Tuesday, October 31, 2017 Last Updated 37 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 07 Oct 2017 03.17 PM

മാസത്തില്‍ രണ്ടു തവണ മാസമുറ ഉണ്ടാകാന്‍ എന്താണ് കാരണം? ഗൗരവമേറിയ പ്രശ്‌നമാണോ ഇത്? എന്താണ് പരിഹാരം?

uploads/news/2017/10/153261/askdrayurveda071017.jpg

വാര്‍ധക്യത്തിലെ നീരും വേദനയും?

എന്റെ അമ്മയ്ക്ക് 70 വയസ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അമ്മയ്ക്ക് ഓര്‍മ്മക്കുറവ് അനുഭവപ്പെടുന്നു. പരസ്പരവിരുദ്ധമായി സംസാരിക്കുന്നു. കുട്ടികളെപ്പോലെ പിടിവാശിയും വഴക്കുമാണ്. ആശുപത്രിയില്‍ കാണിച്ചപ്പോള്‍ ശരീരത്തില്‍ സോഡിയത്തിന്റെ കുറവുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. രണ്ടാഴ്ച ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ചെറിയ ആശ്വാസമായപ്പോള്‍ വീട്ടിലേക്കു പോന്നു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും പഴയപടിതന്നെയായി. അമ്മയുടെ ഈ അവസ്ഥയ്ക്ക് എന്താണ് കാരണം? ആയുര്‍വേദത്തില്‍ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടോ?
----- ശ്രീകാന്ത്, ചെങ്ങന്നൂര്‍

അമ്മയ്ക്ക് വാര്‍ധക്യസഹജമായ അസുഖമാണെന്ന് കത്തില്‍ നിന്നും മനസിലാക്കുന്നു. അതിന്റെ ലക്ഷണമാണ് പ്രധാനമായും പ്രകടമാകുന്നത്. 70 വയസുള്ളപ്പോള്‍ 7 വയസുകാരിയുടെ അതേസ്വഭാവം കാണിക്കുമെന്ന് പറയാറുണ്ട്.

കൂടാതെ വിശപ്പ് കുറവ്, ദഹനക്കുറവ് അഥവാ ആഹാരം കഴിച്ചാല്‍ത്തന്നെ ശരീരത്തില്‍ വേണ്ടത്ര പോഷകം കിട്ടാതെ വരിക തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഈ കാരണങ്ങള്‍കൊണ്ടാണ് ശരീരത്തിലെ സോഡിയം കുറഞ്ഞുപോകുന്നത്.

ഈ അവസ്ഥയില്‍ ദഹനശക്തി കൂട്ടുന്നതിനുള്ള മരുന്നുകളായ ദശമൂലാരിഷ്ടം, ജീരകാദ്യാരിഷ്ടം, ബലാരിഷ്ടം, അശ്വഗന്ധാരിഷ്ടം എന്നീ മരുന്നുകള്‍ ധന്വന്തരം ഗുളികചേര്‍ത്ത് ഉപയോഗിക്കുന്നതുകൊണ്ട് ഈ അവസ്ഥയ്ക്ക് മാറ്റം വരാം.

അതുകൂടാതെ ധന്വന്തരം കുഴമ്പ്, സഹചരാദി തൈലം ഇവ ഒന്നിച്ച് ചേര്‍ത്ത് 3 ദിവസം കൂടുമ്പോള്‍ ദേഹമാസകലം മസാജ് ചെയ്യുന്നത് ഞരമ്പുകള്‍ക്കും പേശികള്‍ക്കും ബ്ലഡ് സര്‍ക്കുലേഷന്‍ കൂടുന്നതിന് ഉത്തമമാണ്.

ചൂടുവെള്ളം ധാരാളം കുടിപ്പിക്കുകയും വേണം. ജലദോഷം വരുന്ന ശരീരപ്രകൃതം അല്ലെങ്കില്‍ മൂന്നു ദിവസം കൂടുമ്പോള്‍ തലയില്‍ അല്‍പം ക്ഷീരബല തൈലം വച്ച് ഉടനെ കുളിപ്പിക്കുന്നതും ഉത്തമമാണ്. ഇവ വൈദ്യനിര്‍ദേശം അനുസരിച്ച് ചെയ്യുക.

മാസത്തില്‍ രണ്ടുതവണ ആര്‍ത്തവം


പ്ലസ് ടു വിദ്യാര്‍ഥിയായ മകള്‍ക്കു വേണ്ടിയാണ് ഈ കത്ത്. അവള്‍ക്ക് 16 വയസ്. 13 -ാം വയസില്‍ മാസമുറയുണ്ടായി. ഇപ്പോള്‍ മാസമുറ മാസത്തില്‍ രണ്ടു തവണ ഉണ്ടാകുന്നു. രണ്ടു തവണയും സാധാരണപോലെ രക്തസ്രാവം ഉണ്ടാകുന്നുണ്ട്. മൂന്നു മാസമായി ഇങ്ങനെ കണ്ടു തുടങ്ങിയിട്ട്. ഇതുവരെ ഡോക്ടറെ കണ്ടില്ല. സാമാന്യം തടിച്ച ശരീരപ്രകൃതമാണ് കുട്ടിക്ക്. രണ്ടു തവണ മാസമുറ ഉണ്ടാകാന്‍ എന്താണ് കാരണം? ഗൗരവമേറിയ പ്രശ്‌നമാണോ ഇത്? എന്താണ് പരിഹാരം?
------ ഗിരിജ മധു , ഹൈദരാബാദ്

16 വയസായ കുട്ടി ആയതുകൊണ്ട് ഇത് പൂര്‍ണമായും ചികിത്സിച്ച് ഭേദപ്പെടുത്താവുന്നതാണ്. സാധാരണ വാത, പിത്ത പ്രകൃതമുള്ള സ്ത്രീകള്‍ക്കാണ് ഈ അസുഖം സാധാരണ കണ്ടുവരുന്നത്. ആര്‍ത്തവം ക്രമപ്പെടുത്തുന്ന ഹോര്‍മോണുകളുടെ തകരാറുകളെ ചികിത്സിക്കുകയാണ് വേണ്ടത്.

ധന്വന്തരം കഷായം, ധന്വന്തരം ഗുളിക ചേര്‍ത്ത് 2 നേരം ആഹാരത്തിന് മുമ്പ് കഴിക്കുകയും പുനര്‍ന്നവാസവം, കുമാര്യാസവം, അശോകാരിഷ്ടം ഇവ ചേര്‍ത്ത് ആഹാരത്തിന് ശേഷം ചന്ദ്രപ്രഭഗുളിക മേമ്പൊടി ചേര്‍ത്ത് 2 നേരം കഴിക്കുകയും ചെയ്യുക. ഇത് 2 മാസക്കാലം തുടര്‍ച്ചയായി ഉപയോഗിക്കുക.

ഡോ. ശ്യാംകിഷോര്‍
കണ്‍സള്‍ട്ടന്റ് ഫിസിഷന്‍
നാഗാര്‍ജ്ജുന ആയുര്‍വേദിക് ഗ്രൂപ്പ്,
തൊടുപുഴ

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW