Friday, October 06, 2017 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 06 Oct 2017 11.14 AM

"വ്യാകുലചിത്തം"

uploads/news/2017/10/152917/paravsairachana061017.jpg

"വ്യാകുലചിത്തം"

ശകടങ്ങള്‍ പായുന്ന പാതവക്കില്‍-
മിഴിനട്ടു വെറുതൊന്നു നിന്നനേരം,
പോയകാലത്തിന്‍റെ പടവുകളിലൂടെ-
ഓര്‍മ്മകള്‍ മെല്ലേയിറങ്ങിവന്നൂ.

പാടവരമ്പുമിടവഴിയും,ചെറു-
പാതകളും തോടുവക്കുകളും,
പള്ളിക്കൂടത്തിലേക്കുള്ള യാത്ര-
പണ്ടെത്ര കൌതുകമായിരുന്നു.

നാടന്‍കളികളും നാട്ടുവഴികളും-
കാടത്തമില്ലാത്ത നാട്ടുകാരും.
അല്ലലില്ലാതെയകമ്പടിയില്ലാതെ-
അംബരം മേല്‍ക്കൂരയെന്നപോലെ.

കുട്ടിക്കുപ്പായമണിഞ്ഞു മണ്ണില്‍-
കുട്ടികള്‍ക്കൊപ്പം കളിച്ചകാലം.
ഇന്നിന്‍ പരിഷ്കാരമില്ലെങ്കിലും-
കുട്ടികള്‍ കുട്ടികളായിരുന്നു!

അറിവല്‍പ്പമധികരിച്ചിന്നതാവാം-
അപരാധബോധമശേഷമില്ല.
പരമപവിത്രമാം പൈതൃകത്തേയിന്നു-
പതിയെപ്പതിയെ പടിയിറക്കി.

വാത്സല്ല്യ വര്‍ത്തമാനത്തിലൂടെ-
വാരിക്കുഴിവെട്ടിവീഴ്ത്തിടുന്നോര്‍.
വാരിപ്പുണരും കരങ്ങളില്‍-
കത്തുന്ന കാമാഗ്നിയാണുണ്ണീ,കരുതിടേണം!

നമ്മെത്തഴുകിടും കാറ്റിന്‍ കരങ്ങളും-
കൂടേ നടക്കും നിഴലിനേയും,
ചെറ്റൊന്നു ശങ്കിച്ചിടേണമെന്നുണ്ണി,നീ-
കാലമിതത്രമേല്‍ കെട്ടുപോയി!..

(മഞ്ജുള ശിവദാസ്‌ റിയാദ്)

Ads by Google
Advertisement
Friday 06 Oct 2017 11.14 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW