Wednesday, March 21, 2018 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 05 Oct 2017 02.43 PM

എന്റെ മകളെ നടിയാക്കുന്നതില്‍ എന്താണ് അപാകത? - ശ്രീദേവി

uploads/news/2017/10/152623/CiniINWSreedevi051017a.jpg

തമിഴ്‌സിനിമാരംഗത്ത് 80-കളില്‍ സ്വപ്നകന്യകയായി വിരാജിച്ചിരുന്ന ശ്രീദേവി ബോളിവുഡില്‍ എത്തി സൂപ്പര്‍ സ്റ്റാര്‍പദവി നേടിയെടുത്ത നടിയാണ്. ഇപ്പോള്‍ സിനിമയില്‍ ശ്രീദേവി രണ്ടാമത്തെ റൗണ്ട് ആരംഭിച്ചിരിക്കുകയാണ്.

'ഇംഗ്ലീഷ് വിംഗ്ലീഷ്' പടത്തെ തുടര്‍ന്ന് തന്റെ ഭര്‍ത്താവായ ബോണി കപൂറിന്റെ നിര്‍മ്മാണത്തില്‍ 'മാം' എന്ന ചിത്രത്തില്‍ ശ്രീദേവി അഭിനയിച്ചിരിക്കുന്നു. ഹിന്ദിയില്‍ നിര്‍മ്മിക്കപ്പെട്ട ഈ പടം തല്‍സമയം തമിഴിലും തയാറാകുന്നു. ഇതേക്കുറിച്ച് ശ്രീദേവിയോട് ചില ചോദ്യങ്ങള്‍.

? 'മാം' പടത്തെക്കുറിച്ച്


ഠ സിങ്കിള്‍ എമോഷന്‍ കലര്‍ന്ന ഒരു ഫാമിലി സ്‌റ്റോറിയാണ് 'മാല.' എങ്കിലും ത്രില്ലിംഗും സസ്‌പെന്‍സുമുണ്ട്. ഈ പടത്തില്‍ ഞാന്‍ ശക്തമായ ഒരമ്മയായി പ്രത്യക്ഷപ്പെടുകയാണ്. സന്താനങ്ങള്‍ക്കായി എന്തും ത്യാഗം ചെയ്യാന്‍ സന്നദ്ധയായ ഒരമ്മയുടെ വേഷം.

? ഇംഗ്ലീഷ് വിംഗ്ലീഷ്, മാം പോലെയുള്ള പടങ്ങളില്‍ അഭിനയിക്കുന്നതിന് നിങ്ങളുടെ വയസ് ഒരു കാരണമാണോ.


ഠ ഞാനങ്ങനെ വിചാരിച്ചിട്ടില്ല. എനിക്ക് തൃപ്തി തരുന്ന പടങ്ങളില്‍ മാത്രമേ ഞാന്‍ അഭിനയിക്കുകയുള്ളൂ. ഇപ്പോഴും ഞാനൊരു പുതുമുഖമെന്ന വിചാരത്തോടെയാണ് അഭിനയിക്കുന്നത്. സിനിമയില്‍ ബിസ്സിയായിരിക്കണമെന്ന ചിന്താഗതിയുമില്ല. അതേസമയം ഞാന്‍ അഭിനയിക്കുന്ന പടം അര്‍ത്ഥവത്തായിരിക്കണം.

? 'മാം' പടത്തില്‍ പാകിസ്ഥാന്‍ നടീനടന്മാര്‍ അഭിനയിച്ചിട്ടുണ്ടല്ലോ.


ഠ കലയ്ക്ക് ഭാഷയുണ്ടോ, നാട് എന്നതുണ്ടോ, അതിരുമണ്ടാ? പാകിസ്ഥാന്‍ നടീനടന്മാരെ അഭിനയിപ്പിക്കേണ്ടതായ അനിവാര്യത ആ പടം കണ്ടാല്‍ മനസ്സിലാക്കാന്‍ കഴിയും.

? എണ്‍പതുകളിലെ ആസ്വാദകര്‍കകും ഇപ്പോഴുള്ള ആസ്വാദകര്‍ക്കും എന്താണ് വ്യത്യാസം.


ഠ ഇപ്പോള്‍ സിനിമ എത്രകണ്ടു മാറിയിട്ടുണ്ടെന്നറിയില്ലേ? എത്രമാത്രം സാങ്കേതിക പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്? ഇങ്ങനെയായിരിക്കവേ ആസ്വാദകര്‍ മാത്രം മാറാതിരിക്കുമോ ആവോ. ഏറ്റവും നല്ല പുതുമകളാണല്ലോ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്. നല്ല കഥകള്‍ പ്രേക്ഷകര്‍ ഇരുകൈ നീട്ടി സ്വീകരിക്കുന്നു.

? തമിഴില്‍ വര്‍ഷാവര്‍ഷം 70 മുതല്‍ എണ്‍പതോളം നായികമാര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതില്‍ വിജയം നേടുന്നവര്‍ വളരെ കുറച്ചുമാത്രം.


ഠ വര്‍ഷത്തില്‍ 250 തമിഴ് പടങ്ങള്‍ റിലീസാകുന്ന സ്ഥിതിക്ക് അത്രത്തോളം നടിമാര്‍ വരേണ്ടതാണല്ലോ? ഒരു നായികയ്ക്ക് ഒരുവര്‍ഷം തുടര്‍ന്ന് എത്ര പടത്തില്‍ അഭിനയിക്കാനാകും? ഇതൊഴിവാക്കാന്‍ പറ്റില്ല. ശരിക്കും മത്സരമുണ്ടെങ്കിലേ ഈ വ്യവസായത്തിന് ആരോഗ്യം ഉണ്ടാകൂ.
uploads/news/2017/10/152623/CiniINWSreedevi051017b.jpg

? നിങ്ങളുടെ മകള്‍ ജാന്‍സി അഭിനയിക്കുന്നതില്‍ നിങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി കേട്ടു.


ഠ ഇപ്പോഴുള്ള കുട്ടികള്‍ക്ക് സിനിമാഭിനയം ഒരു ഭ്രമമായി മാറിയിരിക്കുകയാണ്. ഞാന്‍ സിനിമയിലൂടെയാണ് ഇങ്ങനെ ഒരു സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

ഈ ഒരു സാഹചര്യത്തില്‍ എന്റെ മകളെ സിനിമയില്‍ പരിചയപ്പെടുത്താന്‍ ഒരു എതിര്‍പ്പിന്റെ ആവശ്യമുണ്ടോ? അവളുടെ ഒരു നല്ല ഭാവി കാംക്ഷിക്കേണ്ടത് ഒരമ്മയുടെ കടമയല്ലേ? വ്യത്യസ്തമായ ഒരു കഥയും നല്ല പടവും കിട്ടിയാല്‍ തീര്‍ച്ചയായും അവള്‍ അഭിനയിക്കും. അത് തമിഴായിരുന്നാല്‍ നല്ലത്.

? ബാഹുബലി പടത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചത് എന്തുകൊണ്ട്.


ഠ ഇപ്പോഴെന്തിനാണ് ഈ ചോദ്യമെന്ന് എനിക്കറിയില്ല. ബാഹുബലി ആദ്യഭാഗത്തുപോലും ഞാന്‍ അഭിനയിച്ചിട്ടില്ല. അന്ന് ഈ ചോദ്യം ഉന്നയിക്കാമായിരുന്നു.

? 50 വര്‍ഷ സിനിമാനുഭവം, 300 പടങ്ങള്‍. ഈ കാലഘട്ടങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എങ്ങനെയുണ്ട്.


ഠ ഇതൊരു പ്രയാണമാണ്. എത്രയോ ഭാഷകള്‍, എത്രയോ പടങ്ങള്‍. മിക്കതും ഹിറ്റ് പടങ്ങളുമായിരുന്നു. ചിലപടങ്ങള്‍ പൊളിഞ്ഞു. ഇവ രണ്ടും എന്റെ കൈവശം ഉണ്ടായിരുന്നതല്ല. മറിച്ച് പ്രേക്ഷകരുടെയും ദൈവത്തിന്റെയും കൈവശം ഉള്ളതായിരുന്നു.

എനിക്കു കിട്ടിയതൊക്കെ അനുഭവങ്ങളാണ്. ഇതു ചെയ്തുപോയല്ലോ എന്ന് സങ്കടപ്പെടേണ്ടുന്ന വിഷയമൊന്നുമല്ല. എന്റെ സിനിമാ പ്രയാണത്തെക്കുറിച്ച് ഞാന്‍ പറയുന്നതിലുപരി, മറ്റുള്ളവര്‍ പറയുന്നതാവും പൊരുത്തം.

-സുധീന ആലങ്കോട്

Ads by Google
TRENDING NOW