Friday, December 01, 2017 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 09 Oct 2017 12.01 PM

മെൽബണിൽ യാക്കോബായ സഭയുടെ ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി

uploads/news/2017/10/153855/aus091017a.jpg

മെൽബണിലെ എല്ലാ യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ പള്ളികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ Mitcham Badminton Centre-ൽ വെച്ചു 2017-ലെ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി നടത്തപ്പെട്ടു. റെവ. എൽദോ വർക്കി വലിയപറമ്പിൽ അച്ചൻ ഉത്ഘാടനം ചെയ്ത മത്സരങ്ങൾ പ്രാർത്ഥനയോട് കൂടി ആരംഭിച്ചു.

അതി വാശിയേറിയ മത്സരങ്ങളിൽ പുരുഷന്മാരുടെ ഡബിൾ‍സ്‌ വിഭാഗത്തിൽ ബിജു ചെറിയാൻ & ബൈജു ജേക്കബ്, എൽദോ വർഗീസ് & ആൽവിൻ മാത്യൂസ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തി. പുരുഷ സിംഗിൾസിൽ അരുൺ ജോൺ, വനിതകളുടെ ഡബിൾസിൽ മെർലിൻ ജോളി& എയ്യ്ഞ്ജൽ രാജു എന്നിവർ ഒന്നാമതെത്തി.

ഓസ്‌ടേലിയൻ ഗവണ്മെന്റിന്റെ വിക്ടോറിയൻ സ്റ്റേറ്റ് ബാഡ്മിന്റൺ വിഭാഗമായ #BadmintonVictoria ആയിരുന്നു ടൂർണമെന്റിന്റെ സ്പോൺസേർസ്. വിജയകരമായി പര്യവസാനിച്ച ടൂർണമെന്റിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും സംഘാടകർ അഭിനന്ദിക്കുകയും വരും വർഷങ്ങളിൽ കൂടുതൽ ഭംഗിയായി ടൂർണമെന്റ് നടത്താനും തീരുമാനമായി.

വാർ‍ത്ത : എബി പൊയ്ക്കാട്ടി‍ൽ

Ads by Google
Monday 09 Oct 2017 12.01 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW