Thursday, November 09, 2017 Last Updated 56 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Oct 2017 12.53 AM

ഭീകരതയ്‌ക്കെതിരേ ലോകം ഒന്നിക്കണം

uploads/news/2017/10/151703/1.jpg

ഭീകരതയും ആക്രമണോത്സുകതയും ആണ്‌ ഇന്നു ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഏകാധിപതികളായ ഭരണകര്‍ത്താക്കളുടെ വെല്ലുവിളികളും ഭീകരപ്രസ്‌ഥാനങ്ങള്‍ നടത്തുന്ന ആക്രമണങ്ങളും ലോകസമാധാനത്തിനു മുന്നിലുള്ള ഏറ്റവും വലിയ ചോദ്യചിഹ്നങ്ങളാണ്‌.
ഇന്നലെ അമേരിക്കയിലെ ഉല്ലാസനഗരമായ ലാസ്‌ വെഗാസില്‍ സംഗീതപരിപാടിക്കിടെയുണ്ടായ വെടിവയ്‌പില്‍ 58 പേരാണ്‌ കൊല്ലപ്പെട്ടത്‌. മരണസംഖ്യ ഇനിയുമുയരാം. നാനൂറിലേറെപ്പേര്‍ക്കാണു പരുക്കേറ്റത്‌. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ്‌. ഏറ്റെടുത്തിട്ടുണ്ട്‌. സംഗീതനിശ ആസ്വദിച്ചിരുന്നവര്‍ക്കു നേരേ യാതൊരു പ്രകോപനവുമില്ലാതെ വെടിവെച്ച അക്രമി നേരത്തേ ഐ.എസില്‍ ചേര്‍ന്നിരുന്നതായി റിപ്പോര്‍ട്ടുണ്ട്‌.
പട്ടിണിയും തൊഴിലില്ലായമയുമടക്കമുള്ള പ്രശ്‌നങ്ങള്‍ ലോകത്തിനു മുന്നില്‍ ഏക്കാലവും പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളായിക്കിടക്കുമ്പോഴാണ്‌ ഭീകരത ഈ പ്രതിസന്ധികളെ കൂടുതല്‍ ഗുരുതരമാക്കുന്നത്‌.
ഭീകരത ഒന്നോ രണ്ടോ രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമല്ല. ലോകത്തിനു മുഴുവന്‍ ഭീഷണിയായി മാറിയിരിക്കുകയാണ്‌. ശാസ്‌ത്രസാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം മറ്റെല്ലാ രംഗങ്ങള്‍ക്കും നേട്ടമായതുപോലെ ഭീകരതയ്‌ക്കും വളമായി മാറി. ആധുനിക ആയുധങ്ങളും വാര്‍ത്താവിനിമയശേഷിയുമൊക്കെ ഭീകരപ്രസ്‌ഥാനങ്ങളെ ലോകമാകമാനമുള്ള സമാന്തര വ്യവസ്‌ഥിതിയുടെ സൃഷ്‌ടിക്കു കരുത്തരാക്കി മാറ്റി. അല്‍-ക്വയ്‌ദയുടെയും ഐ.എസിന്റെയുമൊക്കെ വളര്‍ച്ച ലോകത്തിനു മുന്നിലുണ്ട്‌.
കൂടാതെ ആണവസാങ്കേതികവിദ്യ സ്വന്തമായുള്ള ഏകാധിപതികള്‍ വാഴുന്ന രാജ്യങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഇത്തരം ഭീകരപ്രസ്‌ഥാനങ്ങള്‍ക്കു നല്‍കുന്ന പ്രോത്സാഹനം കൂടിയാകുമ്പോള്‍ ലോകം വലിയൊരു അപകടത്തിന്റെ വക്കിലാണ്‌ നില്‍ക്കുന്നത്‌.
ഭീകരപ്രസ്‌ഥാനങ്ങളെ ഇല്ലാതാക്കാനും സമാധാനത്തിനു ഭീഷണിയായ രാജ്യങ്ങളെ നിയന്ത്രിക്കാനും ലോകരാജ്യങ്ങളുടെ കൂട്ടായ ശ്രമമാണ്‌ ആവശ്യം.

Ads by Google
Tuesday 03 Oct 2017 12.53 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW