Saturday, July 21, 2018 Last Updated 7 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 07 Oct 2017 01.48 PM

വിഷവീരനായ ബ്ലാക്ക് മാമ്പയുടെ തലയില്‍ കടിച്ച് തൂങ്ങിയാടി കീരി: 'ക്ലാസിക് പോരാട്ട'ത്തില്‍ വിജയം ആര്‍ക്കൊപ്പമെന്ന് വീഡിയോ പറയും

Mongoose, Black mamba

ബദ്ധവൈരികളാണ് പാമ്പും കീരിയും. പലപ്പോഴും മൂര്‍ഖനും കീരിയും തമ്മിലാണ് പോരാട്ടം. എന്നാല്‍ സര്‍വ സാധാരണമല്ലാത്ത ഒരു ജീവന്‍ മരണ പോരാട്ടം ആണ് ശ്രദ്ധേയമാകുന്നത്.

ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പുകളില്‍ ഒന്നായ ബ്ലാക്ക് മാമ്പയും ആയാരുന്നു കീരിയുടെ ഇത്തവണത്തെ പോരാട്ടം. മരത്തില്‍ വാല്‍ചുറ്റി പിണഞ്ഞു കിടക്കുന്ന ബ്ലാക്ക് മാമ്പയുടെ നേര്‍ക്ക് ഒരു പ്രകോപനവും ഇല്ലാതെ കീരി ആക്രമിക്കുകയായിരുന്നു. തലയില്‍ കടിച്ചു തൂങ്ങിയാണ് കീരി വൈര്യം തീര്‍ത്തത്.

സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്ന് പാര്‍ക്ക് സന്ദര്‍ശനത്തിനു എത്തിയ ഡെലിയ ബ്രോങ്ക്‌ഹോസ്റ്റ് എന്ന 35 കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മരത്തില്‍ വാല്‍ ചുറ്റി തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ബ്ലാക്ക് മാമ്പ. പുല്ലു വളര്‍ന്ന് നിലക്കുന്ന നിരത്തില്‍ നിന്ന് അല്‍പം ഉയരത്തിലായിരുന്നു മാമ്പ.

തൂങ്ങിക്കിടക്കുന്ന മാമ്പയുടെ തലയില്‍ കടിച്ചു തൂങ്ങി താഴേയ്ക്ക് വലിച്ചിടാനായിരുന്നു കീരിയുടെ ശ്രമം. €ാസിക് പോരാട്ടത്തില്‍ വിജയം ആര്‍ക്കൊപ്പമെന്ന് വീഡിയോ പറയും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW