Friday, June 29, 2018 Last Updated 13 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 07 Oct 2017 03.32 PM

ദശപുഷ്പങ്ങളും ദൈവികതയും

uploads/news/2017/10/153266/joythi071017.jpg

ഭാരതീയ സംസ്‌കാരത്തില്‍ ഔഷധ സസ്യങ്ങള്‍ക്ക് പ്രാധാന്യമേറെയാണ്. ഔഷധ സസ്യങ്ങള്‍ നട്ടുവളര്‍ത്തുന്നതും സംരക്ഷിക്കുന്നതും ഔഷധ പ്രയോഗങ്ങളും പുണ്യകര്‍മ്മങ്ങളായി കരുതപ്പെടുന്നു. രോഗനിവാരണം, രോഗപ്രതിരോധം എന്നിവയെ കൂടാതെ ദൈവികതയുമായി ബന്ധപ്പെട്ട ഫലസിദ്ധിയും ഇവയ്ക്ക് നല്‍കാനാകുന്നു. ഇതിന് ഉത്തമ ഉദാഹരണമാണ് ദശപുഷ്പങ്ങള്‍.

ദശപുഷ്പങ്ങള്‍ ശിരസ്സില്‍ അണിയുന്നതും പുഷ്പമാല ധരിക്കുന്നതും ഐശ്വര്യപ്രദമാകുന്നു. ദശപുഷ്പങ്ങള്‍ക്ക് ഓരോരോ ദേവതകളുമായി ബന്ധമുള്ളതിനാല്‍ ഒരോന്നും ധരിക്കുന്നതിന്റെ ഫലപ്രാപ്തിയും വ്യത്യസ്തമാണ്.

ദശപുഷ്പങ്ങളുടെ പ്രയോഗവും ഗുണങ്ങളും


ധനുമാസത്തിലെ തിരുവാതിര ദിവസം കേരളീയ സുമംഗലികള്‍ ദശപുഷ്പം തലയില്‍ ചൂടുന്നു. കര്‍ക്കടകമാസത്തില്‍ ഔഷധക്കഞ്ഞിക്കൂട്ടിലും ദശപുഷ്പങ്ങള്‍ സ്ഥാനം വഹിക്കുന്നു.

1. കറുക:- പൂജാദി കര്‍മ്മങ്ങള്‍- ഗണപതി ഹോമം, മൃതൃഞ്ജയ ഹോമം, കറുകമാല കെട്ടുവാന്‍
ഔഷധഗുണം- ബുദ്ധിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുന്നു.
2. വിഷ്ണുക്രാന്തി:- ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു, കേശവര്‍ദ്ധന.

3. തിരുതാളി:- സ്ത്രീ വന്ധ്യത, ഗര്‍ഭാശയ രോഗങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
4. പൂവ്വാംകുരുന്തില: ശരീരതാപം കുറയ്ക്കുന്നു. രക്തം ശുദ്ധീകരിക്കുന്നു. രോഗപ്രതിരോധനശേഷി കൂട്ടുന്നു.

5. കയ്യോന്നി:- കേശവര്‍ദ്ധന, ശിരോരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നു, രോഗപ്രതിരോധം.
6. മുക്കുറ്റി:- പുരുഷന്മാരിലെ മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കും സ്ത്രീകളില്‍ ആര്‍ത്താവാനുബന്ധരോഗങ്ങള്‍ക്കും ഉപയോഗിക്കുന്നു, മുറിവ് ഉണങ്ങുവാന്‍ സഹായിക്കുന്നു.

7. നിലപ്പന: - തുളസിത്തറയില്‍ നട്ടു വളര്‍ത്തുന്നത് അഭികാമ്യം, വാജീകരണശക്തി, മൂത്രാശയരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നു.
8. ഉഴിഞ്ഞ: - കേശവര്‍ദ്ധന, സുഖപ്രസവം, മലശോധനയുണ്ടാക്കുന്നു.

9. ചെറൂള:- വൃക്കരോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്നു, രക്തസ്രാവം ശമിപ്പിക്കുന്നു.
10. മുയല്‍ച്ചെവിയന്‍: - കണ്ഠരോഗങ്ങള്‍ക്കുത്തമം, നേത്രരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നു.

നം: ----പുഷ്പം ------ ശാസ്ത്രനാമം ----- ദേവത ----- ഫലപ്രാപ്തി

1. കറുകക ---- സൈനോഡോണ്‍ ഡാക്‌ടൈലോണ്‍ ----- സൂര്യന്‍ --- ആധിവ്യാധി ശമനം
2. വിഷ്ണു ക്രാന്തി -- ഇവോള്‍വുലസ് അള്‍സിനോയി ഡെസ് --- മഹാവിഷ്ണു --- വിഷ്ണുപദപ്രാപ്തി
3. തിരുതാളി -- ഐപോമിയ സാപിയേറിയ -- - മഹാലക്ഷ്മി --- ഐശ്വര്യം
4. പൂവ്വാംകുരുന്തില -- വെര്‍ണോണിയ സിനെറിയ --- ബ്രഹ്മാവ് - -- ദാരിദ്ര്യദുഃഖശമനം
5. കയ്യോന്നി -- എക്ലിപ്റ്റ ആല്‍ബ --- ശിവന്‍ --- പഞ്ചപാതക ശാന്തി
6. മുക്കുറ്റി -- ബയോഫിറ്റം സെന്‍സിറ്റെവം -- പാര്‍വ്വതി -- ദാമ്പത്യസുഖം
7. നിലപ്പന -- കുര്‍ക്കുലിഗോ ഓര്‍ക്കിയോയിഡെസ് -- ഭൂമിദേവി --- പാപനാശം
8. ഉഴിഞ്ഞ --- കാര്‍ഡിയോസ്‌പെര്‍മം ഹലികാകാബം -- ഇന്ദ്രാണി അഭീഷ്ട സിദ്ധി
9. ചെറൂള -- ഏര്‍വ ലനേറ്റ --- യമധര്‍മ്മന്‍ -- ദീര്‍ഘായുസ്സ്
10. മുയല്‍ച്ചെവി -- എമിലിയ സോന്‍ചിഫോളിയ ----- കാമദേവന്‍ ----- മംഗല്യഭാഗ്യം

ഡോ. നീതു മാത്യൂസ്
ബി.എ.എം.എസ്., ഡി.സി.പി.ടി.
കണ്‍സള്‍ട്ടന്റ് ആയുര്‍വേദ
ഫിസിഷ്യന്‍ സൈക്കോതെറാപ്പിസ്റ്റ്
മൊ: 9495602273 .

Ads by Google
Saturday 07 Oct 2017 03.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW