Wednesday, December 06, 2017 Last Updated 20 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 09 Oct 2017 03.54 PM

ആത്മാവും ആത്മാവും തമ്മില്‍ ബന്ധിപ്പിക്കുന്ന ചരടാണ് വിവാഹം

uploads/news/2017/10/153898/joythi091017.jpg

മുന്‍ പരിചയമില്ലാത്ത രണ്ടു വ്യക്തികളെ തമ്മില്‍ വിവാഹം എന്ന ചരടില്‍ ബന്ധിക്കാന്‍ വിജയപ്രദമായ ജീവിതം ഉണ്ടാകാന്‍ ജാതക പരിശോധനയല്ലാതെ ഒരു വഴിയുമില്ലെന്നുള്ള സത്യം നാം മനസ്സിലാക്കുമ്പോള്‍ ആ ശാസ്ത്രത്തെ നാം ഈശ്വരനായി കാണുന്നു.

നക്ഷത്രപ്പൊരുത്ത ശോധന സപ്തധാതുക്കളിലൊന്നായ രക്തത്തിന്റെയും മനസ്സിന്റെയും കര്‍ത്താവായ ചന്ദ്രനെ അടിസ്ഥാനമാക്കി ചിന്തിക്കുന്നു.

വരാനിരിക്കുന്ന രോഗത്തെപ്പറ്റിയും വൈധവ്യത്തെപ്പറ്റിയും സന്താനത്തെക്കുറിച്ചും ജ്യോതിഷപണ്ഡിതന്‍ നടത്തുന്ന പ്രവചനങ്ങള്‍ ഭാവിജീവിതത്തില്‍ പറയുന്ന സമയത്തുതന്നെ അനുഭവത്തില്‍ കാണുമ്പോള്‍ മാത്രമാണ് ജ്യോതിഷത്തിന്റെ പ്രസക്തി നാം മനസ്സിലാക്കുന്നത്.

രണ്ടു ജാതകങ്ങള്‍ തമ്മില്‍ കൂടിച്ചേര്‍ക്കുമ്പോള്‍ ഒരു ദാമ്പത്യജീവിതത്തിന്റെ പരിപൂര്‍ണ്ണ ജാതകം ഉണ്ടാകുന്നു. ആത്മാവും ആത്മാവും തമ്മില്‍ വിവാഹമെന്ന ചരടില്‍ ബന്ധിപ്പിക്കുന്നു.

എന്നെ സമീപിക്കുന്ന മാതാപിതാക്കളുടെ ചോദ്യം ഇതാണ്. എന്റെ മകളുടെ വിവാഹം നടക്കുന്നില്ല. എന്റെ മകള്‍ അന്യജാതിക്കാരന്റെ കൂടെ ഒളിച്ചോടി. മകള്‍ക്ക് വിവാഹമേ വേണ്ട. കുലത്തിന് നാശപ്രവൃത്തി ചെയ്യുന്നു. വിവാഹം കഴിഞ്ഞിട്ട് ഒരുമാസമേ ആയിട്ടുള്ളൂ.

അവള്‍ക്ക് ഭര്‍ത്താവിനെ വേണ്ട. അമ്മായിയമ്മ പൊറുപ്പിക്കുന്നില്ല. വിവാഹശേഷം ഭര്‍ത്താവ് ജോലിക്കുപോകില്ല. മദ്യപനായിതൊഴില്‍ നഷ്‌പ്പെട്ടു. ശാരീരിക പീഡനം. ഒന്ന് പ്രശ്‌നംവച്ച് നോക്കൂ മാഷേ. ഞങ്ങള്‍ പൊരുത്തം നോക്കിത്തന്നെ ചേര്‍ത്തതാണ്. വിധിയിതായി.

ഉത്തരം: ഇതിന് പ്രശ്‌നമല്ല ആവശ്യം. നിങ്ങളുടെ കുട്ടി ജനിച്ചപ്പോള്‍ തന്നെ തീരുമാനങ്ങളായി കഴിഞ്ഞു. അതിനുത്തരം ഗ്രഹനിലയിലുണ്ട്. നക്ഷത്രപ്പൊരുത്തത്തിലൂടെ അറിയാന്‍ കഴിയില്ല.

uploads/news/2017/10/153898/joythi091017a.jpg

സ്ത്രീക്ക് വൈധവ്യയോഗമുണ്ടോ? പുരുഷന് ഭാര്യാമരണയോഗമുണ്ടോ, സന്താനയോഗമുണ്ടോ, ബീജഗണമുണ്ടോ, സ്ത്രീക്ക് ജാരസംഗമമുണ്ടോ, ഭാവിജീവിതം ശോഭനമാകുമോ, പുനര്‍വിവാഹയോഗമുണ്ടോ, വ്യഭിചാരയോഗമുണ്ടോ, സന്ന്യാസയോഗമുണ്ടോ, സ്ത്രീപുരുഷ ജാതകത്തില്‍ ചൊവ്വ ദോഷമുണ്ടോ, ഇത്രയും കാര്യങ്ങള്‍ സ്വന്തം മകളുടെ വിഷയത്തില്‍ നാം അറിഞ്ഞിരിക്കണം.

അതിന് പ്രശ്‌നമല്ല പ്രതിവിധി. ബാല്യത്തില്‍ തന്നെ തന്റെ മകളുടെ ഗ്രഹനില ജ്യോത്സ്യനെ കാണിച്ചിരിക്കണം. വരാനിരിക്കുന്ന ദുര്‍വ്വിധിയെ മുന്‍കൂട്ടി മനസ്സിലാക്കി പ്രതിവിധി ചെയ്യുക. അതാണ് ജ്യോതിഷം.

എല്ലാം സംഭവിച്ചു കഴിഞ്ഞ് ചെയ്യുന്ന കര്‍മ്മങ്ങള്‍ പണം ചെലവാക്കാന്‍ മാത്രമേ ഉപകരിക്കൂ. മാരകമായ രോഗംപോലും ഗ്രഹനിലയിലൂടെ കണ്ടുപിടിച്ച് പ്രതിവിധി ചെയ്യുവാന്‍ കഴിയും. അത്രയും സത്യസന്ധമാണ് ഗ്രഹനില. അത് സത്യസന്ധമായ ഗ്രഹനിലയായിരിക്കണമെന്ന് മാത്രം.

ഒരു കുട്ടിയുടെ ജനനം മുതല്‍ മരണംവരെ ഉള്ള അനുഭവങ്ങള്‍ 12 രാശികളിലായി ജ്യോതിഷശാസ്ത്രത്തെ അടിസ്ഥാനമാക്കി നിര്‍ണ്ണയിക്കുന്ന പ്രപഞ്ചസത്യമാണ് തലക്കുറി അഥവാ തലവരിയോല. അനുഭവങ്ങളെ മുന്‍കൂട്ടി അറിയിക്കുന്ന പ്രപഞ്ചസത്യം. വിവാഹം ഉറപ്പിക്കുമ്പോള്‍ പൊരുത്തത്തോടൊപ്പം ഗ്രഹനിലയും നോക്കി ഉറപ്പാക്കുക.

എല്ലാ ദോഷങ്ങള്‍ക്കും പ്രതിവിധി ജ്യോതിഷത്തിലുണ്ട്. ദുഷ്‌കര്‍മ്മങ്ങള്‍ പ്രതിവിധിയല്ല. ദോഷമായി ഗ്രഹനിലയില്‍ നില്‍ക്കുന്ന ഗ്രഹത്തിന്റെ ഈശ്വരനെ പ്രാര്‍ത്ഥിക്കുക. ഫലം ഉറപ്പാണ്.

കെ.എന്‍. ബാലകൃഷ്ണ കൈമള്‍, അരൂക്കുറ്റി
മൊ: 9495441529

Ads by Google
Ads by Google
TRENDING NOW