Tuesday, September 11, 2018 Last Updated 33 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 05 Oct 2017 04.10 PM

സ്തനങ്ങളുടെ സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ മുലയൂട്ടുമ്പോള്‍ അമ്മ എന്തെല്ലാം ശ്രദ്ധിക്കണം?

മുതിര്‍ന്ന സ്ത്രീകള്‍ക്കും സ്തനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ധാരാളമുണ്ട്. അത്തരം ചില സംശയങ്ങളും അതിനുള്ള മറുപടിയും
uploads/news/2017/10/152639/brestcareaskdr051017.jpg

സ്തനസംരക്ഷണത്തെക്കുറിച്ച് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് തീര്‍ത്താല്‍ തീരാത്ത സംശയങ്ങളുണ്ട്. എന്നാല്‍ കൗമാര പ്രായക്കാര്‍ക്ക് ഇക്കാര്യത്തില്‍ ശരിയായ അറിവും ലഭിക്കുന്നില്ല. ഇതുമൂലം പല കുട്ടികളും കടുത്ത മാനസിക സമ്മര്‍ദത്തിന് അടിമപ്പെടാറുമുണ്ട്.

സ്‌കൂളില്‍ നിന്നും വീട്ടില്‍ നിന്നും വേണ്ടത്ര അറിവ് ലഭിക്കാതിരുന്നാല്‍ ഇവര്‍ സുഹൃത്തുക്കളുടെയും മറ്റും അപക്വമായ ധാരണകള്‍ക്ക് പിന്നാലെ പോകും.

ഈ സാഹചര്യം ഒഴിവാക്കാന്‍ സ്തന സംരക്ഷണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ശരിയായ മറുപടി നല്‍കാന്‍ അമ്മമാരും അധ്യാപികമാരും ശ്രദ്ധിക്കണം. അതേസമയം മുതിര്‍ന്ന സ്ത്രീകള്‍ക്കും സ്തനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ധാരാളമുണ്ട്. അത്തരം ചില സംശയങ്ങളും അതിനുള്ള മറുപടിയും.

1. ഏതു പ്രായത്തിലാണ് പെണ്‍കുട്ടികളില്‍ സ്തനവളര്‍ച്ച ആരംഭിക്കുന്നത്?


10 - 14 വയസുവരെ പെണ്‍കുട്ടികളുടെ വളര്‍ച്ചക്കായി കാത്തിരിക്കണം. വളര്‍ച്ചയെന്നു പറയുമ്പോള്‍ സ്തന വളര്‍ച്ച മാത്രമല്ല കഷത്തിലെയും ഗുഹ്യ ഭാഗത്തെയും രോമ വളര്‍ച്ച, ആര്‍ത്തവം ഉണ്ടാകുക, ഉയരം കൂടുക എന്നിവയെല്ലാം വളര്‍ച്ചയുടെ ഭാഗമാണ്. ഇവയെല്ലാം ക്രമമാണോയെന്ന് ശ്രദ്ധിക്കുക. വളര്‍ച്ചയുടെ കാര്യത്തില്‍ ഓരോരുത്തരുടേയും ശരീരപ്രകൃതികൂടി കണക്കിലെടുക്കേണ്ടതുണ്ട്. മെലിഞ്ഞ ശരീരപ്രകൃതിയുള്ള കുട്ടികളില്‍ ചിലപ്പോള്‍ സ്തന വളര്‍ച്ച വൈകിയേക്കാം. 2 - 3 വര്‍ഷം കഴിഞ്ഞിട്ടും വളര്‍ച്ചയുടെ ലക്ഷണങ്ങളൊന്നും പ്രകടമാകുന്നില്ലെങ്കില്‍ കുട്ടിയെ ഡോക്ടറെ കാണിക്കണം. സാധാരണയായി വളര്‍ച്ചയുടെ ലക്ഷണങ്ങളെല്ലാം പ്രകടമായ ശേഷമാണ് ആര്‍ത്തവം ഉണ്ടാകുന്നത്.

2. ഏതു പ്രായം മുതലാണ് പെണ്‍കുട്ടികള്‍ ബ്രാ ധരിച്ചു തുടങ്ങേട്ടത്?


ബ്രാ ധരിച്ചു തുടങ്ങാന്‍ പ്രത്യേക പ്രായമൊന്നുമില്ല. അമ്മമാര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടിയുടെ ശരീരവളര്‍ച്ച അനുസരിച്ച് വേണം ധരിപ്പിക്കാന്‍. ശരീരവളര്‍ച്ച കണ്ടറിഞ്ഞ് ബ്രാ ധരിക്കാറായി എന്നതിനെക്കുറിച്ച് അമ്മ കുട്ടിക്ക് സൂചന നല്‍കുകയും കൃത്യമായ അളവിലുള്ളത് വാങ്ങികൊടുക്കുകയും വേണം. അല്ലെങ്കില്‍ സ്തനങ്ങള്‍ തൂങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. സ്തനവളര്‍ച്ചയുടെ ഘട്ടങ്ങള്‍ക്കനുസരിച്ച് അനുയോജ്യമായ ബ്രാ മകളെ ധരിപ്പിക്കാന്‍ ശ്രദ്ധിക്കണം.

3. സ്തനസൗന്ദര്യം നിലനിര്‍ത്താന്‍ ബ്രാ തെരഞ്ഞെടുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?


നന്നായി ഇറുകിയതും അയഞ്ഞതുമായ ബ്രാ ധരിക്കരുത്. ഇടിഞ്ഞു തൂങ്ങിയ സ്തനങ്ങളുള്ളവര്‍ താഴെ താങ്ങി നിര്‍ത്തുന്ന പാഡുള്ള ബ്രാ ധരിക്കുന്നത് അഭംഗി ഒഴിവാക്കാന്‍ സഹായിക്കും.

4. ചിലരില്‍ സ്തനങ്ങള്‍ തമ്മില്‍ വലിപ്പ വ്യത്യാസം കാണപ്പെടുന്നത് എന്തുകൊണ്ടാണ്?


മിക്കവരിലും ഇരുസ്തനങ്ങള്‍ക്കും തമ്മില്‍ ചെറിയ വലുപ്പ വ്യത്യാസം ഉണ്ടാകാം. ഇത് ജന്മനാല്‍തന്നെയുള്ളതാണ്. നമ്മുടെ ശരീരത്തിലെ മറ്റെല്ലാ അവയവങ്ങള്‍ തമ്മിലും ഈ വലുപ്പ വ്യത്യാസം ഉണ്ട്. അതുപോലെതന്നെയാണ് സ്തനങ്ങളുടെ കാര്യവും. സ്തനങ്ങളുടെ വലുപ്പവ്യത്യാസം പരിഹരിക്കുന്നതിനുള്ള ഔഷധ ചികിത്സകളൊന്നും ഇന്നില്ല. എന്നാല്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ഇത്തരം അഭംഗികള്‍ പരിഹരിക്കാവുന്നതാണ്.

5. ഉള്ളിലേക്കു വലിഞ്ഞിരിക്കുന്ന മുലഞെട്ട് നേരെയാക്കാന്‍ കഴിയുമോ?


ഇത് സാധാരണ കണ്ടു വരുന്ന ഒരു പ്രശ്‌നമാണ്. മുലഞെട്ട് പുറത്തേക്കു വലിച്ചു വയ്ക്കുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. പ്രസവമടുക്കുന്ന സമയത്ത് ഗൈനക്കോളിജിസ്റ്റിന്റെ നിര്‍ദേശപ്രകാരം അവനവനുതന്നെ മുലഞെട്ട് പുറത്തേക്കു വലിച്ചു വയ്ക്കാവുന്നതാണ്. അതിനാല്‍ കുഞ്ഞിന് പാല്‍ കൊടുക്കാന്‍ ബുദ്ധിമുട്ടൊന്നും അനുഭവപ്പെടുകയില്ല. ഡോക്ടറുടെ നിര്‍ദേശമില്ലാതെ മുലഞെട്ട് സ്വയം വലിച്ചുവച്ചാല്‍ ഗര്‍ഭാശയത്തിന് ഇത് വേദനയുണ്ടാക്കാം.

6. മുലഞെട്ടിനു ചുറ്റും ചെറിയ കുരുക്കളും ചൊറിച്ചിലും അനുഭവപ്പെടാന്‍ കാരണം എന്താണ്?


കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് പ്രധാന കാരണം. ശരീരത്തില്‍ ഈര്‍പ്പം തങ്ങിനിന്നാല്‍ ഫംഗസിന്റെ ശല്യമുണ്ടാകും. ചൂടുകാലത്ത് ഫംഗസിന്റെ ശല്യം കൂടുതലാവും. ഫംഗസുബാധ തടയാനുള്ള ക്രീമുകള്‍ ഉണ്ട്. ഇത് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കാം. വ്യക്തി ശുചിത്വം പാലിക്കുകയാണ് ഏറ്റവും അത്യാവശ്യം. വേനല്‍കാലത്ത് കോട്ടന്‍ അടിവസ്ത്രങ്ങള്‍ ധരിക്കണം. ധരിച്ച വസ്ത്രങ്ങള്‍ വീണ്ടും ധരിക്കരുത്. കുളി കഴിഞ്ഞ് കക്ഷം, തുടയിടുക്ക് തുടങ്ങിയ ഭാഗങ്ങള്‍ തുടച്ച് ജലാംശം പൂര്‍ണമായും നീക്കം ചെയ്യണം.

7. സ്തനങ്ങളില്‍ കാണപ്പെടുന്ന രോമവളര്‍ച്ച എന്തുകൊണ്ടാണ്?


സ്തനങ്ങളില്‍ കാണപ്പെടുന്ന രോമവളര്‍ച്ച മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. സ്ത്രീശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ചില ഹോര്‍മോണുകളുടെ അമിതപ്രവര്‍ത്തനം മൂലമാണ് സ്തനങ്ങള്‍, ചുണ്ട് എന്നിവിടങ്ങളിലെല്ലാം രോമവളര്‍ച്ചയുണ്ടാകുന്നത്. അസ്വഭാവികമായ രോമവളര്‍ച്ചയുണ്ടെങ്കില്‍ പ്രസവത്തിനുമുമ്പ് നീക്കം ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കില്‍ കുഞ്ഞിന് പാല്‍കൊടുക്കുമ്പോള്‍ ഇത് തടസം സൃഷ്ടിക്കാം. കത്രിക ഉപയോഗിച്ചു രോമം നീക്കം ചെയ്യാവുന്നതാണ്. രോമം നീക്കം ചെയ്യാന്‍ സഹായിക്കുന്ന ലേപനങ്ങളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ത്വക്ക് രോഗവിദഗ്ധന്റെ നിര്‍ദേശമനുസരിച്ച് ഈ ലേപനങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഈ ലേപനങ്ങള്‍ പുരട്ടിയെന്നതുകൊണ്ട് പ്രസവശേഷം കുഞ്ഞിന് പാല്‍ കൊടുക്കുന്നതിന് കുഴപ്പമില്ല. എന്നാല്‍ കുഞ്ഞിന് പാല്‍ കൊടുക്കുമ്പോള്‍ ഇത്തരം ലേപനങ്ങള്‍ ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ല.
Thursday 05 Oct 2017 04.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW