Tuesday, October 03, 2017 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Oct 2017 03.55 PM

ലൈവ് വാര്‍ത്ത വായനക്കിടയില്‍ അവതാരകയ്ക്ക് പ്രസവവേദന, അമ്‌നിയോട്ടിക്ക് ദ്രാവകം ശരീരത്തില്‍ നിന്ന് പുറത്തേയ്ക്ക് വന്നു: തുടര്‍ന്ന് സംഭവിച്ചത്

uploads/news/2017/10/151971/prgnat-ldy.gif

വാര്‍ത്താ വായനയ്ക്കിടെ അവതാരകയ്ക്ക് പ്രസവ വേദന. ന്യൂയോര്‍ക്കിലെ വാര്‍ത്താ അവതാരകയായ നതാലി പാസ്‌ക്വറല്ലയാണ് ഔദ്യോഗിക ജീവിതത്തിനിടയില്‍ അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെ കടന്നുപോയത്. കുഞ്ഞു പിറക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ടല്ലോ എന്ന ധൈര്യത്തോടെയാണ് നതാലിയ സ്റ്റുഡിയോയിലെത്തിയത്. പതിവു പോലെ ചാനല്‍ ചര്‍ച്ചയിലെ ഒരാളായിരുന്നു തന്റെ ജോലി തുടര്‍ന്നു. ചര്‍ച്ച പുരോഗമിച്ചപ്പോഴാണ് അമ്‌നിയോട്ടിക് ദ്രാവകം ശരീരത്തില്‍ നിന്നു പുറത്തു വരുന്നതായി അനുഭവപ്പെട്ടത്. എന്നാല്‍ നതാലി തന്റെ വേദന കടിച്ചമര്‍ത്തി ജോലി തുടര്‍ന്നു.

വാര്‍ത്ത അവസാനിച്ചപ്പോള്‍ തന്റെ ശാരീരിക സ്ഥിതിയെക്കുറിച്ച് സഹപ്രവര്‍ത്തകരോട് തുറന്നു പറഞ്ഞു. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ നതാലിയെ വേഗം ആശുപത്രിയിലെത്തിച്ചു. സംഭവമറിഞ്ഞ നതാലിയയുടെ ഭര്‍ത്താവ് ജമിന്‍ പാസ്റ്റോറും ആശുപത്രിയിലെത്തിയിരുന്നു. ആശുപത്രിയില്‍ വെച്ച് നതാലിയ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. നതാലിയയോടൊപ്പം വാര്‍ത്ത അവതരിപ്പിച്ച സഹപ്രവര്‍ത്തകരാണ് ലൈവ് വാര്‍ത്തക്കിടെ പ്രസവ വേദന അനുഭവപ്പെട്ടതും പിന്നീടു നടന്നതും എല്ലാവരുമായി പങ്കുവെച്ചത്.

Ads by Google
Advertisement
Tuesday 03 Oct 2017 03.55 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW