Saturday, May 19, 2018 Last Updated 3 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 06 Oct 2017 04.40 PM

ചലച്ചിത്രലോകത്ത് പ്രവേശിച്ച് പതിനെട്ടുവര്‍ഷമാകുന്നു, അമ്പതു പടങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു, എന്നിട്ടും ഞാന്‍ ഇന്നും ഫ്രഷാണ്: തൃഷ

uploads/news/2017/10/152972/CiniINWthrisha2.jpg

ഞാന്‍ തൃഷ. ചലച്ചിത്രലോകത്ത് പ്രവേശിച്ച് പതിനെട്ടുവര്‍ഷമാകുന്നു. അമ്പതു പടങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു. എന്നിട്ടും ഞാന്‍ ഇന്നും ഫ്രഷാണ് എന്നു പറഞ്ഞുകൊണ്ടാണ് അഭിമുഖത്തിനു തുടക്കമിട്ടത്.

? മാര്‍ത്താണ്ഡത്ത് ജൂവല്ലറി ഉദ്ഘാടനത്തിനു വന്നിരുന്നല്ലോ. ഈ തിരക്കിലും ഇതിനായി എങ്ങനെ സമയം കണ്ടെത്തുന്നു.


ഠ മൂന്നാലുദിവസം വീട്ടില്‍ വെറുതെ ഇരുന്നപ്പോഴാണ് ഇങ്ങനെ ക്ഷണം കിട്ടിയത്. സ്ഥലവും കാണാം സമയവും പോക്കാം. പിന്നെ പണവും ലഭിക്കും എന്ന ഉദ്ദേശമായിരുന്നു. രാശിയുള്ള നടിയാണ് ഞാന്‍ എന്നാണെല്ലാവരും പറയുന്നത്. അവര്‍ എന്നെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചേ അടങ്ങൂ എന്ന കട്ടായത്തിലായിരുന്നു.

? ഇത്തവണ ദീപാവലി ആഘോഷം കെങ്കേമമാക്കും.


ഠ അതെ. വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ദീപാവലി സജീവമായി ആഘോഷിക്കും. അതും മദ്രാസില്‍വെച്ച് അമ്മയോടൊപ്പം സന്തോഷത്തോടെ ആഘോഷിക്കാന്‍ പോകുന്നു.ഇപ്പോള്‍തന്നെ ദീപാവലി മൂഡ് സ്റ്റാര്‍ട്ടായിക്കഴിഞ്ഞു.

പോരാത്തതിന് ഇത്തവണ എന്റെ സിനിമ 'കൊടി' റിലീസ് ചെയ്യുന്നത് ഈ ദീപാവലിക്കാണ്. ഇത്തവണ എല്ലാ പടങ്ങളും തിയേറ്ററില്‍ പോയി
കാണും. ഓഡിയന്‍സിനോടൊപ്പം വിസിലടിച്ച് ആഘോഷിക്കാനുള്ള തീരുമാനം.

വേഷം മാറിയായിരിക്കും കൂട്ടുകാരികളോടൊപ്പം ഞാന്‍ തിയേറ്ററില്‍ എത്തുക. അതിന് ആവശ്യമായ ഡ്രസ്സുകള്‍ക്ക് ഓര്‍ഡര്‍ കൊടുത്തുകഴിഞ്ഞു.

? ധനുഷിനോടൊപ്പം ആദ്യമായി അഭിനയിച്ച അനുഭവം...


ഠ ഏതാണ്ട് ഒരേ കാലഘട്ടത്തിലായിരുന്നു ഞാനും ധനുഷും സിനിമാരംഗത്തു വന്നത്. എങ്കിലും ദേശീയ അവാര്‍ഡ് നേടിയ ഒരു നടനെന്ന നിലയ്ക്ക് ധനുഷിനോടൊപ്പം അഭിനയിക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത ഇളക്കമായിരുന്നു.

ആദ്യത്തെ മൂന്നുനാലു ദിവസം ഈ അനുഭവമുണ്ടായിരുന്നു. പിന്നീട് ഒക്കെ മാറി. പക്ഷേ അദ്ദേഹത്തോടൊപ്പം മുമ്പ് അഭിനയിക്കാനുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ മൂലം അത് നടന്നില്ല.

ഒപ്പം അഭിനയിക്കുന്നവര്‍ക്ക് അദ്ദേഹം ധാരാളം ടിപ്പ്‌സ് കൊടുക്കാറുണ്ട്. സംവിധായകന് തൃപ്തിയായാല്‍ കൂടി അദ്ദേഹത്തിന് തൃപ്തിയാകും വരെ ടേക്ക് തുടര്‍ന്നുകൊണ്ടിരിക്കും. അദ്ദേഹത്തോടൊപ്പം അഭിനയിച്ചു എന്നതിലുപരി ആക്ടിങ്ങിനെക്കുറിച്ച് പാഠങ്ങള്‍ പഠിച്ചു എന്നു പറയുന്നതാവും ഉചിതം.

uploads/news/2017/10/152972/CiniINWthrisha1.jpg

? അടുത്തടുത്തായി 'അരമനൈ-2' നായകി 'മോഹിനി' എന്നീ പടങ്ങളില്‍ നിങ്ങളും പ്രേതനായികയായല്ലോ. ഈ വേഷം വേണ്ടായിരുന്നു എന്നു തോന്നിയില്ലേ.


ഠ സത്യം പറയാമല്ലോ. ഗ്ലാമര്‍ ആയി അഭിനയിച്ചു മടുത്തതുകൊണ്ടാണ് ഞാനിതിനു വഴങ്ങിയത്. മാത്രമല്ല, വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ പ്രേക്ഷകര്‍ക്കു നല്‍കണമെന്ന ലക്ഷ്യവുമുണ്ടായിരുന്നു. 'മോഹിനി'യാണ് ഈ ട്രെന്റില്‍ അവസാനം. ഇനി പ്രേതവും പിശാചുമൊന്നുമുണ്ടാവില്ല. മറ്റൊരു ലെവലില്‍ ദൃശ്യയെ നിങ്ങള്‍ക്കു ദര്‍ശിക്കാം

? തെലുങ്ക് സിനിമ ഉപേക്ഷിച്ചോ.


ഠ ഇല്ല. ഇപ്പോള്‍ അഭിനയിക്കുന്ന മിക്ക പടങ്ങളും ഒരേസമയം തമിഴ്-തെലുങ്ക് ഭാഷകളിലായിട്ടാണല്ലോ എടുത്തുകൊണ്ടിരിക്കുന്നത്. തമിഴില്‍ ലേശം ബിസ്സി ആയതുകൊണ്ട് തെലുങ്കില്‍ കാള്‍ഷീറ്റ് കൊടുക്കാന്‍ പറ്റുന്നില്ല.

? ബോളിവുഡ്...


ഠ ഹിന്ദി എനിക്കു ശരയാകില്ല. ബോളിവുഡ്ഡിന്റെ ഫിലിം മേക്കിംഗ് സ്‌റ്റൈല്‍ തന്നെ മറ്റൊരു രീതിയാണ്. പടത്തിനു വേണ്ടി നാം എത്രത്തോളം അധ്വാനിക്കണമോ, അത്രയും അധ്വാനം പ്രമോഷനു വേണ്ടി കൊടുക്കേണ്ടതായിട്ടുണ്ട്. ഹിന്ദിയാകുമ്പോള്‍ സ്ഥിരം ബോംബെയില്‍ തങ്ങണം. ഒരു പടത്തിന് ഒരു വര്‍ഷത്തോളം ഇന്‍വോള്‍ഡ് ആകേണ്ടതായിട്ടുണ്ട്.

? ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും തിരക്കുള്ള നടിയാണല്ലോ. എന്താണിതിന്റെ രഹസ്യം.


ഠ തിരിഞ്ഞുനോക്കാതെ ഒരു സെക്കന്റ് പോലും നില്‍ക്കാതെ ഓടിക്കൊണ്ടിരിക്കണം. സിനിമയില്‍ ജയിക്കണമെങ്കില്‍ ഇതാണ് മാര്‍ഗം. ഒരല്പം വിശ്രമം വേണമെന്ന് തോന്നി ഒരിടത്ത് ഒതുങ്ങിക്കൂടി കഴിഞ്ഞാല്‍ പോലും നിങ്ങളുടെ പിന്നില്‍ വരുന്നവര്‍ വളരെ മുമ്പേ ഓടിക്കൊണ്ടിരിക്കും.

? നിങ്ങള്‍ സിനിമാരംഗത്ത് വന്ന കാലഘട്ടത്തില്‍ സിമ്രാന്‍, ജ്യോതിക, സ്‌നേഹ, ലൈലാ, കിരണ്‍, മീരാജാസ്മിന്‍ എന്നീ നടിമാര്‍ ഈ രംഗത്ത് പയറ്റി നിന്നവരാണ്. അതിനു ശേഷം അനേകം പേര്‍ വന്നു. ഇപ്പോഴും നയന്‍താര, അനുഷ്‌ക, സാമന്ത, കാജല്‍, തമന്നയില്‍നിന്നും തുടങ്ങി കീര്‍ത്തി സുരേഷ്‌വരെ നിങ്ങളോടൊപ്പം മത്സരത്തിലാണല്ലോ.


ഠ അയ്യോ! ഇതെന്തൊരു അന്യായം! സിനിമ തൃഷയ്ക്കു മാത്രം സ്വന്തമാണെന്നാണോ നിങ്ങളുടെ വിചാരം? കഴിവുള്ള ആര്‍ക്കും ഇവിടേയ്ക്ക് വരാം. ആര്‍ക്കും മത്സരിക്കാം. കലാപരമായ കഴിവ് വെളിപ്പെടുത്താന്‍ സിനിമ അത്യുത്തമമായ ഒരു ഫീല്‍ഡാണ്.

പക്ഷേ വളരെ ചുരുങ്ങിയ കാലം മാത്രമേ ഇവിടെ നിലനില്‍ക്കാനാവൂ. ഈ കാലയളവില്‍ അസൂയയും കുത്തിത്തിരിപ്പൊന്നും കൂടാതെ കഴിഞ്ഞുപോകുന്നതുകൊണ്ട് നമ്മുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകും. ഇപ്പോള്‍ ഈ അഭിമുഖം നടക്കുന്ന സമയം ഒരു നാലഞ്ചു പേരെങ്കിലും വന്നിട്ടുണ്ടാകും.

? മുമ്പൊക്കെ നിങ്ങള്‍ ഒരുപാട് വാര്‍ത്തകളില്‍ കുടുങ്ങിപ്പോയിട്ടുണ്ട്. ഇപ്പോഴെന്താ, പെട്ടെന്ന് ഒരു ശാന്തത.


ഠ പക്വത വന്നിട്ടുണ്ടെന്ന് കരുതിക്കോളൂ. മുമ്പ് മുന്‍നിര നായകന്മാരുടെ പടങ്ങള്‍ മാത്രമാണ് ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. കഥ പോലും കേള്‍ക്കാന്‍ ഞാന്‍ മിനക്കെട്ടിരുന്നില്ല. ഒരുകണക്കില്‍ അതും ഒരു പ്ലസ്സായിരുന്നു. മറ്റൊരുകണക്കില്‍ മൈനസ്.

വലിയ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ വന്‍ ബഡ്ജറ്റ് എന്നതുകൊണ്ട് എല്ലാ പേരും അതില്‍ ശ്രദ്ധാലുക്കളാവും. അനാവശ്യമായ ഏതെങ്കിലും കുപ്രചരണം നടത്തുകയും ചെയ്യും. ഞാന്‍ ഇപ്പോള്‍ കഥ കേട്ട് അഭിനയിക്കുന്നു.

പ്രോജക്ട് വലുതാണോ, ചെറുതാണോ എന്നൊന്നും അന്വേഷിക്കാറില്ല. എന്റെ ക്യാരക്ടര്‍ ഇഷ്ടപ്പെട്ടാല്‍ ഓക്കെ പറയും. നല്ല പടം, നല്ല കഥ, നല്ല ക്യാരക്ടര്‍ ഇതാണിപ്പോള്‍ എന്റെ തീരുമാനം.

uploads/news/2017/10/152972/CiniINWthrisha.jpg

? ഇത്രയും വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍...


ഠ ഇല്ല. ഞാന്‍ തിരിഞ്ഞുനോക്കാറില്ല. പക്ഷേ എന്നെക്കുറിച്ച് എനിക്കുതന്നെ ആശ്ചര്യം തോന്നിയിട്ടുണ്ട്.

? സഫലീകരിക്കാതെ പോയ ആഗ്രഹം...


ഠ രജനികാന്തിനോടൊപ്പം ഒരു പടത്തിലെങ്കിലും അഭിനയിക്കണം.

-ഏയെസ്

Ads by Google
Ads by Google
Loading...
TRENDING NOW