Friday, October 06, 2017 Last Updated 4 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 06 Oct 2017 04.17 PM

ദാരിദ്ര്യവും കടവും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ പരിഹാരമുണ്ട്

uploads/news/2017/10/152967/joythi061017a.jpg

ഐശ്വര്യം എന്നാല്‍ സമ്പത്ത് മാത്രമല്ല. സമ്പത്തും സന്തോഷവും ചേര്‍ന്നതാണ് ഐശ്വര്യം. ഇന്ന് വിദ്യാഭ്യാസവും കഠിനപ്രയത്‌നവും ചെയ്യുന്നവര്‍ക്കുപോലും ദാരിദ്ര്യം അനുഭവിക്കേണ്ടതായി വരുന്നു.

അതിവിദഗ്ധരായ ചിലര്‍ വലിയ പ്രയത്‌നം ചെയ്യാതെ കോടീശ്വരന്‍മാര്‍ ആകുന്നു.

ഒരാളിന്റെ ജാതകത്തില്‍ ധനയോഗവും ദരിദ്രയോഗവും ഉണ്ടായേക്കാം. ഇതില്‍ ഏതിനാണോ ബലമുള്ളത് അത് ആ ജാതകന്റെ ജീവിതത്തില്‍ അനുഭവത്തില്‍വരും.

ദരിദ്രയോഗത്തിന് അനുകൂല ദശാകാലം ചില ഭാഗ്യാനുഭവങ്ങള്‍ നല്‍കിയേക്കാം. ദരിദ്രയോഗം കാണിക്കുന്ന ഗ്രഹയോഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. ശകടയോഗത്തില്‍ ജനിച്ച ആള്‍.
2. ഭാഗ്യാധിപനേക്കാള്‍ അഷ്ടമാധിപന് ബലാധിക്ക്യം.
3. ശനി ഒന്‍പതില്‍ ശുഭദൃഷ്ടി യോഗമില്ലാതെ.

4. ലഗ്‌നാധിപന്‍ പന്ത്രണ്ടിലും പന്ത്രണ്ടാം ഭാവാധിപന്‍ ലഗ്‌നത്തിലും.
5. ഗോളയോഗമുള്ളവര്‍.
6. 4,5,9,10 ഭാവധിപന്‍മാര്‍ 12-ലും 6-ലും

7. ആറിലോ, പന്ത്രണ്ടിലോ ഗുരു നില്‍ക്കുമ്പോള്‍ ധനു മീനം ഇവയൊഴിച്ച് ഏതെങ്കിലും ലഗ്‌നത്തില്‍ ജനിക്കുക.
8. ലഗ്‌നത്തില്‍നിന്നും 6, 8, 12 സ്ഥാനങ്ങള്‍ ആരൂഢമായി വരിക.
9. കേമുദ്രമയോഗം പരിഹാരമില്ലാതെ നില്‍ക്കുക.

10. എല്ലാ ഗ്രഹങ്ങളും നീചം ഭവിച്ച് കേന്ദ്ര ഭാവങ്ങളില്‍ നില്‍ക്കുക.
11. ലഗ്‌നം ചരരാശിയും ദുര്‍ബലന്‍മാരായ ശുഭന്‍മാര്‍ കേന്ദ്ര ത്രികോണങ്ങളിലും പാപന്‍മാര്‍ കേന്ദ്രത്തിലല്ലാതെയും നില്‍ക്കുമ്പോള്‍ രാത്രി ജനനം.
12. ലഗ്‌നാധിപന്‍ 6, 8, 12 പാപന്‍മാരോടൊത്ത് നില്‍ക്കുമ്പോള്‍ എട്ടാം ഭാവധിപന്റെ ദൃഷ്ടിയുണ്ടെങ്കില്‍ ധനിക കുടുംബത്തില്‍ ജനിച്ചാലും ദരിദ്രനാകും.

13. രണ്ടാം ഭാവാധിപന്‍ നീചം ഭവിച്ച് പാപന്‍മാരുടെ ഇടയ്ക്ക് വരിക.
14. രണ്ടാം ഭാവാധിപന്‍ പന്ത്രണ്ടിലും പന്ത്രണ്ടാം ഭാവാധിപന്‍ രണ്ടിലും വരിക.
15. ലഗ്‌നാലും ചന്ദ്രാലും കേന്ദ്രങ്ങളില്‍ പാപന്‍മാര്‍ വരിക.

ദരിദ്രയോഗത്തിന് പരിഹാരമായി പൊതുവായി ചെയ്യാവുന്ന കര്‍മ്മങ്ങളില്‍ ചിലത് താഴെ പറയുന്നു


1. ദിവസവും ശ്രീസൂക്തം, കനകധാരസ്തവം, ലക്ഷമീസൂക്തം ഇവ ജപിക്കുക.
2. ലക്ഷ്മീ നാരായണ പൂജ നടത്തുക.
3. വിധിപ്രകാരം സാളഗ്രാമത്തെ ആരാധിക്കുക.
4. ഗൃഹത്തില്‍ വിധിപ്രകാരം എഴുതിയ ശ്രീചക്രം സ്ഥാപിക്കുക

5. വലംപിരി ശംഖ് വീട്ടില്‍വച്ച് ആരാധിക്കുക.
6. കാര്‍ത്തിക ദിവസം വിഷണുവിന്റെയോ, ശിവന്റെയോ ക്ഷേത്രത്തില്‍ 108 ദീപം തെളിക്കുക.
7. പ്രദോഷകാല ശിവപൂജ നടത്തുക.
മുകളില്‍ പറഞ്ഞ പരിഹാരങ്ങള്‍ ചെയ്താല്‍ നിങ്ങളുടെ കടം, ദുരിതം, രോഗം, കഠിനമായ ദുഃഖം എന്നിവ വിട്ടൊഴിഞ്ഞ് പോകും.

ഡി. ഹരികുമാര്‍ ഭട്ടതിരിരാമപുരം
മൊ: 9447957505

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW