Sunday, December 17, 2017 Last Updated 4 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 05 Oct 2017 03.41 PM

ദ്രുതതാളം

സ്ത്രീ ശാക്തീകരണത്തിനായി ഒരു പെണ്‍പാട്ട് ബാന്‍ഡ്. ഏഴ് പെണ്‍കുട്ടികളുടെ സ്വപ്നമായ ദ്രുത ബാന്‍ഡിനെക്കുറിച്ച്...
uploads/news/2017/10/152633/dhruthaband.jpg

അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍,
അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍
ദൂരെയൊരാല്‍മര ചോട്ടിലിരുന്നു, മാരിവില്‍ ഗോപുര മാളിക തീര്‍ത്തു
അതില്‍ നാമൊന്നായ് ആടിപ്പാടി...

ദ്രുത ബാന്‍ഡിന്റെ പ്രോഗ്രാം തകര്‍ക്കുകയാണ്. കാണികളെ അമ്പരപ്പിക്കുന്ന പ്രകടനവുമായി വേദി കൈയടക്കിയിരിക്കുന്നത് ഏതാനും പെണ്‍കുട്ടികളാണ്. ദ്രുത ബാന്‍ഡിലെ പെണ്‍പട. പാര്‍വതിയുടെ നേതൃത്വത്തിലുള്ള ദ്രുത ബാന്‍ഡിന്റെ സംഗീത സാന്ദ്രമായ കാല്‍വയ്പ്പുകളിലൂടെ...

ദ്രുതയുടെ തുടക്കം


ആലപ്പുഴ സ്വദേശിയായ പാര്‍വതി രവികുമാറാണ് ദ്രുതയുടെ ലീഡര്‍. ദ്രുത ബാന്‍ഡിനെക്കുറിച്ച് പാര്‍വതി. സംഗീതമാണെന്റെ പാഷന്‍. ബി.ടെക് നുശേഷം സംഗീതം പഠിക്കാനാണ് ഞാന്‍ തിരുവനന്തപുരത്തെത്തിയത്. കര്‍ണ്ണാടക സംഗീതഞ്ജയായ ഓമനക്കുട്ടി ടീച്ചറിന് കീഴില്‍ സംഗീതം പഠിക്കാന്‍ തുടങ്ങിയ ശേഷം സിനിമയില്‍ ഒരവസരത്തിനായി ഞാന്‍ കുറേ ശ്രമിച്ചു.

ഒന്നു രണ്ടു സിനിമയില്‍ പാടിയെങ്കിലും എന്റെ പാട്ട് പുറത്തുവന്നില്ല. എന്നെ റെക്കമെന്‍ഡ് ചെയ്യാനും ആരുമുണ്ടായിരുന്നില്ല. സംഗീതത്തോടുള്ള അടങ്ങാത്ത ഇഷ്ടംകൊണ്ട് കലയെ ഉപേക്ഷിക്കാനും തോന്നിയില്ല.

എന്നെപ്പോലെ അവസരത്തിനുവേ ണ്ടി നടക്കുന്ന ധാരാളം പെണ്‍കുട്ടികളുണ്ട്. അവരില്‍ ചിലരെയെങ്കിലും ഒപ്പം കൂട്ടാനായാല്‍ ഒരു ബാന്‍ഡ് തുടങ്ങാമെന്ന ചിന്തയാണ് ദ്രുതയുടെ പിറവിക്ക് പിന്നില്‍.

ബാന്‍ഡിന്റെ ചര്‍ച്ച തുടങ്ങുമ്പോള്‍ എനിക്കൊപ്പം ഒരു സുഹൃത്തുമുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു ബാന്‍ഡായിരിക്കണമെന്ന ആശയം വന്നതോടെ സുഹൃത്ത് ബാന്‍ഡിന്റെ മാനേജരായി. ഇന്ന് കേരളത്തിലെ ഏക പെണ്‍ബാന്‍ഡാണ് ദ്രുത.

കടമ്പകളേറെ


ഞാന്‍ തിരുവനന്തപുരം ജഗതിയിലെ സൗണ്ട് എന്‍ജിനീയറിങ് കോളജില്‍ പ്രോജക്ട് ചെയ്തത് ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായിരുന്നു. സംഗീതത്തോട് കൂടുതല്‍ താല്പര്യം തോന്നി. പിന്നീട് ബാന്‍ഡിലെ മറ്റ് അംഗങ്ങളെ കണ്ടത്താനുള്ള ശ്രമമായിരുന്നു. തിരുവനന്തപുരത്തെ പരിചയമുള്ള സംഗീത അധ്യാപകരോട് അന്വേഷിച്ചറിഞ്ഞ് പലരേയും ഓഡീഷന് വിളിച്ചു.

ശ്രുതിലക്ഷ്മി പ്രൊഫഷണല്‍ ഗായികയാണ്. മുമ്പ് പല ബാന്‍ഡുകളില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്. ഓഡീഷനിലൂടെ മാളവികയും അജ്‌നയും നന്ദനയും മീനാക്ഷിയും മിര്‍സയും വന്നതോടെ ദ്രുത എന്ന സ്വപ്നം പൂവണിഞ്ഞു.

ഞങ്ങളാരും സംഗീതം തൊഴിലായി സ്വീകരിച്ചവരല്ല. പലരും പല സ്ഥലങ്ങളില്‍ താമസിക്കുന്നവരാണ്. സംഗീതമാണ് ഞങ്ങളെ ബന്ധിപ്പിക്കുന്നത്. സംഗീതത്തെ സമൂഹ നന്മയ്ക്കായി ഉപ
യോഗിക്കാനാണ് ഞങ്ങളുടെ ശ്രമം.

uploads/news/2017/10/152633/dhruthaband1.jpg

ബിഗ് എഫ്എമ്മില്‍ ലോക സംഗീത ദിനത്തില്‍ ഒരു പ്രോഗ്രാം ചെയ്തുകൊണ്ടാണ് തുടക്കം. പിന്നീട് ബിഗ് എഫ്എമ്മിന്റെ തന്നെ ഒരു ഷോ ചെയ്തു. അതായിരുന്നു ദ്രുതയുടെ ആദ്യ സ്റ്റേജ് പെര്‍ഫോമന്‍സ്. പിന്നീട് റോട്ടറി ക്ലബിന്റെ പ്രോഗ്രാം, ഉടന്‍പണം, ഓണം വാരാഘോഷത്തോടനുബന്ധിച്ച് പ്രോഗ്രാമുകള്‍ എന്നിവ ചെയ്തു.

പാടുന്നതും സംഗീതോപകരണങ്ങള്‍ വായിക്കുന്നതുമൊക്കെ പെണ്‍കുട്ടികളായതുകൊണ്ട് എല്ലാവര്‍ക്കും കൗതുകമാണ്. അതുപോലെ സപ്പോര്‍ട്ടീവുമാണ്. ഇതുവരെ ചെയ്ത പ്രോഗ്രാമുകളില്‍ നിന്ന് നല്ല അഭിപ്രായമാണ് ലഭിച്ചത്.

ക്ലാസിക്കല്‍ ഫ്യൂഷന്‍ ആന്‍ഡ് ഓങ് കോമ്പോ, മെലഡി സോങ്‌സ്, ഫാസ്റ്റ് നമ്പര്‍ ആന്‍ഡ് ഫെസ്റ്റീവ് സോങ്‌സ്, മിസലേനിയസ് എന്നിങ്ങനെ പ്രോഗ്രാമിന് നാല് വിഭാഗങ്ങളുണ്ട്.

ലക്ഷ്യങ്ങളേറെ...


ഓഗസ്റ്റ് 28 ന് ചൈതന്യ ഉണ്ണിയും സൂര്യ കൃഷ്ണമൂര്‍ത്തി സാറും ചേര്‍ന്നാണ് ദ്രുത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. സ്ത്രീശാക്തീകരണമാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളെല്ലാവരും പല സ്ഥലത്തുനിന്ന് വരുന്നവരാണ്.

പലര്‍ക്കും വീട്ടില്‍ പലതരത്തിലുമുള്ള നിയന്ത്രണങ്ങളുമുണ്ട്. ഏതെങ്കിലും ജോലി ചെയ്ത് വീട്ടില്‍ ഒതുങ്ങാതെ പാഷനുവേണ്ടി ജീവിക്കുന്നവരാണ് ദ്രുതയിലെ അംഗങ്ങള്‍. തിരുവനന്തപുരത്ത് വീട് വാടകയ്ക്കെടുത്താണ് പ്രാക്ടീസ്.

സാമ്പത്തികം വലിയൊരു വെല്ലുവിളിയായിരുന്നു. ജോലി ചെയ്യുന്ന ടീമംഗങ്ങള്‍ നീക്കിവച്ച പണമൊക്കെ ബാന്‍ഡിന്റെ രൂപീകരണത്തിന് സഹായിച്ചു. കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മാറ്റി വയ്ക്കാറുണ്ട്. കൂടാതെ മാസത്തില്‍ ഒരു തവണ ഭിന്നലിംഗക്കാരായ കുട്ടികള്‍ക്കുവേണ്ടി പ്രോഗ്രാം ചെയ്യാറുണ്ട്.

തിരുവനന്തപുരത്തെ എന്‍.ജി.ഒ ആയ അമൃതവര്‍ഷിണിയുമായി സഹകരിച്ച് എല്ലുപൊടിയുന്ന അസുഖമുള്ള കുട്ടികള്‍ക്കുവേണ്ടി ഒരു വര്‍ക്ക്ഷോപ്പ് നടത്തിയിരുന്നു. വൃദ്ധസദനങ്ങളില്‍ പോയി പ്രോഗ്രാമുകള്‍ ചെയ്യാനും സംഗീതവുമായി ബന്ധപ്പെട്ട് ഒരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങാനും ആലോചിക്കുന്നുണ്ട്.

ഗുരുദക്ഷിണ


പല സംഗീതവിഭാഗങ്ങളുടെ ഫ്യൂഷനാണ് ദ്രുതയുടെ പ്രത്യേകത. ഗുരുവായ ഓമനക്കുട്ടി ടീച്ചര്‍ക്ക് ഗുരുദക്ഷിണയായി കഥകളിപദങ്ങള്‍ തനതുശൈലിയില്‍ നിന്ന് മാറ്റി ദ്രുതയുടെ ബാന്‍ഡില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍.

അശ്വതി അശോക്

Ads by Google
Thursday 05 Oct 2017 03.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW