Thursday, April 25, 2019 Last Updated 8 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 09 Oct 2017 02.23 PM

കത്രീന മുടക്കിയ പ്രാര്‍ത്ഥന

''പ്രശ്‌നസങ്കീര്‍ണ്ണമായ ഈ കാലഘട്ടത്തില്‍ അതിഗൗരവവും ഉപദേശങ്ങളും മാത്രമല്ല, ചിരിയും പ്രസാദാത്മകതയും വൈദികന്റെ മുഖമുദ്രയാക്കാമെന്ന് തെളിയിച്ച ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍, ചിരിയച്ചന്‍ കാപ്പിപ്പൊടിയച്ചന്‍ എന്നൊക്കെഅറിയപ്പെടുന്നതിലും അഭിമാനിക്കുന്നു. ''
uploads/news/2017/10/153881/Weeklyfrjosphinw091017.jpg

കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം, കൂടുമ്പോള്‍ ഇമ്പമില്ലെങ്കില്‍ ഭൂകമ്പം എന്നും ഒരുമയുണ്ടെങ്കില്‍ ഉലക്കമേല്‍ കിടക്കാമെന്നും ഒരുമയില്ലെങ്കില്‍ ഉലക്ക മേലെയും കിടക്കും ' എന്ന ഒരു പ്രഭാഷണം കുവൈത്തില്‍ നടത്തുകയുണ്ടായി. യൂട്യൂബിലൂടെ ഇത് കണ്ടത് ഒരുലക്ഷത്തിലധികമാളുകളാണ്.

രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും ആ കുപ്പായത്തേക്കാള്‍ തനിക്ക് ശോഭിക്കുന്നത് ളോഹയാണെന്ന് തിരിച്ചറിഞ്ഞ ആ വൈദികന്‍ ധ്യാനങ്ങള്‍ക്കും മറ്റുമായി ഇതിനോടകം 43 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞിരിക്കുന്നു. മൂര്‍ച്ചയേറിയ വാക്കുകളും നര്‍മ്മം കലര്‍ന്ന സംസാരശൈലിയും കൊണ്ട് ഏവര്‍ക്കും സുപരിചിതനായ ജോസഫ് പുത്തന്‍പുരയ്ക്കലലച്ചന്റെ വിശേഷങ്ങള്‍

വ്യത്യസ്തനായ വൈദികന്‍?


ചെറുപ്പം മുതല്‍ നന്നായി വായിക്കുമായിരുന്നു. കൈയില്‍ കിട്ടുന്നതെന്തും വായിക്കും. അങ്ങനെ കിട്ടുന്ന ആശയങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചുവെക്കും. പഠിക്കുന്ന കാലത്ത് കോളേജ് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഞാനായിരുന്നു മുഖ്യപ്രാസംഗികന്‍. നിരന്തരമായ വായനയില്‍ നിന്നും കിട്ടിയ അറിവുകള്‍ പ്രസംഗത്തിലും കലര്‍ത്തി.

എന്റെ അവതരണശൈലിയെ സംബന്ധിച്ച് നിരവധി പ്രശംസകളും കിട്ടി. പഠനം കഴിഞ്ഞപ്പോള്‍ വൈദികനാകാനുള്ള ഒരുക്കങ്ങളിലായിരുന്നു. അവതരണത്തില്‍ മിടുക്കനായതുകൊണ്ട് മുന്നില്‍ കാണുന്ന വിഷയങ്ങളില്‍ നര്‍മ്മം കലര്‍ത്തി പ്രസംഗിക്കാന്‍ തുടങ്ങിയ ആദ്യനാളുകള്‍ ഇന്നും ഓര്‍മ്മയുണ്ട്.

പള്ളികളിലെ അച്ചന്‍മാരുടെ പ്രസംഗങ്ങള്‍ ഒരുപാട് നീണ്ടുപോകുന്നതായി പലരും പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ പറയുന്നവരോട് എനിക്ക് പറയാനുള്ളത് ഒന്നുമാത്രം. പള്ളിയില്‍ കൂടിയിരിക്കുന്ന സത്യവിശ്വാസികളോട് ദൈവികകാര്യങ്ങള്‍ മാത്രമാണ് പറയുന്നത്. അങ്ങനെ സംസാരിക്കുമ്പോള്‍ പലരും അവര്‍ പോലുമറിയാതെ വാചാലരായിപ്പോവാം.

അതൊരു തെറ്റല്ല. ഞാന്‍ പ്രസംഗിക്കുമ്പോള്‍ അതില്‍ നര്‍മ്മം കലര്‍ത്തും . ചെറുപ്പം മുതലേ ശീലിച്ചുപോയതാണ്. അതൊരിക്കലും മാറ്റാന്‍ തോന്നിയില്ല. ആദ്യമായി ഞാന്‍ പ്രസംഗിച്ച് തുടങ്ങിയപ്പോള്‍ മുതല്‍ എല്ലാവര്‍ക്കും എന്റെ സംസാരം ഇഷ്ടപ്പെട്ടു. അപ്പോള്‍പ്പിന്നെ എന്റെ ഒരു സ്‌റ്റൈലായി ഞാനതങ്ങ്് കരുതി.

ധ്യാനത്തിനും മറ്റുമായി എന്റെ സമീപം വരുന്നവര്‍ എന്നോട് ചോദിച്ചിട്ടുണ്ട്, 'അച്ചനെങ്ങനെയാണ് ഇതുപോലെ തമാശ പറയുന്നത്. എല്ലാവരെയും ചിരിപ്പിക്കണമെന്ന് വിചാരിച്ച് ഒരാള്‍ തമാശ പറയുന്നുവെന്നിരിക്കട്ടെ അയാള്‍ പറയുന്ന കോമഡി കേട്ട് ആരും ചിരിക്കാതിരിക്കുമ്പോള്‍ ആ തമാശതന്നെ അച്ചന്‍ പറഞ്ഞാല്‍ എല്ലാവരും ഒന്നടങ്കം ചിരിക്കുകയും ചിന്തിക്കുകയും ചെയ്യും. എന്താണച്ചാ അതിന് കാരണം?' അതിന് മറുപടിയായി ഞാന്‍ കണ്ണുകളടച്ച് ഒന്ന് ചിരിക്കുക മാത്രം ചെയ്യും. ആ സീക്രട്ട് ഞാന്‍ പുറത്ത് പറഞ്ഞാല്‍ എന്റെ മാജിക് പൊളിയില്ലേ?

(ചിരിക്കുന്നു. ചുമ്മാതെയാണ് കേട്ടോ എന്നു പറഞ്ഞുകൊണ്ട് അച്ചന്‍ അദ്ദേഹത്തിന്റെ കൈകളുയര്‍ത്തി ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് തുടര്‍ന്നു.) ദൈവം ഏല്‍പിച്ച കാര്യങ്ങള്‍ ഏറ്റവും കൃത്യമായും നല്ലതായും ചെയ്യുന്നു.

ഞാന്‍ നയിക്കുന്ന ധ്യാനങ്ങളും പ്രാര്‍ത്ഥനകളും യൂട്യൂബില്‍ കൂടി ഒരുപാട് ആളുകള്‍ കാണുകയും ചാനലുകളില്‍ ഗസ്റ്റായി ക്ഷണിക്കുകയും ചെയ്തു. ഇതൊക്കെ എന്നെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്. വിമര്‍ശനങ്ങളുണ്ടാകാം.

കേരളത്തില്‍ ധാരാളം ആരാധനാലയങ്ങളുണ്ട്. അവിടെയുള്ളവരില്‍ നിന്നും വേറിട്ട് നില്‍ക്കാനായി തമാശകള്‍ പറയുന്നതാണെന്നും ചാനലുകളില്‍ പോകുന്നത് ശരിയല്ലെന്നും കുറ്റപ്പെടുത്തലുകള്‍ ഉണ്ടാകാം.

ഞാനത് കാര്യമാക്കുന്നില്ല. ഇത്തരം നിസ്സാരകാര്യങ്ങള്‍ക്കൊന്നും എന്റെ മനസ്സിനെ വേദനിപ്പിക്കാനുള്ള ശക്തിയില്ല. ആര്‍ക്കും എന്നാലാവും വിധം സഹായങ്ങള്‍ ചെയ്തുകൊടുക്കാറുണ്ട്. ഇനിയും ചെയ്യും.

ആത്മീയ ജീവിതം നയിക്കാനുള്ള കാരണം?


പ്രീഡ്രിഗ്രി കഴിഞ്ഞ സമയത്താണ് വൈദികനാകാനുള്ള മോഹം തോന്നിത്തുടങ്ങിയത്. വീട്ടുകാരോട് പറഞ്ഞപ്പോള്‍ ആദ്യം എതിര്‍പ്പുണ്ടായി. കാരണം അന്നത്തെകാലത്ത് വീട്ടിലെ ആണ്‍കുട്ടികള്‍ പഠനം കഴിഞ്ഞാലുടന്‍ കല്യാണം കഴിച്ച് ഭാര്യയുമൊത്ത് വീട്ടുകാരോടൊപ്പമുണ്ടാകണം. എന്നാല്‍ എന്റെ ചിന്താഗതി നേരെ മറിച്ചായിരുന്നു.

കാരണം ചുറ്റുവട്ടത്തുള്ള വീടുകളിലെ ആണ്‍കുട്ടികള്‍ കെട്ടിക്കൊണ്ടുവരുന്ന പെണ്ണുങ്ങള്‍ അവരുടെ അമ്മായിയമ്മമാരോട് കാണിക്കുന്ന കൊള്ളരുതായ്മകള്‍ കാണുമ്പോള്‍ അത്ഭുതം തോന്നിയിട്ടുണ്ട്. ഞങ്ങള്‍ രണ്ട് ആണ്‍മക്കളാണ് അച്ഛനമ്മമാര്‍ക്ക്.

യാതൊരുവിധത്തിലുള്ള അല്ലലുകളും അറിയിക്കാതെയാണ് അപ്പനും അമ്മയും ഞങ്ങളെ വളര്‍ത്തിയത്. ചേട്ടന്റെ ഇളയതായി മറ്റൊരു കുട്ടി ഉണ്ടായിരുന്നെങ്കിലും എന്തോ അസുഖം വന്ന് മരിച്ചുപോയി. ആ സങ്കടം വീട്ടുകാര്‍ക്കുണ്ടായിരുന്നു. ആ സമയത്താണ് എന്റെ ജനനം.

അതുകൊണ്ട് കുറച്ച് കൂടുതല്‍ സ്വാതന്ത്ര്യം എനിക്കവര്‍ തന്നു. അങ്ങനെയുള്ളപ്പോള്‍ ഞാന്‍ കെട്ടുന്ന പെണ്ണ് നിമിത്തം മാതാപിതാക്കള്‍ ദുഃഖിക്കരുതെന്ന് തോന്നി. അങ്ങനെയാണ് വൈദികനാകാന്‍ തീരുമാനിച്ചത്. 13 വര്‍ഷത്തെ ചിട്ടയായ പഠനവും പ്രാര്‍ഥനയും കൊണ്ടു മാത്രമേ നല്ലൊരു വൈദികനാകാന്‍ സാധിക്കൂ.

ഇത്രയും വര്‍ഷം പഠിക്കാന്‍ എനിക്കാകില്ലെന്ന് പറഞ്ഞ് പലരും പരിഹസിക്കുകയും പിന്മാറാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍ അതിലൊന്നും ശ്രദ്ധ കൊടുക്കാതെ മാതാപിതാക്കളുടെ അനുവാദത്തോടെ സെമിനാരിയിലേക്ക് പോയി. വൈദികപഠനത്തിന് ചെന്നാല്‍ പിന്നെ വീടുമായി യാതൊരു ബന്ധവും പാടില്ലെന്ന് ആരൊക്കെയോ പ്രചരിപ്പിച്ചു.

എന്നാല്‍ സത്യം അതല്ല. ആഴ്ചയിലൊരിക്കല്‍ സിനിമയ്ക്ക് പോകാനും പുറത്ത് പോകാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ക്രിസ്തുമസ്, ഈസ്റ്റര്‍ മുതലായ വിശേഷാവസരങ്ങളില്‍ വീട്ടില്‍ പോകാനും അനുവദിച്ചിരുന്നു.

Monday 09 Oct 2017 02.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW