Thursday, October 05, 2017 Last Updated 5 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 05 Oct 2017 01.41 PM

സമ്പൂര്‍ണ്ണ മാസഫലം - 2017 ഒക്‌ടോബര്‍ 1 മുതല്‍ 31 വരെ

1193 കന്നി 15 മുതല്‍ തുലാം 15 വരെ
uploads/news/2017/10/152614/jyothiPREDoct051017.jpg

ഗ്രഹപ്പകര്‍ച്ചകള്‍


12-9-2017, 7.30 എ.എമ്മിന് വ്യാഴം തുലാത്തില്‍
9-10-2017-ല്‍ ശുക്രന്‍ കന്നിയില്‍
13-10-2017-ല്‍ കുജന്‍ കന്നിയില്‍
13-10-2017-ല്‍ ബുധന്‍ തുലാത്തില്‍
17-10-2017-ല്‍ 12.36 പി.എമ്മിന് രവി തുലാത്തില്‍
26-10-2017-ല്‍ ശനി ധനുവില്‍

ഗ്രഹമൗഢ്യാദികള്‍


30-10-2017 വരെ ബുധന് മൗഢ്യം
13-10-2017 മുതല്‍ 31-10-2017 വരെ ഗുരുവിന് മൗഢ്യം

ഗ്രഹയുദ്ധം


5-10-2017-ല്‍ കുജ-ശുക്രയുദ്ധം. ജയം ശുക്രന്.
18-10-2017-ല്‍ ബുധ-ഗുരുയുദ്ധം. ജയം ഗുരുവിന്

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)


ശാരീരികവും മാനസികവുമായ ക്ലേശങ്ങള്‍ക്കിടവരും. ജീവിത മാര്‍ഗത്തിനുള്ള വഴികള്‍ തെളിഞ്ഞുകിട്ടും. സാമ്പത്തികസ്ഥിതി മെച്ചമായിരിക്കുകയില്ല. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. ബന്ധുജനങ്ങളില്‍നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. സഹോദരഗുണം ഉണ്ടാകും. വാഹനസംബന്ധമായി പണച്ചെലവുകള്‍ കൂടും. പുതിയ വാഹനം വാങ്ങുന്നതിന് അവസരം സംജാതമാകും. സന്താനങ്ങളില്‍നിന്ന് അകന്ന് കഴിയാന്‍ ഇടയായേക്കാം. സന്താനങ്ങള്‍ മൂലം മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. ഔദ്യോഗികരംഗത്ത് സ്ഥാനക്കയറ്റം ലഭിക്കും. കാര്യവിജയം ലഭിക്കും. വിവാഹാലോചനകള്‍ കിട്ടാനിടയാകും.

ദാമ്പത്യ സുഖാനുഭവം ഉണ്ടാകും. യാത്രാവേളകള്‍ സുഖപ്രദമാകും. കോടതിയുടെ പരിഗണനയിലുള്ള കേസ്സുകള്‍ അനുകൂലമാകും. പൊതുജനപിന്തുണ ഉണ്ടാകും. കുടുംബസ്വത്ത് നഷ്ടപ്പെടാനിടയാകും. വിദേശയാത്രാ പരിശ്രമങ്ങള്‍ സഫലീകരിക്കും. പിതൃസ്ഥാനീയരുടെ വേര്‍പാടില്‍ ദുഃഖിക്കാനിടവരും. കര്‍മ്മരംഗത്ത് തടസ്സങ്ങള്‍ കൂടും. ബിസിനസ്സില്‍ പണച്ചെലവുകള്‍ വര്‍ദ്ധിക്കും. ആഗ്രഹങ്ങള്‍ പലതും നടപ്പിലാക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശിക്ഷണനടപടികളെ നേരിടേണ്ടതായിവരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''ഭൂതനാഥ സദാനന്ദ
സര്‍വ്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ
ശാസ്‌ത്രേ തുഭ്യം നമോനമ.''

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല. ശാരീരികമായ ക്ലേശങ്ങള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. സാമ്പത്തികസ്ഥിതി മെച്ചമായിരിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. നാല്ക്കാലി ലാഭം പ്രതീക്ഷിക്കാം. കാര്‍ഷികമേഖലയില്‍ ധനലാഭം ഉണ്ടാകും. ബന്ധുജനങ്ങളുമായി കലഹിക്കാനിടയായേക്കാം. രോഗക്ലേശവും ശത്രുശല്യവും വര്‍ദ്ധിക്കും. അപ്രതീക്ഷിതമായി ധനനഷ്ടം ഉണ്ടാകാം. മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കാനിടവരും. വിവാഹാലോചനകള്‍ക്ക് കാലതാമസം നേരിടും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും.

പൊതുജനങ്ങളുമായി കലഹിക്കാനിടവരും. വിദേശയാത്രാ പരിശ്രമങ്ങള്‍ക്ക് തടസ്സം നേരിടും. കുടുംബസ്വത്ത് ലഭിക്കാനിടയാകും. കോടതിയുടെ പരിഗണനയിലുള്ള കേസ്സുകള്‍ പ്രതികൂലമാകും. തൊഴില്‍രംഗത്ത് അഭിവൃദ്ധിയുണ്ടാകും. പുതിയ തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെട്ട് വിജയിക്കാനിടയാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശിക്ഷണ നടപടികളെ നേരിടേണ്ടതായി വരും. രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ കുറയും.

പരിഹാരം:


ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചുപ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''നീലാഞ്ജന സമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം
തം നമാമിശനൈശ്ചരം.''

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)


ആരോഗ്യസ്ഥിതി പൊതുവില്‍ തൃപ്തികരമായിരിക്കും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. സാമ്പത്തികസ്ഥിതി മെച്ചമായിരിക്കുകയില്ല. സഹോദരഗുണം കുറയും. പൊതുജനപിന്തുണ വര്‍ദ്ധിക്കും. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ നടന്നുകിട്ടാനിടയാകും. തീര്‍ത്ഥയാത്രയ്ക്ക് അവസരം ഉണ്ടാകും. ദീര്‍ഘകാലമായിത്തുടര്‍ന്നുവരുന്ന രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. മുന്‍കാലത്ത് വരുത്തിവച്ച സാമ്പത്തിക ബാദ്ധ്യതകള്‍ പരിഹരിക്കാന്‍ അവസരമുണ്ടാകും.

വിവാഹാലോചനകള്‍ തീരുമാനത്തിലെത്തിക്കാന്‍ സാധിക്കും. വിദേശയാത്രാ പരിശ്രമങ്ങള്‍ സഫലീകരിക്കും. ബിസിനസ്സില്‍ ധനവരവുകള്‍ വര്‍ദ്ധിക്കുന്നതാണ്. തൊഴില്‍ സ്ഥാപനങ്ങള്‍ മാറ്റിസ്ഥാപിക്കാനും ഉദ്യോഗത്തില്‍ സ്ഥാനമാറ്റത്തിനും ഇടയാകും. അപ്രതീക്ഷിതമായി തൊഴില്‍ നഷ്ടം സംഭവിക്കാനും ഇടയാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുറ്റാരോപണ മെമ്മോ ലഭിക്കാനിടവരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


വെള്ളിയാഴ്ചതോറും ഗണപതിഭഗവാന് ക്ഷിപ്രഗണപതി മന്ത്രംകൊണ്ട് മുക്കുറ്റി പുഷ്പാഞ്ജലി നടത്തി താഴെപ്പറയുന്ന മന്ത്രം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''സര്‍വ്വവിഘ്‌നഹരം ദേവം
സര്‍വ്വിഘ്‌ന വിവര്‍ജ്ജിതം
സര്‍വ്വസിദ്ധി പ്രദാതാരം
വന്ദേഹം ഗണനായകം.''

Advertisement
Ads by Google
Ads by Google
TRENDING NOW