Tuesday, October 03, 2017 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Oct 2017 03.57 PM

അഴകിയ തമിഴ് മകള്‍

അഭിനയിച്ച ചിത്രങ്ങളിലെല്ലാം നായികയാവാന്‍ ഭാഗ്യം ലഭിച്ച... തമിഴ് സിനിമാ രംഗത്തെ അറിയപ്പെടുന്ന താരമായ സുനുലക്ഷ്മിയുടെ വിശേഷങ്ങള്‍...
uploads/news/2017/10/151972/sunulakshmiINW1.jpg

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നിര്‍മിക്കുന്ന തമിഴ് സിനിമയില്‍ നായികയാവുകയെന്നത് ഒരു തുടക്കക്കാരിയെ സംബന്ധിച്ച് സ്വപ്‌നതുല്യമായ അവസരമാണ്.

അതുമൊരു മലയാളികൂടിയാവുമ്പോള്‍...സുനുലക്ഷ്മിയുടെ ഭാഗ്യം അതാണ്. മലയാളത്തേക്കാള്‍ തമിഴില്‍ താരപദവി ലഭിച്ച സുനുലക്ഷ്മിയുടെ വിശേഷങ്ങള്‍.

പുതിയ നാല് ചിത്രങ്ങളാണല്ലോ റിലീസാകുന്നത് ?


അതെ. നാല് ചിത്രങ്ങള്‍ ഒരുമിച്ച് റിലീസാകുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചെയ്ത സിനിമകളാണ് ഇവയെല്ലാം. നയന്‍താര നിര്‍മ്മിച്ച അറം എന്റെ പത്താമത്തെ ചിത്രമാണ്.

സിനിമാരംഗത്തേക്കെത്തിയത് ?


ഒന്നാം ക്ലാസ്സു മുതല്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയിരുന്നു. 2006 ല്‍ സൈജു ചന്ദ്രന്‍ സംവിധാനം ചെയ്ത ശകുനം എന്ന ടെലിഫിലിമിലൂടെയാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. പിന്നീടാണ് തമിഴ് സിനിമയില്‍ നിന്നും ഓഫറുകള്‍ വരുന്നത്.

വി. ചന്ദ്രശേഖര്‍ സാറിന്റെ സിരിത്താന്‍ രസിപ്പേന്‍ എന്ന സിനിമയിലേക്ക്, മീരാ ജാസ്മിന്റെ മാനേജരാണ് എന്നെ നിര്‍ദ്ദേശിച്ചത്. അതിനു ശേഷം സെങ്കത് ഭൂമിയിലെ, എപ്പോതും വേന്‍ട്രാല്‍, സ്‌നേഹമുള്ളൊരാള്‍ കൂടെയുള്ളപ്പോള്‍, വിജയ്‌യുടെ അച്ഛന്‍ എസ്.ചന്ദ്രശേഖര്‍ സാറിന്റെ ടൂറിങ്ങ് ടാക്കീസ് അങ്ങനെ കുറച്ചു ചിത്രങ്ങള്‍ ലഭിച്ചു.

ടൂറിങ്ങ് ടാക്കീസാണ് എനിക്ക് കൂടുതല്‍ പ്രശസ്തി നേടി തന്നത്.

uploads/news/2017/10/151972/sunulakshmiINW.jpg

ടൂറിങ്ങ് ടാക്കീസ് ലെ നായികയെന്നാണ് ഇപ്പോഴും അറിയപെടുന്നത് ?


ആ ചിത്രത്തിലേത് നായികാ പ്രാധാന്യമുള്ള ഗ്രാമാന്തരീക്ഷ കഥയായിരുന്നു. ഞാന്‍ കൂടുതല്‍ ചെയ്തിരിക്കുന്നതും അത്തരം വേഷങ്ങളാണ്. ചന്ദ്രശേഖര്‍ സാറിനൊപ്പം വര്‍ക്ക് ചെയ്തത് മറക്കനാവാത്ത അനുഭവമാണ്.

പട്ടാള ക്യാമ്പ് പോലെയാണ് അദ്ദേഹത്തിന്റെ സെറ്റ്. രാവിലെ ഏഴുമണിക്ക് ക്യാമറ സെറ്റ് ചെയ്താല്‍ എല്ലാവരും ആ സമയത്ത് അവിടെയെത്തിയിരിക്കണം. അത് അദ്ദേഹത്തിനു നിര്‍ബന്ധമാണ്.

സ്ട്രിക്റ്റ്‌നസ്സ് ഉണ്ടായിരുന്നതു കൊണ്ട് ആ സിനിമയ്ക്ക് പ്രൊഫഷണലിസവുമുണ്ടായിരുന്നു. ഒരു ചേച്ചിയുടെയും അനുജത്തിയുടെയും കഥ പറയുന്ന സിനിമയാണത്. ഇളയരാജ സാറിന്റെ സംഗീതവും ഗംഭീരമാക്കി. തമിഴ് നാട്ടില്‍ വളരെ ഹിറ്റായ ചിത്രമാണത്.

നയന്‍താര പ്രൊഡക്ഷനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് ?


ടൂറിങ് ടാക്കീസ് ലെ നായിക വേഷം കണ്ടിട്ടാണ് അറം സിനിമയിലേക്ക് സംവിധായകന്‍ ഗോപി നായ്‌നാര്‍ എന്നെ വിളിക്കുന്നത്. അറവും നായിക പ്രാധാന്യമുള്ള ചിത്രമാണ്. രണ്ടു കുട്ടികളുടെ അമ്മയായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്.

ചിപ്പിയൊക്കെ വാരി ജീവിക്കുന്ന ഒരു സ്ത്രീയുടെ വേഷമാണ്. വളരെയേറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണിത്. എ.ആര്‍.റഹ്മാനാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.

Advertisement
Ads by Google
Ads by Google
TRENDING NOW