Tuesday, October 03, 2017 Last Updated 6 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Oct 2017 04.07 PM

മായിച്ചു കളയാം അനാവശ്യ ചിന്തകള്‍

''പഞ്ചേന്ദ്രിയങ്ങിലൂടെ ലഭിക്കുന്ന അനുഭവങ്ങള്‍ സാമാന്യവത്കരണത്തിലൂടെയും മായിച്ചുകളയലിലൂടെയും വ്യതിയാനം വരുത്തലിലൂടെയും കടന്നു പോകുന്നതിനാല്‍ അടിസ്ഥാന അനുഭവത്തിന്റെ നല്ലൊരു ഭാഗവും നഷ്ടമാകുന്നു''
uploads/news/2017/10/151975/maciglife031017a.jpg

ഒരു വ്യക്തിയുടെ ഒരു സമയത്തെ 'അവസ്ഥ' എന്നത് അയാളുടെ ചിന്തകളുടെയും അതുമൂലം മനസില്‍ ഉണ്ടാകുന്ന 'ഫീലിംഗ്‌സി'ന്റെയും ആകെ തുകയാണ്. അതായത് 'അവസ്ഥ'യ്ക്ക് നാഡീവ്യൂഹ സംബന്ധിയായതും ശാരീരികവുമായ രണ്ട് വശങ്ങള്‍ ഉണ്ട്.

വ്യക്തിയുടെ അവസ്ഥയാണ് അയാള്‍ എങ്ങനെ ലോകത്തെ കാണുന്നു എന്ന് തീരുമാനിക്കുന്നത്. വ്യക്തിയുടെ പെരുമാറ്റം നിര്‍ണയിക്കപ്പെടുന്നതും അയാള്‍ ഏത് അവസ്ഥയിലാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

അവസ്ഥയാണ് വ്യക്തിയുടെ കാഴ്ചപ്പാടുകളെ തീരുമാനിക്കുന്നതും അതുമൂലമുണ്ടാകുന്ന സാഹചര്യങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും കാരണമാകുന്നതും എന്ന കാര്യം ഓര്‍ക്കണം. എന്‍.എല്‍.പിയുടെ പ്രസക്തി കുടികൊള്ളുന്നത് അവസ്ഥ എങ്ങനെ രൂപീകരിക്കപ്പെടുന്നു എന്ന ശാസ്ത്രിയ വിശകലനത്തിലാണ്.

വ്യക്തിയുടെ തലച്ചോറില്‍ കാലാകാലങ്ങളായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന അനുഭവങ്ങളാണ് അവസ്ഥകളുടെ അടിസ്ഥാനം. ഈ അനുഭവങ്ങള്‍ ചിത്രികരിക്കപ്പെട്ടിരിക്കുന്നത് പൊതുവത്ക്കരണം മായിച്ചു കളയല്‍, വളച്ചൊടിക്കല്‍ പ്രക്രിയകള്‍ക്ക് ശേഷമാണ്.

അങ്ങനെയെങ്കില്‍ ഇവിടെ ഉയരുന്ന ചോദ്യം എങ്ങനെ നെഗറ്റീവായ അവസ്ഥയെ മാറ്റി പോസിറ്റീവായ അവസ്ഥ സൃഷ്ടിക്കാം എന്നതാണ്.

അവസ്ഥയില്‍ വ്യതിയാനം വരുത്താം


സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് ശരിയായ അവസ്ഥയിലേക്ക് വ്യക്തിയെ നയിക്കേണ്ടത് അനിവാര്യമാണ്. ഇതാണ് എന്‍.എല്‍.പി ചെയ്യുക. ആരോഗ്യകരമായ ജീവിതത്തിനും ജീവിത വിജയത്തിനും ഇത് ആവശ്യമാണ്.

അവസ്ഥയെ വ്യതിയാനപ്പെടുത്തുവാന്‍ നിലവിലുള്ള അവസ്ഥയില്‍ മാറ്റം വരുത്തുന്ന രീതി ചുവടെ ചേര്‍ത്തിരിക്കുന്നു. ഈ പ്രക്രിയയില്‍ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമായ അവബോധ മനസില്‍ പതിയപ്പെട്ടവയെ മാറ്റുകയാണ് ചെയ്യുക.

ഉദാഹരണമായി വാഹനാപകടത്തില്‍പ്പെട്ട ഒരാള്‍ വര്‍ഷങ്ങള്‍ക്കുശേഷം ഒരു പ്രത്യേക തരം വാഹനത്തില്‍ കയറുമ്പോള്‍ അസഹനീയ അവസ്ഥയിലൂടെ കടന്നുപോകുന്നു എന്ന് കരുതുക. ഈ വ്യക്തിയുടെ അവസ്ഥയെ മാറ്റുന്ന പ്രക്രിയ താഴെ പറയും വിധമാണ്.

1. അന്ന് സംഭവിച്ച അപകടം മനസില്‍ കാണക
2. ആ ചിത്രത്തെ ഒരു ബോര്‍ഡിലേക്ക് നിശ്ചല ചിത്രമായി പതിപ്പിക്കുക. അതിനെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാക്കുക. ശബ്ദവും മറ്റ് അനുഭവങ്ങളും കുറഞ്ഞ് കുറഞ്ഞ് ഇല്ലാതാകുന്നതും ശ്രദ്ധിക്കുക.
3. ബോര്‍ഡിലെ ചിത്രത്തെ ഒരു ഡസ്റ്റര്‍ എടുത്ത് മായിച്ച് ബോര്‍ഡ് വൃത്തിയാക്കുക.
4. തുടര്‍ന്ന് ജീവിതത്തില്‍ അനുഭവിച്ച ഒരു സന്തോഷകരമായ അനുഭവം മനസില്‍ ഓര്‍ക്കുക. മായിച്ചു കളഞ്ഞ ചിത്രത്തിന്റെ സ്ഥാനത്ത് പുതിയ ചിത്രം തെളിഞ്ഞ് മാനിസിലാക്കാനാകും.
ഈ അവസ്ഥയ്ക്ക് കൂടുതല്‍ വര്‍ണം നല്‍കുക. ശബ്ദം കൂടി ചേര്‍ക്കുക. അത് അനുഭവിച്ചറിയുക. ഈ പ്രക്രിയ ഒന്നിലധികം പ്രാവശ്യം ചെയ്യാനുന്നതാണ്.

പുതിയ അവസ്ഥയെ തെരഞ്ഞെടുക്കാം

ഇത് വളരെ പ്രധാന്യമര്‍ഹിക്കുന്നു. നേടുവാന്‍ ആഗ്രഹിക്കുന്നത് അതിന് അനുയോജ്യമായ പുതിയ അവസ്ഥ മനസില്‍ സൃഷ്ടിക്കണം. അതിനായി നമ്മുടെ 'ഇമാജിനേഷ'നും ഉപയോഗിക്കാം.

ഉദാഹരണം പരീക്ഷപ്പേടിയുള്ള ഒരാള്‍ പേടിപ്പെടുത്തുന്ന അവസ്ഥയെ മായിച്ചു കളഞ്ഞ ശേഷം പരീക്ഷ ധൈര്യപൂര്‍വം എഴുതുക. പുതിയ അവസ്ഥയെ സൃഷ്ടിച്ച് പഴയ അവസ്ഥ്ക്ക് പകരം വയ്ക്കണം. ഈ പ്രവൃത്തികള്‍ സ്വന്തമായി ചെയ്യുവാന്‍ കഴിയുന്നില്ല എങ്കില്‍ ഒരു എന്‍.എല്‍.പി കൗണ്‍സലറുടെ സഹായം തേടാവുന്നതാണ്.

ജസ്റ്റിന്‍ തോമസ്
ട്രെയ്‌നര്‍ ആന്‍ഡ് കൗണ്‍സലര്‍,
എന്‍. എല്‍. പി മാസ്റ്റര്‍ പ്രാക്ടീഷണര്‍, പാലാ

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW