Monday, December 11, 2017 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Oct 2017 02.20 PM

കുട്ടികളിലെ റുമാറ്റിക് ഫിവര്‍

uploads/news/2017/10/152287/Weeklykids041017a.jpg

ഒരുതരം സന്ധിവാതമാണിത്. അഞ്ചു വയസ്സിനും പതിനഞ്ച് വയസ്സിനുമിടയ്ക്കുളള കുട്ടികള്‍ക്കാണ് ഈ രോഗം കൂടുതലായി കാണുന്നത്. തൊണ്ടവേദന, ടോണ്‍സിലൈറ്റിസ് ഇവയുണ്ടാക്കുന്ന സ്‌ട്രെപ്‌റ്റോകോക്കസ് എന്ന അണുബാധയെത്തുടര്‍ന്ന് ശരീരത്തിലുണ്ടാകുന്ന പ്രതികരണമാണ് ഇതെന്ന് പറയുന്നു.

പനിയും മാറിമാറിയുളള സന്ധിവേദനയും അനുഭപ്പെടും. ഒരു സന്ധിയില്‍ നിന്ന് മറ്റൊരു സന്ധിയിലേക്ക് മാറിമാറിയാണ് നീരും വേദനയും കാണുക.

കൈമുട്ടുകളെയും കാല്‍മുട്ടുകളെയുമാണ് സാധാരണ ഇത് ബാധിക്കുന്നത്. പിന്നീട് ഹൃദയത്തിന്റെ വാല്‍വുകള്‍ക്ക് കേട് വരുത്തുന്നു എന്നതാണ് ഈ രോഗത്തിന്റെ മുഖ്യദോഷം.

അസുഖം ഹൃദയത്തെ ബാധിക്കുമ്പോള്‍ കുട്ടി വളരെ ക്ഷീണിതനായി കാണും. നാഡിയിടിപ്പിന്റെയും ശ്വാസോച്ഛ്വാസത്തിന്റെയും നിരക്ക് കൂടും. മുഖത്തും ശരീരത്തിലും നീര്‍ക്കോളുമുണ്ടാവാം.

സ്‌റ്റെതസ്‌കോപ്പ് വച്ച് ഹൃദയം പരിശോധിക്കുേമ്പാള്‍ പ്രത്യേകതരം ഇരമ്പല്‍ ശബ്ദം ഡോക്ടര്‍ക്ക് കേള്‍ക്കാന്‍ കഴിയും. കുട്ടികള്‍ക്ക് സന്ധിയില്‍ വേദനയും നീരും പൊതുവില്‍ ക്ഷീണവും പനിയും തോന്നിയാല്‍ റുമാറ്റിക് ഫിവര്‍ തന്നെയാവും കാരണം. ഉടനെ ചികിത്സ കൂടിയേ തീരൂ.

Ads by Google
TRENDING NOW