Monday, July 16, 2018 Last Updated 3 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 09 Oct 2017 01.48 AM

കടുവയുടെ സുരക്ഷ 'അറിയില്ലായിരുന്നു'; ആഞ്‌ജിക്കു ജീവന്‍ നഷ്‌ടമായി

 White Tiger, Bengaluru's Bannerghatta Park

ബംഗളുരു: കര്‍ണാടകയിലെ ബന്നാര്‍ഗട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ ജീവനക്കാരനെ വെള്ളക്കടുവക്കുഞ്ഞുങ്ങള്‍ കടിച്ചുകൊന്നു. മൃഗശാല കാവല്‍ക്കാരനായ ആഞ്‌ജനേയ (ആഞ്‌ജി-41) ആണു കൊല്ലപ്പെട്ടത്‌. ഇദ്ദേഹത്തിന്റെ മാംസം കടുവകള്‍ തിന്നതായും റിപ്പോര്‍ട്ടുണ്ട്‌.

ഒരാഴ്‌ച മുമ്പാണ്‌ ആഞ്‌ജിക്ക്‌ ഇവിടെ ജോലി കിട്ടിയത്‌. നേരത്തെ സുരക്ഷാ ഭടനായി ജോലി നോക്കിയ പരിചയത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇദ്ദേഹം ബയോളജിക്കല്‍ പാര്‍ക്കില്‍ ജോലിക്ക്‌ അപേക്ഷിച്ചത്‌. ശനിയാഴ്‌ച വൈകിട്ട്‌ കടുവകള്‍ക്ക്‌ ഭക്ഷണം നല്‍കാനായി കൂടിനകത്തേക്കു കയറിയപ്പോഴായിരുന്നു സംഭവം. ഭക്ഷണം നല്‍കുന്നയിടത്തിനും സഫാരി മേഖലയ്‌ക്കും ഇടയിലുള്ള മതിലിന്റെ വാതില്‍ അടയ്‌ക്കാന്‍ ആഞ്‌ജി മറന്നുപോയതാണു പ്രശ്‌നമായത്‌.

സൗഭാഗ്യ എന്ന കടുവയുടെ കുഞ്ഞുങ്ങളായ വന്യയും ത്സാന്‍സിയുമാണ്‌ ഇറച്ചിയുമായി എത്തിയ ആഞ്‌ജിക്കെതിരേ തിരിഞ്ഞത്‌. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സൗഭാഗ്യ കടുവ അദ്ദേഹത്തെ പിന്തുടര്‍ന്നു കൊല്ലുകയായിരുന്നു. സംഭവം അറിഞ്ഞതിനെത്തുടര്‍ന്ന്‌ മറ്റു ജീവനക്കാരെത്തിയാണ്‌ കടുവകളെ മാറ്റി ആഞ്‌ജിയെ ആശുപത്രിയിലേക്കു മാറ്റിയത്‌. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി വിക്‌ടോറിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

Ads by Google
Monday 09 Oct 2017 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW