Sunday, November 05, 2017 Last Updated 39 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Oct 2017 03.08 PM

സ്തനാര്‍ബുദം എങ്ങനെ സ്വയം തിരിച്ചറിയാം. ഇതിനു ആയുര്‍വേദത്തില്‍ ചികിത്സയുണ്ടോ?

uploads/news/2017/10/151959/askdrayurveda031017.jpg

ചോദ്യം: ഞാന്‍ 35 വയസ്സുള്ള വീട്ടമ്മയാണ്. സ്തനങ്ങളിലെ മുഴകള്‍ അര്‍ബുദമാണെന്നു കേട്ടിട്ടുണ്ട്. ഇത് ശരിയാണോ,സ്തനാര്‍ബുദം എങ്ങനെ സ്വയം തിരിച്ചറിയാം. ഇതിനു ആയുര്‍വേദത്തില്‍ ചികിത്സയുണ്ടോ?
------ സിന്ധു, വടക്കാഞ്ചേരി

ഉത്തരം: സ്തനാര്‍ബുദം വര്‍ധിച്ചു വരികയാണെങ്കിലും ഇതിനു പിന്നിലെ കാരണങ്ങള്‍ പൂര്‍ണ്ണമായും കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ആ രോഗാവസ്ഥയിലേക്ക് നയിക്കാന്‍ സാധ്യതയുള്ള ഘടകങ്ങളാണ് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. സ്വയം പരിശോധനകള്‍ക്കു ശേഷം വിദഗ്ധന്റെ സേവനം തേടുന്നതാണ് നല്ലത്.

പ്രായം കൂടുന്നതിനനുസരിച്ചാണ് രോഗ സാധ്യത വര്‍ധിക്കുന്നത്. ജനിതക തകരാറുകളും പ്രശ്നമാണ്. നേരത്തെയുള്ള ആര്‍ത്തവവും(12 വയസ്സിനു മുന്‍പ്) വൈകിയുള്ള ആര്‍ത്തവ വിരാമവും(55 വയസ്സിനു മുകളില്‍)സ്താനാര്‍ബുദ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. കൊഴുപ്പു കൂടുതലടങ്ങിയ ഭക്ഷണം, മദ്യപാനം, തുടങ്ങിയവയും കാരണമാണ്.

സ്വയം പരിശോധിക്കുന്നത് ആരംഭത്തിലേയുള്ള രോഗനിര്‍ണയത്തിന് നല്ലതാണ്. രോഗനിര്‍ണ്ണയം വേഗത്തിലായാല്‍ ചികിത്സയിലൂടെ ഭേദമാക്കാനുള്ള സാധ്യതയും കൂടുതലാണ്. സ്തനം മുഴുവനായി മുറിച്ചു മാറ്റാതെ ചുരുങ്ങിയ ചെലവില്‍ ചികിത്സകളിലൂടെ രോഗമുക്തി നേടാം.

ശരീരത്തില്‍ കാണുന്ന എല്ലാ മുഴകളും അര്‍ബുദമാവില്ല. എന്നാല്‍ എല്ലാ മുഴകള്‍ക്കും രോഗമായി മാറാനുള്ള സാധ്യതയുമുണ്ട്. വേദനയില്ലാത്ത തടിപ്പ്, കല്ലിപ്പ്, ആകൃതിയിലും ചര്‍മ്മത്തിലുമുണ്ടാകുന്ന വ്യത്യാസം, മുലഞെട്ടകത്തേക്ക് വലിഞ്ഞു മുറുകുന്നതിനോടൊപ്പം മുലക്കണ്ണില്‍ നിന്നുള്ള സ്രവങ്ങള്‍, വൃണങ്ങള്‍ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാലുടന്‍ ഡോക്ടറെ സമീപിക്കുക.

ആര്‍ത്തവം നിലച്ചവരും ഗര്‍ഭപാത്രം നീക്കിയവരും മാസത്തിലൊരിക്കല്‍ ഇക്കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കണം.

ആയുര്‍വേദത്തില്‍ സ്തനാര്‍ബുദം മറ്റ് അര്‍ബുദങ്ങളോടൊപ്പമാണ്. ത്രിദോഷ കോപവും സ്രോതസിന്റെ ദുഷ്ടിയുമാണ് പ്രധാനമായും കാണപ്പെടുന്നത്. പഞ്ചകര്‍മ്മ ചികിത്സയോടൊപ്പം മരുന്നുകളിലൂടെയും ഫലമുണ്ടാക്കാം. രോഗാവസ്ഥ മൂര്‍ച്ഛിച്ച സാഹചര്യമാണെങ്കില്‍ ശസ്ത്രക്രിയ വേണ്ടി വരാം.

അതിനു ശേഷവും ആയുര്‍വേദം തുടരാവുന്നതാണ്. ഭാവികാല സംരക്ഷണത്തിനാണ് അപ്പോള്‍ മുന്‍തുക്കം നല്‍കുന്നത്. 30 വയസ്സിനു മുന്‍പുള്ള ഗര്‍ഭധാരണം,കൂടിയ ഗര്‍ഭ പ്രസവങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം അര്‍ബുദത്തെ തടഞ്ഞു നിര്‍ത്താന്‍ സഹായിക്കാറുണ്ട്.

യോഗ, പ്രാണയാമം തുടങ്ങിയവ ജീവിത ക്രമമായി ഏറ്റെടുക്കുക,ഭക്ഷണകാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. നമ്മുടെ ആരോഗ്യം നമ്മുടെ മാത്രം കൈകളിലാണ്.

ഡോ. പ്രിയദര്‍ശന എന്‍. എം.സ്. (എ.വൈ),
വേദഗ്രാം, ഓമല്ലൂര്‍, പത്തനംതിട്ട

Ads by Google
Ads by Google
TRENDING NOW