Saturday, May 19, 2018 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 05 Oct 2017 12.18 PM

വയര്‍ പിഴപ്പിക്കാനായി ദിലീപിന് വേണ്ടി കോടികളൊഴുക്കി പി.ആര്‍ പണി ; എ എ റഹീം പറയുന്നത് എന്ത് ?

dileep

കോഴിക്കോട് : നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിനെക്കുറിച്ച് പ്രതികരണവുമായി സി.പി.ഐ.എം നേതാവ് എ.എ റഹീം. ഫേസ്ബുക്ക് പോസ്റ്റിലാണ് റഹീമിന്റെ പ്രതികരണം. വയറ്റുപ്പിഴപ്പിന് മറ്റുവഴിയില്ലെന്ന് സ്വന്തം മനസാക്ഷിയെ സാമാധാനിപ്പിക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ പി.ആര്‍ പണി. ദിലീപിനെ ആര്‍പ്പുവിളികളോടെ എതിരേറ്റതിലൂടെ മനസിലാകുന്നത് സാക്ഷികള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് ജയില്‍ മുറ്റത്തെ ആരവങ്ങള്‍ സ്നേഹപ്രകടനം എന്നതിലുപരി അവള്‍ക്കുള്ള താക്കീതാണെന്നും റഹീം പറയുന്നു.

ദിലീപിനെ ഒരു കോടതിയും കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും പ്രതി ചേര്‍ത്തതില്‍ പിശകുപറ്റിയിട്ടുണ്ടെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴും ദിലീപ് കുറ്റാരോപിതനാണെന്നും റഹീം പറയുന്നു. നാളെ അതിശക്തനായി അയാള്‍ തിരികെയെത്തും എന്ന പൊതുബോധമൊരുക്കുന്നത് വെറുതെയല്ല, കോടികള്‍ ചെലവിടുന്ന ഈ പി.ആര്‍ പണി സാക്ഷികളെ നിര്‍ജീവമാക്കിയും കീഴടക്കി കൂടെ നിര്‍ത്തിയും കേസ് ജയിക്കാനുള്ള ശ്രമമാണ്. ഇത് ഇനിയും തുടരുമെന്നും റഹീം ചൂണ്ടിക്കാട്ടുന്നു. എ.എ റഹീമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW