Sunday, September 09, 2018 Last Updated 50 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Oct 2017 12.55 PM

ഒവിയയെ പ്രണയിക്കാന്‍ ഞാന്‍ തയ്യാറാണ്, ഒഴിവാക്കിയിട്ടില്ല: ബിഗ് ബോസ് വിജയി ആരവ്

uploads/news/2017/10/151934/aarav.gif

ബിഗ് ബോസ് തമിഴ് സീസണ്‍ സൗത്തിന്ത്യന്‍ ടിവി ഷോകളില്‍ ഒന്നാമതായി ഉയര്‍ന്നത് വളരെ പെട്ടെന്നായിരുന്നു. ഉലക നായകന്‍ കമല്‍ ഹാസ്സന്‍ അവതാരകനായി എത്തുന്നു എന്നതായിരുന്നു ആദ്യ പ്രത്യേകത എന്നാല്‍ ഷോ തുടങ്ങി കഴിഞ്ഞപ്പോള്‍ ഒവിയ ഹെലന്‍ എന്ന മലയാളി പെണ്‍കുട്ടിയായി ഷോയുടെ ശ്രദ്ധാ കേന്ദ്രം. മറ്റു മത്സരാര്‍ത്ഥികള്‍ക്കില്ലാത്ത എന്തോ ഒരു പ്രത്യേകത ആരാധകര്‍ ഒവിയയില്‍ കണ്ടു. മറ്റു മത്സരാര്‍ത്ഥികള്‍ എതിരായി വോട്ട് ചെയ്തിട്ടും പ്രേക്ഷക പിന്തുണ കൊണ്ട് ഒവിയ പിടിച്ചു നിന്നു. പിന്നീട് ആരവുമായുള്ള പ്രണയവും തകര്‍ച്ചയും ആത്മഹത്യ ശ്രമവുമൊക്കെയായി സ്വമേധയാ ഒവിയ പുറത്തു പോയി. പക്ഷേ ഒവിയ ആര്‍മി എന്ന പേരില്‍ തലൈവിക്ക് തമിഴ്‌നാട്ടിലെങ്ങും ആരാധകര്‍ ആയി. പുറത്തു പോയിട്ടും താരം ഒവിയ തന്നെ. അവസാനം കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ ആരവ് വിജയിയായതോടെ ഒവിയ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഒവിയയെ കയ്യൊഴിഞ്ഞ ആരവിനെതിരെ ആരാധകര്‍ തിരിഞ്ഞപ്പോള്‍ ഒവിയയെ താന്‍ ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ആരവ്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഒവിയയെ പ്രണയിക്കാന്‍ തയ്യാറാണെന്ന് ആരവ് പറഞ്ഞത്. പക്ഷേ അത് സ്‌ക്രീനില്‍ ആണെന്നു മാത്രം. ഇപ്പോള്‍ പ്രണയമൊന്നും മനസ്സില്‍ തോന്നിയിട്ടില്ല. എന്നുവെച്ച് ഒവിയയെ ഒഴിവാക്കുകയല്ല. അവര്‍ നല്ലൊരു പെണ്‍കുട്ടിയാണ്. സ്‌ക്രീനില്‍ ഒവിയയുമായി പ്രണയം പങ്കുവെയ്ക്കാന്‍ യാതൊരു മടിയുമില്ലെന്നും ആരവ് പറഞ്ഞു.

uploads/news/2017/10/151934/aarav-1.gif

വിവാദമായ ചുംബനത്തെക്കുറിച്ചും ആരവ് പറഞ്ഞു. അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ഒരു സുഹൃത്തിന് നല്‍കിയ ചുംബനമായി കണ്ടാല്‍ മതി. ഒവിയയുടെ ഇഷ്ടത്തെക്കുറിച്ച് തനിക്കറിയാമായിരുന്നു. പക്ഷേ ആദ്യം അത് തമാശയായി മാത്രമാണ് കണ്ടത്. പിന്നീട് സീരിയസ്സാണെന്ന് മനസ്സിലായി. പക്ഷേ ഇത് നന്നായി ഇപ്പോള്‍ മുന്നോട്ട് പോകില്ലെന്ന് പറഞ്ഞു. അത് മനസ്സിലാക്കാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു ഒവിയയെന്നും ആരവ് പറഞ്ഞു. ഇരുവരും ഒന്നിക്കണമെന്ന ആവശ്യം ഇപ്പോഴും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW