Tuesday, September 18, 2018 Last Updated 21 Min 9 Sec ago English Edition
Todays E paper
Ads by Google
ഡോ. പി.ബി. രാജേഷ്
Saturday 07 Oct 2017 02.56 PM

എവിടെ വേണം ഊണുമുറി?

uploads/news/2017/10/153256/Weeklybasthu071017.jpg

അടുക്കളയോടു ചേര്‍ന്ന ഊണുമുറിയാണ് ഏറ്റവും നല്ലത്. ചില വീടുകളില്‍ അടുക്കള വളരെ പിന്നിലും ഊണുമുറി മുന്നിലും ആയിരിക്കും. വാസ്തുപരമായി നല്ലതല്ല എന്നതിലുപരി ഒരുപാട് ബുദ്ധിമുട്ടാവുകയും ചെയ്യും ഇങ്ങനെ വരുന്നത്.

മകരം രാശിയില്‍ അതായത് വടക്കുവശത്തെ നാലായി ഭാഗിച്ചാല്‍ പടിഞ്ഞാറുനിന്നും രണ്ടാമത് വരുന്ന ഭാഗമാണ് ഊണുമുറിക്ക് ഉത്തമം. താഴത്തെ നിലയിലെപ്പോലെ തന്നെ വേണം മുകളിലെ നിലകളിലും. (മുകളില്‍ നില ഉണ്ടെങ്കില്‍).

ഊണ് കഴിക്കുന്നവര്‍ കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ദിക്കിലേക്ക് തിരിഞ്ഞിരിക്കുന്നതാണ് ഉത്തമം. തെക്കോട്ട് തിരിഞ്ഞിരിക്കരുത്. കൈകഴുകാന്‍ ടാപ്പ് വടക്കോ, കിഴ
ക്കോ ആകാം.

കിഴക്കാണ് ഊണുമുറി വരുന്നതെങ്കില്‍ കിഴക്കിനെ നാലായി തിരിച്ചതില്‍ നാലിലും ആകാം. പടിഞ്ഞാറ് ദിക്കിനെ ആറായി ഭാഗിച്ചതില്‍ പടിഞ്ഞാറ് വടക്ക് വരുന്ന രണ്ടും ഊണുമുറി ആകാം. ഊണുമേശ ചതുരമോ ദീര്‍ഘചതുരമോ ആകുന്നതാണ് നല്ലത്.

Ads by Google
Ads by Google
Loading...
TRENDING NOW