Tuesday, December 12, 2017 Last Updated 13 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Oct 2017 10.11 AM

ഹൈഡല്‍ബെര്‍ഗ് മലയാളി സമാജം നാല്പതാം ജന്മദിനവും ഓണവും ആഘോഷിച്ചു

uploads/news/2017/10/152218/eup04101a.jpg

ഹൈഡല്‍ബെര്‍ഗ് : ഹൈഡല്‍ബര്‍ഗിലുള്ള സെന്റ് മരിയന്‍ പാരിഷ്ഹാളില്‍ സെപ്റ്റംബര്‍ 23 ന് ജന്മദിന ഓണാഘോഷ പരിപാടികള്‍ ആഘോഷിച്ചു.
പരിപാടികള്‍ മണിച്ചിലെ ഇന്ത്യന്‍ കൊണ്‍സലേറ്റിലെ വൈസ് കോണ്‍സുലര്‍ രാമചന്ദ്രന്‍ മുഖൃാതിഥിയായി. ആഘോഷ പരിപാടികള്‍ ഉല്‍ഘാടനം ചെയ്ത ശേഷം ജൂബിലി സ്മരണികയുടെ കോപ്പി ജര്‍മ്മനിയിലെ ഇന്‍ഫോസിസ് സി.ഇ.ഓ. ലില്ലി വസന്തിന് നല്‍കിക്കൊണ്ട് പ്രകാശനംചെയ്തു. മുബൈ ഡാന്‍സ് ക്ലബ്, ഫ്രാങ്ക്ഫ്രട്ട്, ഹൈഡല്‍ബര്‍ഗ എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാന്മാരും, കലാകാരികളും വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

ഡോ. തെവത്ത്, ലില്ലി വസന്തി തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. സമാജം പ്രസിഡന്റ് റോയ് നാല്പതാംകളം പങ്കെടുത്തവരെ സ്വാഗതം ചെയ്തു.
മിസ്. ജായല്‍, അഭിലാഷ് നാല്പതാംകളം എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. രാജേഷ് നായര്‍ സുവുനിറിന്റെ ഡിസൈനും ലേഔട്ടും നിര്‍വഹിച്ചു.

ജോര്‍ജ് ജോണ്‍

Ads by Google
Wednesday 04 Oct 2017 10.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW