Saturday, November 17, 2018 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 05 Oct 2017 09.32 PM

തിരുസ്വരുപം ദര്‍ശനത്തിന്‌ വെച്ചു: മാഹിയില്‍ ഇനി തിരുനാള്‍ ദിനരാത്രങ്ങള്‍

uploads/news/2017/10/152678/re5.jpg

മാഹി : വിശുദ്ധിയുടേയും, നന്‍മയുടേയും മെഴുകുതിരി നാളങ്ങള്‍ തെളിയിച്ച്‌ മാഹി തിരുനാള്‍ മഹോത്സവത്തിന്‌ തുടക്കമായി. കൂറ്റന്‍ പള്ളിമണികള്‍ നിലാക്കാതെ മുഴങ്ങുകയും, നഗരസഭാ കാര്യാലയത്തില്‍ നിന്ന്‌ സൈറണ്‍ മുഴങ്ങുകയും ചെയ്‌തതോടെ രഹസ്യ അറയില്‍ നിന്നും പള്ളി വികാരി ഫാദര്‍ ഡോ: ജെറോം ചിങ്ങന്തറ ആവില മാതാവിന്റെ തിരുസ്വരൂപം പൊതു വണക്കത്തിന്‌ വെച്ചതോടെയാണ്‌ 17 ദിനരാത്രങ്ങള്‍ നീളുന്ന മയ്യഴിയുടെ ദേശീയോത്സവത്തിന്‌ പ്രൗഢമായ തുടക്കമായത്‌. പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍, ആയിരങ്ങള്‍ ജമന്തി പൂമാലകളര്‍പ്പിക്കാനും, മെഴുകുതിരികള്‍ കത്തിച്ചു വെക്കാനും, ആള്‍രൂപ സമര്‍പ്പണത്തിന്നും, കാണിക്കയര്‍പ്പിക്കാനുമെത്തി.
22 വരെ നീളുന്ന മഹോത്സവത്തിന്റെ പ്രധാന ആഘോഷ ചടങ്ങുകള്‍ 14, 15 തിയ്യതികളിലാണ്‌ നടക്കുക. 14 ന്‌ കണ്ണൂര്‍ രൂപതാദ്ധ്യക്ഷന്‍ ഡോ: അലക്‌സ് വടക്കും തല ദിവ്യബലിക്ക്‌ മുഖ്യ കാര്‍മ്മികനാവും. രാത്രി ഏഴിന്‌ തിരുസ്വരൂപം വഹിച്ചുള്ള രഥഘോഷയാത്ര നടക്കും.15 ന്‌ പുലര്‍ച്ചെ ശയനപ്രദക്ഷിണവും, 8.30 ന്‌ ദിവ്യബലിയും നടക്കും.കോഴിക്കോട്‌ രൂപതാദ്ധ്യക്ഷന്‍ ഡോ: വര്‍ഗീസ്‌ ചക്കാലക്കല്‍ പൊന്തിഫിക്കല്‍ ദിവ്യബലിക്ക്‌ കാര്‍മ്മികത്വം വഹിക്കും.വൈകിട്ട്‌ : 5 ന്‌ മേരി മാതാ കമ്യൂണിറ്റി ഹാളില്‍ സുഹൃദ്‌ സംഗമം നടക്കും. എല്ലാ ദിവസവും, ജപമാല, ദിവ്യബലി, നൊവേന പ്രാര്‍ത്ഥന എന്നിവ ഉണ്ടാകും 22 ന്‌ കാലത്ത്‌ 10.15ന്‌ നടക്കുന്ന മഹോത്സവസമാപന ചടങ്ങുകള്‍ക്ക്‌ സുല്‍ത്താന്‍ ബത്തേരി രൂപതാ മെത്രാന്‍ ഡോ.ജോസഫ്‌ മാര്‍തോമസ്‌ നേതൃത്വം നല്‍കും.
ചന്ത ലേലം കഴിഞ്ഞതോടെ ദേവാലയത്തിന്‌ ചുറ്റിലും ചന്തകള്‍ ഉയര്‍ന്നു തുടങ്ങി.ദേവാലയം മാത്രമല്ല,നഗരം മുഴുവനും സൗന്ദര്യവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്‌. മഹോത്സവത്തോടനുബന്ധിച്ച്‌ ട്രെയിനുകളില്‍ പ്രത്യേക ബോഗികളും സ്‌പെഷ്യല്‍ ബസുകളും സര്‍വീസ്‌ നടത്തും. തീര്‍ത്ഥാടകര്‍ക്ക്‌ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്‌.
ഇനിയുള്ള പതിനേഴ്‌ നാളുകള്‍ മയ്യഴിക്കാര്‍ ആതിഥേയരായി മാറും. വിദൂരങ്ങളിലുള്ള ബന്ധുക്കളടക്കമുള്ളവര്‍ പെരുന്നാളിന്‌ എത്തിച്ചേരും.

Ads by Google
Thursday 05 Oct 2017 09.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW