Saturday, February 23, 2019 Last Updated 10 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Oct 2017 08.19 PM

ഇന്ധന വില കുറച്ചു

uploads/news/2017/10/152004/price.jpg

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചു. ലിറ്ററിന് 2 രൂപ വീതമാണ് കുറച്ചിരിക്കുന്നത്. ഡീസല്‍ വില റെക്കോര്‍ഡിലെത്തിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ നികുതി കുറക്കാന്‍ നിര്‍ബന്ധിതരായത്. പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

ദിവസവും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില മാറ്റുന്ന സംവിധാനം നിലവില്‍ വന്നതോടെ വില വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് എക്‌സൈസ് നികുതിയില്‍ കുറവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കന്നത്.

സെപ്റ്റംബര്‍ ഒന്നിനും 25 നും ഇടയ്ക്ക് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവില 12 ശതമാനം വര്‍ധിച്ചിരുന്നു. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവിലയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ പ്രതിദിനം ഇന്ധനവില നിശ്ചയിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW