Wednesday, October 04, 2017 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Oct 2017 03.09 PM

'ഇടം'വേട്ടയാടപ്പെടുന്ന മൃഗങ്ങള്‍: തള്ളണോ- കൊള്ളണോ എന്നറിയാതെ മനുഷ്യര്‍

World Animal day

ഇടം ഒരു അവസ്ഥയാണ്. തങ്ങള്‍ ഉള്‍ക്കൊള്ളുന്ന അല്ലേല്‍ തങ്ങളെ ഉള്‍ക്കൊള്ളുന്ന അവസ്ഥ. ഈ ഇടങ്ങളുടെ പേരിലാണ് എന്നും സംഘര്‍ഷം ഉണ്ടായിട്ടുള്ളതും. മനുഷ്യര്‍ തമ്മിലും, മനുഷ്യരും മൃഗങ്ങളും തമ്മിലും ഇടത്തെച്ചൊല്ലി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നു.

കാടിന്റെ അതിരുകള്‍ ലംഘിച്ച് മനുഷ്യന്‍ വെട്ടിപ്പിടിച്ച നാട്ടിലേയ്ക്ക് തീറ്റത്തേടി മൃഗങ്ങള്‍ എത്തിത്തുടങ്ങിയതോടെ സംഘര്‍ഷം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ആനയും, കാട്ടു പോത്ത്, കാട്ടു പന്നി, പുലി, കടുവ എന്നീ മൃഗങ്ങള്‍ എല്ലാം ഇടത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്നവരാണ്.

ആഗോളതലത്തില്‍ നിലവാരം ഉയര്‍ത്തി മൃഗങ്ങളുടെ ക്ഷേമം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കൊണ്ടാടുന്നതാണ് ഒക്‌ടോബര്‍ നാലിന് ലോകം മൃഗദിനം. ഈ മൃഗദിനം കൊണ്ടാടുപ്പെടുമ്പോള്‍ തന്നെ കാട്ടിലെ മൃഗങ്ങള്‍ വേട്ടയാടപ്പെടുകയും, മനുഷ്യരും, മൃഗങ്ങളും മാറി മാറി ഇരകളായീത്തീരുകയും ചെയ്യുന്നുണ്ട്.

വനാതിര്‍ത്തിയില്‍ കഴിയുന്ന കേരളത്തിലെ മിക്ക ജില്ലകളിലും കാട്ടുമൃഗങ്ങള്‍ കൂട്ടത്തോടെയാണ് നാട്ടിലേയ്ക്ക് ഇറങ്ങുന്നത്. സോളാര്‍ വേലികെട്ടി പലയിടങ്ങളിലും മൃഗങ്ങ ളെ തടഞ്ഞിട്ടുണ്ടെങ്കിലും എന്നാല്‍ പലയിടങ്ങളിലും അത് പ്രാവര്‍ത്തികമാകാതെ പോകുകയോ, മൃഗങ്ങള്‍ക്ക് നാടിന്റെ ഇടങ്ങ ള്‍ തേടിപ്പിടിക്കാന്‍ അധികൃതര്‍ തന്നെ അവസരമൊരുക്കുകയും ചെയ്യുന്നു.

വനാതിര്‍ത്തികളില്‍ പലപ്പേ ാഴും കൃഷി പോലും ഇറക്കാന്‍ കഴിയാതെയാണ് കര്‍ഷകര്‍ കഴിയുന്നത്. കാട്ടുപന്നികളുടെയും, കാട്ടുപോത്തുകളുടെയും, കുരങ്ങന്മാരുടേയും 'നാട്ടിറക്കം' പല കൃഷികളേയും താറുമാറാക്കിക്കഴിഞ്ഞു. ആരെയും കൂസാതെ എത്തുന്ന ആനക്കൂട്ടങ്ങള്‍ വെള്ളവും തീറ്റയും തേടി നാടിന്റെ തീരങ്ങളിലൂടെ അലയുകയാണ്. വാഴയും, തെങ്ങും ഉള്‍പ്പെടെയുള്ള വിളകള്‍ മെതിച്ചും, തിന്നും ആനക്കൂട്ടം ആറാടുമ്പോള്‍ മനുഷ്യന്‍ കാട് കേറുന്നതാണോ ഇവ നാടിറങ്ങുന്നത. അതോ, നാടും കാടും തമ്മില്‍ വ്യത്യാസങ്ങള്‍ ഇല്ലാതാകുന്നതാണോ എന്നത് ചര്‍ച്ചയാകേണ്ടതുണ്ട്.

World Animal day

കാട്ടുമൃഗങ്ങളുടെ നാടിറക്കത്തിനു പിന്നിലെ വ്യക്തമായ കാരണം കണ്ടെത്തേണ്ടതുണ്ട്. സോളാര്‍വേലി മാത്രം കെട്ടി ഇടങ്ങള്‍ തിരിക്കുമ്പോള്‍ ഭൂമിയുടെ അവകാശികളായ മൃഗങ്ങളെയും നാം പരിഗണിക്കണം. നാട്ടില്‍ ഇറങ്ങുന്ന പല മൃഗങ്ങളുടേയും ജീവന്‍ നഷ്ടമാകാറാണ് പതിവ്. ആ ജീവനുകള്‍ക്ക് ഉത്തരം പറയേണ്ടത് നമ്മുടെ ഉത്തരവാദിത്തം തന്നെയാണ്്. പടക്കം പൊട്ടിച്ചും, വെടിയൊച്ച കേള്‍പ്പിച്ചും, കുപ്പികള്‍ കൂട്ടിക്കെട്ടിയും ശബ്ദമുണ്ടാക്കി എന്നും ആനകളേയും മൃഗങ്ങ ളെയും ഓടിക്കാമെന്ന് വ്യാമേ ാഹം മനുഷ്യന് ഇല്ല. അതുകൊണ്ടാകാം പലപ്പേ ാഴും പൈനാപ്പിളുകളില്‍ ഗുണ്ടുകളോ,പടക്കങ്ങളോ കേറ്റിവെച്ച് ആനകള്‍ അവ തിന്നുമ്പോള്‍ ചത്ത് വീഴുന്നത്. 'ഇട'ങ്ങള്‍ നിശ്ചയമില്ലാത്ത മൃഗങ്ങള്‍ക്ക് എത്ര മൃഗ ദിനങ്ങള്‍ കടന്നുപോയാലും അവയുടെ ക്ഷേമം എത്രമാത്രം കൈക്കൊള്ളും എന്ന ചിന്തയാണ് കടന്നു പോകുന്നത്.... സംരക്ഷിക്കണം നമ്മുടെ മൃഗ സമ്പത്തിനെ...!

Ads by Google
Advertisement
Wednesday 04 Oct 2017 03.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW