Saturday, October 07, 2017 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 07 Oct 2017 04.27 PM

നിങ്ങള്‍ കണ്ടെത്തുന്ന പുരുഷന്‍ വിവാഹിതനാണെങ്കിലും അയാളെ പ്രണയിക്കുക: ആ സൂപ്പര്‍ നടി എല്ലാം തുറന്നു പറയുന്നു

uploads/news/2017/10/153276/CiniINWkankana.jpg

ബോളിവുഡ് നടിമാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിയെന്ന ഖ്യാതി കങ്കണയക്കുണ്ടായിരുന്നു. മാത്രമല്ല ബോളിവുഡിലെ ക്വീന്‍ ആക്ടര്‍ എന്നാണ് കങ്കണയെ വിശേഷിപ്പിക്കുന്നത്. അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിനാല്‍ മീഡിയയുടെ സജീവ ചര്‍ച്ചയ്ക്ക് ഇരയാകുന്ന നടിയാണ് കങ്കണ റണാവുത്ത്.

എങ്കിലും നിരവധി അവാര്‍ഡുകള്‍ കങ്കണയെ തേടി എത്തിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശില്‍നിന്നും ബോളിവുഡിലേക്ക് ചേക്കേറിയ നടി, ഈയിടെ വിവാദങ്ങളുടെ തിരി കൊളുത്തുകയുണ്ടായി. കങ്കണയും ഹൃത്വിക് റോഷനും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ അവര്‍ക്കിടയില്‍ ഒരു വില്ലത്തിയുണ്ടായിരുന്നു.

ഹൃത്വികും കങ്കണയും തമ്മിലുള്ള പ്രണയം ഉലയാന്‍ കാരണം കത്രീനാ കൈഫാണെന്ന് നടി പൊതുവേദിയില്‍ പറയുകയുണ്ടായി. മനാലിയില്‍ ചില നടിമാരോടൊപ്പം ഹൃത്വിക് ഷൂട്ടിംഗിലായിരുന്നപ്പോഴാണ് ഞാന്‍ ഹൃത്വികിന്റെ മറ്റു ബന്ധങ്ങളെക്കുറിച്ച് അറിയുന്നത്. അതൊരു വാലന്റൈന്‍സ് ഡേയായിരുന്നു.

uploads/news/2017/10/153276/CiniINWkankana3.jpg

അന്ന് അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചില്ല. എന്താ വിളിക്കാത്തതെന്ന ചോദ്യത്തിന് ഞാന്‍ എന്തിനു നിന്നെ വിളിക്കണമെന്നായിരുന്നു ഹൃത്വിക്കിന്റെ മറുപടി. നമ്മള്‍ കല്യാണം കഴിക്കാന്‍ പോകുന്നതുകൊണ്ടാണെന്നു പറഞ്ഞപ്പോള്‍, കല്യാണം മറന്നേക്കാന്‍ ഹൃത്വിക് പറഞ്ഞതായി കങ്കണ വെളിപ്പെടുത്തുന്നു.

ആദിത്യ പഞ്ചോളിയുമായുള്ള ബന്ധം

ഠ തന്റെ അച്ഛനെക്കാളും പ്രായമുള്ള ആദിത്യയുമായിട്ട് കങ്കണയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ബോളിവുഡിലെ പരസ്യമായ രഹസ്യമായിരുന്നു. ഞാന്‍ താങ്കളുടെ മകളേക്കാള്‍ ഒരുവര്‍ഷം ഇളപ്പമുള്ളതാണ്.

ഞാന്‍ മൈനറാണ്. എനിക്ക് ഈ ലോകം പുതിയതാണ്. ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയെ കാണുകയും രക്ഷിക്കണമെന്ന് പറഞ്ഞതായും കങ്കണ ഒരു ഇന്റര്‍വ്യൂവില്‍ പറയുകയുണ്ടായി. ആദിത്യ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് കങ്കണ പറയുന്നു.

ഠ നിങ്ങളുടെ സഹപ്രവര്‍ത്തകനുമായി ഒരുമിച്ച് ഉറങ്ങുന്നത് നമ്മളില്‍ അതു പല പ്രശ്‌നങ്ങളും സൃഷ്ടിക്കും.
കങ്കണയും ഹൃത്വിക്കും ബോളിവുഡിലെ താരജോഡികളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവര്‍ തമ്മില്‍ ഒരു ശീതയുദ്ധംതന്നെ നടക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.

നമ്മള്‍ സ്‌നേഹിക്കുന്നവരില്‍നിന്നും തിരസ്‌കരിക്കപ്പെടുമ്പോള്‍ നമ്മളില്‍ അത് കയ്പുള്ള അനുഭവങ്ങള്‍ ഉണ്ടാക്കുന്നു. നമ്മുടെ പ്രവര്‍ത്തന മേഖലയെയും ബാധിക്കും. അതുപോലെ തന്നെയാണ് സഹപ്രവര്‍ത്തകനുമായി ഒരുമിച്ചുള്ള ഉറക്കവും ഇണചേരലും സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നു.

uploads/news/2017/10/153276/CiniINWkankana1.jpg

സന്തോഷവാനായ ഒരു വിവാഹിതന്‍ ഒരു സങ്കല്പം മാത്രമാണോ?


എന്റെ ജീവിതത്തില്‍ ഇതുവരെ സന്തോഷവാനായ ഒരു വിവാഹിതനെ കണ്ടിട്ടില്ല. പ്രായം ഒന്നിനും ഒരു പരിധിയല്ല. 25 വയസായാലും 15 വയസായാലും ഒരു യുവതിക്ക് തന്റെ സങ്കല്പങ്ങളിലുള്ള പുരുഷനെ കണ്ടുകിട്ടിയാല്‍ അവനുമായി പ്രണയം പങ്കുവയ്ക്കാനാണ് ആഗ്രഹിക്കുന്നത്. നിങ്ങള്‍ കണ്ടെത്തുന്ന പുരുഷന്‍ വിവാഹിതനാണെങ്കിലും അയാളെ പ്രണയിക്കുക.

ഇനിയും ഹൃത്വിക്കിനെ മുഖാമുഖം കാണാന്‍ ആഗ്രഹമുണ്ടോ.


ഹൃത്വികിനെ മുഖാമുഖം കാണാനും സംസാരിക്കാനും ഞാന്‍ കാത്തിരിക്കുകയാണ്. പക്ഷേ അവന്‍ എന്നില്‍നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുകയാണ്. അവന്‍ സ്വയം വിഡ്ഢിയാകാന്‍ ശ്രമിക്കുകയാണ്. അവന്‍ പൊതുവേദിയില്‍ എന്നോട് മാപ്പുപറയണം.

എന്റെ മുന്‍ കാമുകന്‍ ഇപ്പോഴും ഹൃത്വിക് മാത്രമാണ് എന്ന് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ഇരുവരും ഒരുമിച്ച് ഉണ്ടായിരുന്നപ്പോള്‍ എടുത്ത ഫോട്ടോയും ഇ-മെയിലും ദുരുപയോഗം ചെയ്തുവെന്നു കാണിച്ച് കങ്കണ ഹൃത്വികിനെതിരെ പരാതിയും കൊടുത്തു.

സിനിമകള്‍ പണത്തിനു വേണ്ടി


ഒരു ആര്‍ട്ടിസ്റ്റിന്റെ സംതൃപ്തി എന്നതിലുപരി ഞാന്‍ ആഗ്രഹിക്കുന്നത് പണമാണ്. സാമ്പത്തിക ഭദ്രതയില്ലെങ്കില്‍ നമ്മള്‍ വീട്ടില്‍ തന്നെ ഇരുന്നു പോകും.

പ്രണയം നമ്മളെ അടിമപ്പെടുത്തുന്നു.


പ്രണയത്തില്‍ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെങ്കിലും ഞാന്‍ ഇപ്പോഴും പ്രണയത്തില്‍ വിശ്വസിക്കുന്നു. അത് ക്രിയേറ്റിവിറ്റിയുടെ ഉറവിടമാണെന്ന് വിശ്വസിക്കുന്നു. ആ വിശ്വാസം നമ്മളെ മുഴുവനായും അടിമപ്പെടുത്തുന്നു. അതിമനോഹരമായ അനുഭവമാണ് പ്രണയം.

-അശ്വനി കൃഷ്ണ

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW