കൂടുതല്‍ സമയം കിടന്നിട്ട് പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍ തലചുറ്റി വീഴാന്‍ സാധ്യതയുണ്ട്. അതിനാല്‍ എഴുന്നേല്‍ക്കുമ്പോള്‍ അല്‍പനേരം ഇരുന്നതിനു ശേഷം എഴുന്നേല്‍ക്കാന്‍ ശ്രദ്ധിക്കുക.

മൂത്രം നിയന്ത്രിക്കാനാവാതെ വരിക


പ്രായമായവരെ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മൂത്രത്തിന് നിയന്ത്രണമില്ലാതാവുക. ഉദ്ദേശിക്കുന്നതിന് മുമ്പ് മൂത്രം പോകുന്നു. മാനസികമായി അവരെ ഇത് വളരെ വിഷമിപ്പിക്കുന്നു. സാമൂഹികമായി അവര്‍ സ്വയം ഒറ്റപ്പെടുന്നു.

ഈ രോഗം പ്രായം കൂടുന്നതിന്റെ ഭാഗമായി ഉണ്ടാകുന്നതല്ല. അമിതമായ വണ്ണം, പുകവലി, ശ്വാസകോശ രോഗങ്ങള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ഞരമ്പുകള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങള്‍ എന്നിവമൂലം മൂത്രസഞ്ചിയിലുണ്ടാകുന്ന സംഭരണ ശേഷിക്കുറവ് മൂത്രം പുറത്തേക്ക് കളയാനുള്ള പേശികളുടെ പ്രവര്‍ത്തനക്കുറവ് എന്നിവയാണ് ഇതിനു കാരണം.

uploads/news/2017/10/153903/oldage091017b.jpg

തുടര്‍ച്ചയായ ഗര്‍ഭധാരണം മൂലവും ഗര്‍ഭാശയ ശസ്ത്രക്രിയകള്‍ മൂലവും മൂത്രസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ചുമയ്ക്കുകയോ തുമ്മുകയോ ചിരിക്കുകയോ ഭാരമെടുക്കുമ്പോഴോ മൂത്രം അറിയാതെ പോകുന്ന അവസ്ഥയുണ്ടാകാം.

ചിലര്‍ക്ക് മൂത്രം തുടരെത്തുടരെ പോവുക, രാത്രിയില്‍ കിടക്കയില്‍ അറിയാതെ പോവുക എന്നിവയും കണ്ടുവരുന്നു. ഞരമ്പുകളിലെ രോഗങ്ങളോ മൂത്രാശയത്തിലെ പഴുപ്പോ കാന്‍സറോ കല്ലുകളോ ഇതിന് കാരണമാകുന്നു. ഇങ്ങനെയുള്ളവര്‍ക്ക് മരുന്നുകള്‍ക്കു പുറമോ രണ്ടു മണിക്കൂര്‍ ഇടവിട്ട് മൂത്രമൊഴിപ്പിച്ച് പരിശീലനം നല്‍കുക. ക്രമേണ ഇവ മൂന്നും നാലും മണിക്കൂര്‍ ആക്കിയെടുക്കുക.

പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം മൂലമോ കാന്‍സര്‍ മൂലമോ മൂത്രതടസം ഉണ്ടാകാം.

വൃണങ്ങള്‍


ഒരേ കിടപ്പില്‍ കിടക്കുന്ന വയോധികര്‍ക്ക് ശരീരത്തില്‍ വൃണങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്. മുതുകിലും കാലിന്റെ കുഴകളിലും ഇവയുണ്ടാകാം. ഈ ഭാഗങ്ങളില്‍ അണുബാധയുണ്ടാകാനുള്ള സാധ്യതയേറുന്നു. ഇതുമൂലം അവ പഴുക്കുകയും മരണത്തിനിടയാവുകയും ചെയ്യാം.

ഇത്തരം രോഗികളെ രണ്ടു മണിക്കൂര്‍ ഇടവിട്ട് സ്ഥാനം മാറ്റി കിടത്തിയാല്‍ ഒരു പരിധിവരെ വൃണങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. ഞരമ്പു സംബന്ധമായ രോഗങ്ങളും അസ്ഥികള്‍ക്കുണ്ടാകുന്ന ഒടിവുകള്‍, ശരീരത്തില്‍ നീരുണ്ടാകുന്നതും വൃണങ്ങള്‍ ഉണ്ടാകാന്‍ വഴി വയ്ക്കും.

ഉറക്കമില്ലായ്മ


പ്രായമാവരെ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണിത്. പകല്‍ ദീര്‍ഘനേരം കിടക്കുകയും ഇടയ്ക്ക് മയക്കം അനുഭവപ്പെടുകയും ചെയ്യുന്നതു മൂലം രാത്രിയില്‍ സ്വാഭാവികമായി ഉറക്കം കുറയുന്നു.

ഏതൊരാള്‍ക്കും 6 മുതല്‍ 8 മണിക്കൂര്‍ വരെ വിശ്രമം ആവശ്യമുള്ളു. ഉറങ്ങിയാലും ഇല്ലെങ്കിലും അത്രയും സമയം കിടന്നാല്‍ മതിയാവും. എന്നിരുന്നാലും ഉറങ്ങിയില്ലല്ലോ എന്ന വിചാരം ഇക്കൂട്ടരെ അലട്ടുന്നു.

മലബന്ധം


ശരീയായ വ്യായാമം, ആഹാരം ധാരാളം പച്ചക്കറികള്‍ ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നിവയാണ് ഇതിനുള്ള പ്രതിവിധി. തീരെ നിവര്‍ത്തിയില്ലെങ്കില്‍ മാത്രം മരുന്നുകള്‍ കഴിക്കുക. പലരും ശോചനയ്ക്കു വേണ്ടി അമിത ബലം പ്രയോഗിക്കുന്നത് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തും. പ്രത്യേകിച്ച് ഹൃദ്രോഗികള്‍.

കാഴ്ച- കേള്‍വി തകരാറുകള്‍


തിമിരം, കേള്‍വിക്കുറവ് മുതലായവ വൃദ്ധജനങ്ങളെ സാധാരണയായി അലട്ടാറുണ്ട്. അവയ്ക്ക് കാലകാലങ്ങളില്‍ വേണ്ട പ്രതിവിധി ചെയ്യുക.
സന്ധിവീക്കം, എല്ലുകള്‍ക്ക് കട്ടി കുറയുക, തന്മൂലം എല്ലുകള്‍ ദ്രവിക്കുക, ഒടിവുകള്‍ ഉണ്ടാവുക എന്നിവ പ്രായാധിക്യം മൂലം ഉണ്ടാകുന്നതായി കാണുന്നു.

വൃദ്ധ ജനങ്ങളുടെ ശ്രദ്ധയ്ക്ക്


1. ശരിയായ ഭക്ഷണം - പോഷകമുള്ളവ
2. വ്യായാമം - 15 മിനിട്ട്. നടപ്പ്, സൈക്കിള്‍ സവാരി നീന്തല്‍ എന്നിവ.
3. ലഹരിപദാര്‍ഥങ്ങള്‍ ഒഴിവാക്കുക
4. പുകവലി ഒഴിവാക്കുക.
5. ശരീര ഭാരം നിയന്ത്രിക്കുക.

ഡോ. എം. ഹനീഫ്
(റിട്ട. പ്രൊഫസര്‍മെഡിക്കല്‍ കോളജ്, കോട്ടയം)

Ads by Google
Ads by Google
Loading...
TRENDING NOW