Thursday, October 05, 2017 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 05 Oct 2017 11.52 AM

സെ. തോമസ്‌ മിഷനറീ സൊസൈറ്റി ജൂബിലിയോടനുബന്ധിച്ചുള്ള കൃതജ്ഞത ബലിയര്‍പ്പണം ഒക്ടോബര്‍ എട്ടിന് സൂറിച്ചില്‍

uploads/news/2017/10/152579/eup051017a.jpg

സൂറിച്ച്: സെ. തോമസ്‌ മിഷനറി സൊസൈറ്റിയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സൂറിച്ചില്‍ കൃതജ്ഞത ബലി അര്‍പ്പിക്കുന്നു.

സെ. തോമസ്‌ മിഷനറി സൊസൈറ്റിയുടെ ഡയരക്ടര്‍ ജനറല്‍ റവ. ഫാ. കുര്യന്‍ അമ്മാനത്തുകുന്നേലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സൂറിച്ചിലെ സെ. തെരേസാസ് ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കും. സ്വിസ്സിലെ വൈദിക സമൂഹം ദിവ്യബലിയില്‍ സഹകാര്‍മ്മികരാകും.

ഒക്ടോബര്‍ 8 ന് വൈകുന്നേരം 5 മണിക്കാണ് സൂറിച്ചില്‍ വെച്ച് സമൂഹ ബലിയര്‍പ്പണം നടക്കുന്നത്. സീറോമലബാര്‍ സഭയുടെ മിഷനറി സമൂഹമായ , സെ. തോമസ്‌ മിഷനറി സൊസൈറ്റി , പാലാ രൂപതയുടെ ആദ്യ അധ്യക്ഷനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയിലില്‍ പിതാവാണ് സ്ഥാപിച്ചത്. ഫാ. കുര്യന്‍ അമ്മാനത്തു കുന്നേല്‍ ഡയറക്ടര്‍ ജനറലായ സൊസൈറ്റിക്ക് 341 വൈദികര്‍ ഇന്നുണ്ട്.

കേരളത്തിനു വെളിയില്‍ മാണ്ടിയ , ഉജ്ജൈന്‍ , സാഗ്ലി, ഡല്‍ഹി എന്നിവിടങ്ങളിലും ഇന്ത്യക്ക് പുറത്ത് ആസ്ട്രേലിയ, ഓസ്ട്രിയ, ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, സ്വീഡന്‍, ഇറ്റലി, അമേരിക്ക, ബ്രസീല്‍, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ന് സഭയുടെ വൈദികര്‍ സേവനമനുഷ്ടിക്കുന്നു.

നീണ്ട അമ്പതു വര്‍ഷം ദൈവം നല്‍കിയ പരിപാലനങ്ങള്‍ക്ക് നന്ദിയര്‍പ്പിക്കുന്നതിനായി നടത്തുന്ന ദിവ്യബലിയിലേക്കും സ്നേഹവിരുന്നിലേക്കും ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫാ. തോമസ്‌ പ്ലാപ്പള്ളി അറിയിച്ചു.

ഷിജി ചീരംവേലില്‍

Ads by Google
Advertisement
Thursday 05 Oct 2017 11.52 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW