Saturday, October 07, 2017 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 07 Oct 2017 12.36 AM

ലൈഫ്‌ ഇന്‍ഷുറന്‍സും നോമിനേഷനും

uploads/news/2017/10/153087/3.jpg

ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ ദീര്‍ഘകാല കരാറുകളായതിനാല്‍ അവയിലെ പല ഇടപാടുകളും പോളിസിയുടമകളുടെ ശ്രദ്ധയില്‍ ശരിയായ സമയത്തു പെടണമെന്നില്ല. ലൈഫ്‌ ഇന്‍ഷുറന്‍സിന്റെ മുഖ്യപ്രയോജനം മരണവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌. അതിനാല്‍, ഉടമയുടെ പ്രധാനകടമയിലൊന്നാണു പോളിസിയില്‍ നാമനിര്‍ദേശം ചെയ്യുകയെന്നത്‌. എത്ര പോളിസികളുണ്ടോ അത്രയും നോമിനികളുമുണ്ടല്ലോ. ശ്രദ്ധിക്കേണ്ട ചില പ്രധാനകാര്യങ്ങള്‍:
എന്താണ്‌ നോമിനേഷന്‍?
------------------
പോളിസി വ്യവസ്‌ഥകള്‍പ്രകാരം ഇന്‍ഷുറന്‍സ്‌ പരിരക്ഷ ലഭ്യമായ കാലയളവില്‍ ഉടമ മരിച്ചാല്‍ തുക കൈപ്പറ്റേണ്ട അവകാശിയുടെ പേരു പോളിസിക്കാരന്‍ രേഖാമൂലം അറിയിക്കുന്നതാണു നോമിനേഷന്‍.
പോളിസി വാങ്ങുമ്പോള്‍ പ്ര?പ്പോസലില്‍ നോമിനിയുടെ പേര്‌ എഴുതിച്ചേര്‍ക്കാം. അങ്ങനെ ചെയ്‌താല്‍ നോമിനിയുടെ പേര്‌ പോളിസിയില്‍ അച്ചടിച്ചു വരും. ചില പോളിസിക്കാരാകട്ടെ, നോമിനിയുടെ പേര്‌ പിന്നീടു പറയാം എന്നാണെഴുതുക. ഇങ്ങനെയുള്ള പോളിസിക്കാരാകട്ടേ മിക്കവരും പിന്നീട്‌ നോമിനേഷന്‍ ചെയ്യാന്‍ മറന്നുപോകാറുണ്ട്‌.
ഇനിയൊരു കൂട്ടര്‍ അഛനെയോ അമ്മയെയോ ആണ്‌ നോമിനിയാക്കുക. പലപ്പോഴും പോളിസിക്കാരന്‍ തന്റെ വിവാഹത്തിനു മുമ്പു വാങ്ങുന്ന പോളിസിയിലാണ്‌ ഇങ്ങനെ ചെയ്യുക. വിവാഹശേഷം ജീവിതപങ്കാളിയെ നോമിനിയാക്കുകയാണ്‌ ഉത്തമം. പല പോളിസിക്കാരും വിവാഹശേഷം പുതിയ നോമിനിയെ നാമനിര്‍ദേശം ചെയ്യാന്‍ വിട്ടുപോകുന്നു. മാതാപിതാക്കള്‍ മരിക്കുമ്പോള്‍ പോളിസിപ്പണം ആര്‍ക്കു നല്‍കണമെന്നറിയാതെ ഇന്‍ഷുറന്‍സ്‌ കമ്പനി, തങ്ങളെ സമീപിക്കുന്നവരോട്‌ അവരുടെ അവകാശം നിയമപ്രകാരം സ്‌ഥാപിച്ചുകൊണ്ടുവരുവാന്‍ പറയും.
പോളിസിയിലെ നോമിനി മരിച്ചാല്‍ ഉടനെ വേറൊരാളെ നോമിനിയാക്കണം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നോമിനിയാക്കിയിട്ടുള്ളവര്‍ നോമിനിക്കു വേണ്ടി ഇടപാടുകള്‍ നടത്താന്‍ പ്രായപൂര്‍ത്തിയായ അടുത്ത ബന്ധുവിനെ ചുമതലപ്പെടുത്താറുണ്ട്‌. ഇങ്ങനെ നിയോഗിക്കപ്പെട്ട ആള്‍ മരിച്ചാല്‍ മറ്റൊരു ബന്ധുവിനെ നിര്‍ദേശിക്കണം.
നിയമപരമായി വിവാഹമോചനം നേടിയ വ്യക്‌തികള്‍ തങ്ങളുടെ നോമിനി ഭാര്യ/ഭര്‍ത്താവ്‌ ആണെങ്കില്‍ നോമിനേഷനില്‍ മാറ്റം വരുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്‌. പോളിസിയുടെ കാലാവധിയില്‍ നോമിനേഷന്‍ എത്ര പ്രാവശ്യം വേണമെങ്കിലും റദ്ദാക്കുകയോ മാറ്റുകയോ ചെയ്യുവാന്‍ പോളിസിക്കാരനവകാശമുണ്ട്‌. നോമിനിയായി ഒരാളെ മാത്രമോ ഒന്നിലധികം പേരേയോ നാമനിര്‍ദേശം ചെയ്യാം.
നിയമത്തില്‍ മാറ്റം
------
ഇന്‍ഷുറന്‍സ്‌ നിയമത്തിന്‌ 2015-ലെ ഭേദഗതിയിലൂടെ വളരെ വലിയ മാറ്റങ്ങളാണു വന്നിരിക്കുന്നത്‌. നോമിനേഷനെ സംബന്ധിക്കുന്ന വകുപ്പ്‌ പൂര്‍ണമായും മാറ്റിയെഴുതി.
പോളിസിക്കാരന്‍ മരിക്കുമ്പോള്‍ പോളിസിപ്പണം കമ്പനിയില്‍നിന്നു കൈപ്പറ്റാനും രസീതു നല്‍കാനും മാത്രമായിരുന്നു മുമ്പ്‌ നോമിനിക്കുണ്ടായിരുന്ന അവകാശം. പണം പോളിസിക്കാരന്റെ അനന്തരാവകാശിയുടേതായിരുന്നു. ഇപ്പോഴാകട്ടെ, ഈ പണത്തിന്റെ ഉടമയാണ്‌ നോമിനി. ഈ വ്യവസ്‌ഥ ബാധകമാകാന്‍ നോമിനി ഇനിപ്പറയുന്നവരില്‍ ആരെങ്കിലുമായിരിക്കണം-പിതാവ്‌/മാതാവ്‌, ഭാര്യ/ഭര്‍ത്താവ്‌, മക്കള്‍, ഏതെങ്കിലും മകന്‍/മകള്‍, ഭാര്യയും മക്കളും ഭര്‍ത്താവും മക്കളും.
എങ്ങനെയാണ്‌ നിലവിലുള്ള നോമിനേഷനില്‍ മാറ്റം വരുത്തുക?
1.ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ നിന്നു ലഭിക്കുന്ന പുതിയ നോമിനേഷന്റെ അഥവാ നോമിനേഷന്‍ മാറ്റത്തിന്റെ ഫോറത്തിന്റെ രീതിയില്‍ പോളിസിയില്‍ ഒരു പ്രമാണീകരണം (നുഗ്ന്രത്സന്ഥനുണ്ഡനുന്ധ) എഴുതിച്ചേക്കുക 2. ഈ എന്‍ഡോഴ്‌സ്‌മെന്റില്‍ പുതുതായിച്ചേര്‍ക്കുന്ന നോമിനിയുടെ പേരും പ്രായവും പോളിസിക്കാരനുമായുള്ള ബന്ധവും നല്‍കേണ്ടതാണ്‌. 3. ഇതില്‍ പോളിസിക്കാരന്റെയും ഒരു സാക്ഷിയുടെയും ഒപ്പും വേണം. 4. പോളിസിയും നോട്ടീസും (താന്‍ പോളിസി നോമിനേഷനില്‍ ഇന്നപ്രകാരം മാറ്റംവരുത്തിെയന്നും അതിന്റെ സൂചന ഈ നോട്ടീസിനാല്‍ നല്‍കുന്നു എന്നും ഇന്‍ഷുറന്‍സ്‌ കമ്പനിക്ക്‌ നല്‍കുന്ന നോട്ടീസ്‌) കമ്പനിയുടെ സേവനം നല്‍കുന്ന ഓഫീസില്‍ നല്‍കുക. 5. നിശ്‌ചിത ഫീസ്‌ (ഉണ്ടെങ്കില്‍) ഓഫീസില്‍ അടയ്‌ക്കണം. നോമിനേഷനിലെ മാറ്റം തങ്ങളുടെ റെക്കോഡുകളില്‍ രജിസ്‌റ്റര്‍ ചെയ്യുമ്പോള്‍ ആ വിവരം പോളിസിക്കാരനെ കമ്പനി രേഖാമൂലം അറിയിക്കും.
ഇന്‍ഷുറന്‍സ്‌ ആക്‌ടിന്റെ 38-ാം വകുപ്പുപ്രകാരമുള്ള അസൈന്‍മെന്റ്‌(ന്റന്ഥന്ഥദ്ധദ്ദണ്ഡനുന്ധ) അഥവാ പോളിസിയിലെ സമ്പത്തിന്റെ കൈമാറ്റം നോമിനേഷനെ അസാധുവാക്കുന്നു. എന്നാല്‍, ഇതു വ്യവസ്‌ഥകള്‍ക്കു വിധേയമാണ്‌. മാരീഡ്‌ വിമന്‍സ്‌ പ്രോപ്പര്‍ട്ടി ആക്‌ടിന്റെ 6-ാം വകുപ്പിന്‍ പ്രകാരം വാങ്ങിയ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ക്ക്‌ ഇവിടെ പരാമര്‍ശിക്കുന്ന 39-ാം വകുപ്പു പ്രകാരമുള്ള നോമിനേഷന്‍ ബാധകമല്ല.
പോളിസിയിലെ അവകാശം
---------------------
ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസിയില്‍ നോമിനിക്ക്‌ അവകാശം ഉണ്ടാകുന്ന സന്ദര്‍ഭങ്ങള്‍ ഇനിപ്പറയുന്നവയാണ്‌. പോളിസിക്കാരന്റെ മരണം: നോമിനിയുടെ അവകാശമാണ്‌ പോളിസിത്തുക കൈപ്പറ്റുകയെന്നത്‌. പോളിസിക്കാരന്‍ മരിക്കുമ്പോള്‍ നോമിനിക്കു തുക ലഭിക്കണമെങ്കില്‍ പോളിസിക്കാരന്‍ നാളിതുവരെയുള്ള എല്ലാ പ്രീമിയവുമടച്ചു പ്രാബല്യമുണ്ടായിരിക്കണം. അല്ലെങ്കില്‍ പോളിസിക്ക്‌ ക്ലെയിം സംബന്ധമായ ഇളവുകള്‍ ലഭ്യമായിരിക്കണം. പോളിസിത്തുക മൊത്തമായി മുമ്പേ തന്നെ മറ്റൊരാള്‍ക്ക്‌ കൈമാറ്റം (ന്റന്ഥന്ഥദ്ധദ്ദണ്ഡനുന്ധ) ചെയ്യാതിരിക്കുകയും വേണം.
അപകടമുണ്ടാകുമ്പോള്‍: എല്‍.ഐ.സി പോളിസികള്‍ നല്‍കുന്ന ആനുകൂല്യം (ആക്‌സിഡന്റ ബെനഫിറ്റ്‌ ആവശ്യപ്പെടുന്നവര്‍ക്ക്‌) അധികമായി ഒരു ഇന്‍ഷുറന്‍സ്‌ തുകയും(ന്റ്ര്രദ്ധന്ധദ്ധഗ്നന്റ ന്ഥഗ്മണ്ഡ ന്റന്ഥന്ഥഗ്മത്സനു)്ര മറ്റ്‌ ഇളവുകളുമാണ്‌. അപകടത്തില്‍ പോളിസിക്കാരന്‍ മരിച്ചാല്‍ നോമിനിക്ക്‌ ഇരട്ടി ഇന്‍ഷുറന്‍സ്‌ തുക നല്‍കും; അതായത്‌ പോളിസിയുടെ ഇന്‍ഷുറന്‍സ്‌ തുക + അത്രയും തന്നെ അപകട ആനുകൂല്യം. അപകടത്തില്‍പ്പെടുകയും മരണം സംഭവിക്കാതെ സ്‌ഥായിയായ ശാരീരിക വൈകല്യം അനുഭവിക്കേണ്ടിവരികയും ചെയ്യുകയാണെങ്കില്‍ ഈ രീതിയിലാണ്‌ അപകട ആനുകൂല്യം (1) ഇനി മേലില്‍ ഈ പോളിസിയില്‍ പ്രീമിയം അടയ്‌ക്കേണ്ടതില്ല. (2) എല്ലാ പ്രീമിയവും അടച്ചതുപോലെ പോളിസി പ്രാബല്യത്തിലുണ്ടായിരിക്കുകയും വരുംവര്‍ഷങ്ങളിലും ബോണസിന്‌ അര്‍ഹതയുണ്ടായിരിക്കുകയും ചെയ്യും. (3) അപകട ആനുകൂല്യമായ പോളിസിത്തുകയെ പത്തുവര്‍ഷത്തേക്ക്‌ പ്രതിമാസ തവണകളായി (തുക/120) പോളിസിക്കാരനു നല്‍കുന്നു.(4) പോളിസിക്കാരന്‍ പോളിസി കാലാവധിക്കുള്ളില്‍ മരിച്ചാല്‍ പോളിസിത്തുകയും(ന്ഥഗ്മണ്ഡ ന്റന്ഥന്ഥഗ്മത്സനു ്ര+ ്വഗ്നഗ്മന്ഥ, ഗ്നത്നന്റന്ധത്ന ന്റ്ര്രദ്ധന്ധദ്ധഗ്ന നുന്ധ്യ.ദ്ധക്ഷ ന്റത്ന) ശേഷിക്കുന്ന പ്രതിമാസഗഡുക്കളും ഒന്നായി നോമിനിക്കു നല്‍കുന്നു. (5) പോളിസി കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ഈ തുക നല്‍കും.
വിവിധ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ അവരുടെ പോളിസി വ്യവസ്‌ഥകള്‍ നയങ്ങള്‍ക്കനുസൃതമായാണ്‌ രൂപകല്‍പന ചെയ്യുക. പുതിയതായി ലൈഫ്‌ ഇന്‍ഷുറന്‍സ്‌ വാങ്ങുമ്പോള്‍ പ്രോസ്‌പെക്‌ടസിലെയും പോളിസിയിലെയും വ്യവസ്‌ഥകള്‍ വ്യക്‌തമായി മനസിലാക്കണം. ഇത്‌ പോളിസിക്കാരന്റെ കടമയാണ്‌.
(ഇന്‍ഷുറന്‍സ്‌ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ഇന്ത്യയുടെ ഫെല്ലോയാണാണു ലേഖകന്‍)

വി.എന്‍.എസ്‌. പിള്ള

Ads by Google
Advertisement
Saturday 07 Oct 2017 12.36 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW