Friday, December 15, 2017 Last Updated 16 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 07 Oct 2017 12.39 PM

പുരുഷാധിപത്യം രോഹിണി ഐഎഎസ് തകര്‍ത്തു: 170 വര്‍ഷത്തിനു ശേഷം സേലത്തിന് ആദ്യ വനിതാ ജില്ലാ കളക്ടര്‍

 Rohini IAS,  Salem,  Woman District Collector

ചെന്നൈ: തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ ആദ്യ വനിതാ കളക്ടറായി രോഹിണി ഐഎഎസ്. ജില്ലയുടെ തലപ്പത്ത് ഇതുവരെ നിലനിന്നിരുന്ന പുരുഷാധിപത്യം 170 വര്‍ഷത്തിനു ശേഷം തകര്‍ത്താണ് രോഹിണി ഐഎഎസ് സേലത്തിന്റെ കളക്ടര്‍ പദവിയിലേയ്ക്ക് എത്തുന്നത്.

ഇതുവരെ സേലത്ത് കളകട്ര്‍ പദവിയില്‍ ഇരുന്നത് 170 കളകടര്‍മാരാണ്. അവരിലൊരാള്‍ പോലും വനിതകളായിരുന്നില്ല. അവസാനം മഹാരാഷ്ട്ര യിലെ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച രോഹിണി ഐഎഎസ് തന്നെ വേണ്ടിവന്നു പുരുഷാധിപത്യം പൊളിച്ചുകൊണ്ട് വനിതാ പ്രവേശനത്തിന് വഴിയൊരുക്കിയത്.

രോഹിണിക്ക് ഒന്‍പതു വയസ് മാത്രം പ്രായം ഉണ്ടായിരുന്നപ്പോഴാണ് കര്‍ഷകനായ തന്റെ അച്ഛന് സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ചുവപ്പുനാടയില്‍ കുരുങ്ങി കിട്ടാത്തതിന്റെ വിഷമങ്ങള്‍ അനുഭവിക്കുന്നത് നേരിട്ടു കണ്ടത്. ആരാണ് കര്‍ഷകര്‍ക്കുള്ള ആനുകൂല്യം അനുവദിക്കുന്നതിന് ഉത്തരവാദിത്വം ഉള്ള അധികാരി എന്ന തന്റെ ചോദ്യത്തിന് അച്ഛന്റെ ഉത്തരം 'ജില്ലാ കളക്ടര്‍' എന്ന് ആയിരുന്നു.

ആ നിമിഷം രോഹിണിയുടെ മനസില്‍ ജില്ലാ കളക്ടര്‍ എന്ന സ്വപ്നം മാത്രമായി. ഇന്ന് 23 വര്‍ഷങ്ങള്‍ക്കു ശേഷം അതേ രോഹിണിയാണ് സേലത്തിന്റെ തലപ്പത്തേക്ക് എത്തിയത്. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസവും, സര്‍ക്കാര്‍ കോളേജില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും നേടിയതിനു ശേഷമാണ് ഒരു സ്വകാര്യ സ് ഥാപനത്തിലും പരിശീലനം നേടാതെ സിവില്‍ സര്‍വീസ് സ്വപ്നം സാക്ഷാത്കരിച്ചത്.

സേലത്തെ പുരുഷാധിപത്യം തകര്‍ത്തുവെന്ന് പറയുമ്പോഴും, രോഹിണി ഐഎഎസിന്റെ വിജയങ്ങള്‍ക്കു പിന്നില്‍ രണ്ടു പുരുഷന്മാരാണ്. രാംദാസ് പന്ദുരംഗ ബാജിബാക്കറേ എന്ന അച്ഛനും, ഭര്‍ത്താവും, മധുരെ എസ്പിയുമായ വിജയേന്ദ്ര ബിദാരിയും.

തന്റെ നിയമനം സ്ത്രീ ഉന്നമനത്തിനുള്ള ഒരു നിയോഗമാകുമെന്ന് രോഹിണി ഐഎഎസ് വിശ്വസിക്കുന്നു. ഉയര്‍ന്ന തലത്തിലുള്ള നയരൂപീകരണത്തില്‍ സ്ത്രീകള്‍ പങ്ക് വഹിക്കണമെന്ന് ഈ വനിതാരത്‌നം ഉറപ്പിക്കുന്നു.

Ads by Google
Saturday 07 Oct 2017 12.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW