Thursday, June 28, 2018 Last Updated 20 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 09 Oct 2017 03.35 PM

പൃഥ്വിരാജിന്റെ വിമാനം വരുന്നു

uploads/news/2017/10/153892/CiniLOcTVimanam.jpg

മലയാളസിനിമയ്ക്ക് പുതിയൊരു ദൃശ്യാനുഭവം നല്‍കുന്ന ചിത്രമാണ് വിമാനം. മാധ്യമപ്രവര്‍ത്തകനായ പ്രദീപ് എം. നായര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിവരുന്നു.

പൃഥ്വിരാജാണ് നായകന്‍. ഏറെ അഭിനയസാധ്യതകള്‍ നിറഞ്ഞ ഒരു ചിത്രം. ഒപ്പം സാഹസികമായ നിരവധി കാര്യങ്ങളും പൃഥ്വിരാജ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. അത്തരത്തിലുള്ള നിരവധി രംഗങ്ങളും ഈ ചിത്രത്തിലുണ്ട്.

വിമാനവും പ്രണയവും പറക്കലും ഇതാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്ന വിഷയം.

ഒരു ചെറുകിട തുറമുഖ പട്ടണത്തോട് ചേര്‍ന്ന് ഒരു കടലോര ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്. ഇതൊര സാധാരണ കടലോര ഗ്രാമമല്ല. ഒരു തീരപ്രദേശവുമല്ല.

വലിയ പുല്‍മേട്, അതിനിടയില്‍ നിറയെ പാറക്കൂട്ടങ്ങള്‍ കടലിലേക്ക് തള്ളിനില്‍ക്കുന്ന വലിയ പാറക്കൂട്ടങ്ങള്‍. ഇത്തരത്തില്‍ ഏറെ വ്യത്യസ്തമായ ഒരു കടലോരഗ്രാമം ഈ ഗ്രാമത്തിലെ ഒരു സാധാരണക്കാരനായ ചെറുപ്പക്കാരന്‍ 'വെങ്കിടി.'

അമ്മ രാധയും സഹോദരി രാധയും മാത്രമാണ് ബന്ധുക്കാരായിട്ടുള്ളത്. വര്‍ക്ക് ഷോപ്പ് നടത്തുന്ന അമ്മാവന്‍ മുരുകന്റെ തണലിലാണ വെങ്കിടിയുടെ കുടുംബം കഴിയുന്നത്. അച്ഛന്റെ സ്ഥാനത്തുള്ള അമ്മാവന്‍ എന്നും വെങ്കിടിക്ക് താങ്ങും തണലുമായിരുന്നു.

uploads/news/2017/10/153892/CiniLOcTVimanam1.jpg

ചെറുപ്പം മുതല്‍ തന്നെ വിമാനം വെങ്കിടിയുടെ കൗതുകമായിരുന്നു. തന്റെ കളിക്കൂട്ടുകാരിയെയും കയറ്റി വിമാനം പറത്തുക. അവന്റെ മനസ്സ് മുഴുവന്‍ നിറഞ്ഞുനിന്നതും അതുതന്നെ. അവന്റെ ചിന്തകള്‍ക്ക് പ്രചോദനവും സഹകരണവും നല്‍കിപ്പോന്നത്.

കാലം ചെല്ലുന്തോറും ജാനകിയുടെയും വെങ്കിടിയുടെയും മനസ്സില്‍ പ്രണയവും മൊട്ടിട്ടു വളര്‍ന്നുവന്നു. അതോടെ അവന്റെ ലക്ഷ്യത്തിന്റെ തീവ്രതയും ഏറി.

വെങ്കിടിക്ക് എന്നും താങ്ങും തണലും ഉപദേശവും നല്‍കിപ്പോന്നത് തന്റെയൊരു ജ്യേഷ്ഠതുല്യനായ റോജനായിരുന്നു. സ്‌കൂളുകളില്‍ ഫിലിം പ്രൊഡക്ഷന്‍ നടത്തിപ്പോരുന്ന ഒരു പ്രൊജക്ഷനിസ്റ്റാണ് റോജന്‍.

ഒപ്പം ഗ്രാമത്തിലെ പള്ളിവികാരി ഫാ. വിന്‍സന്റും ഇവരുടെയും നാട്ടുകാരുടെയും ഒക്കെ ശ്രമഫലമായി വെങ്കിടിക്ക് തന്റെ ലക്ഷ്യത്തിലേക്ക് കടക്കാനാവുന്ന സാഹചര്യമെത്തുന്നു. പക്ഷേ വിധി പലപ്പോഴും അതിനു പല വിധത്തിലുള്ള സാങ്കേതിക തടസ്സങ്ങളുമുണ്ടാക്കുന്നു. അതു തരണം ചെയ്യാനുള്ള അവന്റെ ശ്രമങ്ങളിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്.

ഈ ചിത്രത്തില്‍ രണ്ടു വിമാനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. വലിയ മുതല്‍മുടക്കിയാണ് ഈ വിമാനങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. അതിനേക്കാളുപരി ഏറെ ശ്രമകരമായ കാര്യം ഈ വിമാനങ്ങള്‍ എല്ലാ ലൊക്കേഷനിലും എത്തിക്കുകയെന്നതായിരുന്നു. പിന്നെ ഇതു പറത്തുക.

അതും പൃഥ്വിരാജ്. അതിന്റെ സാഹസികത ഏറെ വലുതായിരുന്നു. ഇങ്ങനെയുള്ള നിരവധി സംഭവങ്ങളിലൂടെയാണ് ഈ ചിത്രം പൂര്‍ത്തിയാകുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനാണ ഈ ചിത്രം നിര്‍മ്മിക്കുന്നത്.

uploads/news/2017/10/153892/CiniLOcTVimanam2.jpg

ജാനകിയെ അവതരിപ്പിക്കുന്ന ദുര്‍ഗ്ഗാ കൃഷ്ണ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മുന്‍ കലാതിലകമാണ്.

അമ്മാവന്‍ മുരുകനെ സുധീര്‍ കരമനയും റോജന്‍, ഫാദര്‍ വിന്‍സന്റ് എന്നിവരെ അലന്‍സിയര്‍, പി. ബാലചന്ദ്രന്‍ എന്നിവരും അവതരിപ്പിക്കുന്നു. സൈജു കുറുപ്പ്, വിഷ്ണു (മെക്‌സിക്കന്‍ അപാരത ഫെയിം), പ്രവീണ, നിസ്സാര്‍ അഹമ്മദ്, അഞ്ജനാ, മേജര്‍ രവി, വിജിലേഷ് എന്നിവരും പ്രധാന താരങ്ങളാണ്.

റഫീഖ് അഹമ്മദ്, ഗോപിസുന്ദര്‍ ടീമിന്റെ അഞ്ചു ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ഷഹ്നഹ്്‌നാദ് ജലാല്‍ ഛായാഗ്രഹണവും സൈജു കുറുപ്പ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം- ദിലീപ് നാഥ്, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, കോസ്റ്റിയൂം ഡിസൈന്‍- സമീറാ സനീഷ്, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ്- സനീഷ് സെബാസ്റ്റിയന്‍, മനു അശോകന്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ് മംഗലത്ത്, പ്രൊഡക്ഷന്‍ എക്‌സി.- ജോബ്, പ്രൊഡക്ഷന്‍ മാനേജര്‍- ജസ്റ്റിന്‍ കൊല്ലം. മാജിക്ക് ഫ്രെയിം റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തി
ക്കുന്നു.

-വാഴൂര്‍ ജോസ്
ഫോട്ടോ: മഹാദേവന്‍ തമ്പി

Ads by Google
Monday 09 Oct 2017 03.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW