Monday, October 02, 2017 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 03.29 PM

ശാസ്ത്രമനുസരിച്ച് തെക്കു ദര്‍ശനമുള്ള ഗൃഹങ്ങള്‍ നിര്‍മ്മിക്കാമോ?

uploads/news/2017/10/151639/joythi21017a.jpg

''തെക്കുദര്‍ശനമായ വടക്കിനി ഗൃഹങ്ങള്‍ക്ക് ശാസ്ത്രം ഗജയോനിയാണ് വിധിക്കപ്പെട്ടിരിക്കുന്നത്. ശാസ്ത്രവിധിപ്രകാരം നിര്‍മ്മിച്ച തെക്കു ദര്‍ശനമുള്ള ഭവനങ്ങളില്‍ വസിക്കുന്നവര്‍ ആനയെ വരെ വാങ്ങും എന്നാണ് ചൊല്ല്.''

തെക്കുദിക്കിനെ ആളുകള്‍ വെറുപ്പോടെയാണ് വീക്ഷിക്കുന്നത്. തെക്ക് യമന്റെ ദിക്കാണ്, അത് ദോഷകരമാണ് എന്നാണ് പലരും ചിന്തിക്കുന്നത്. കിഴക്കു പടിഞ്ഞാറ് റോഡിന്റെ വടക്കുഭാഗത്തു നിര്‍മ്മിക്കപ്പെടുന്ന ഗൃഹങ്ങളെല്ലാം തന്നെ ശാസ്ത്രവിധിപ്രകാരം തെക്കുദര്‍ശനമായിട്ടാണ്.

തെക്കുദര്‍ശനമായ വടക്കിനി ഗൃഹങ്ങള്‍ക്ക് ശാസ്ത്രം ഗജയോനിയാണ് വിധിക്കപ്പെട്ടിരിക്കുന്നത്. ശാസ്ത്രവിധിപ്രകാരം നിര്‍മ്മിച്ച തെക്കു ദര്‍ശനമുള്ള ഭവനങ്ങളില്‍ വസിക്കുന്നവര്‍ 'ആനയെ വരെ വാങ്ങും' എന്നാണ് ചൊല്ല്. ഇങ്ങനെയുള്ള ഗൃഹങ്ങള്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് അനുയോജ്യമാണ്.

തെക്കു ദിക്കിന്റെ അധിപന്‍ കുജ (ചൊവ്വ)നാണ്. ജ്യോതിഷപ്രകാരം ചൊവ്വ സൈന്യാധിപനെ സൂചിപ്പിക്കുന്നു. ഇതില്‍ വസിക്കുന്നവരിലധികവും സ്വാര്‍ത്ഥരും ഏതു മാര്‍ഗത്തിലൂടെയും കാര്യം സാധിക്കുന്നവരും ആയിരിക്കും. ഇങ്ങനെയുള്ള ഭവനങ്ങളില്‍ അധികവും സ്ത്രീകള്‍ക്ക് ആധിപത്യം കൂടുതലായിരിക്കും.

പ്രധാനമായും മദ്ധ്യാഹ്ന -സായാഹ്ന സൂര്യന്റെ അള്‍ട്രാവൈലറ്റ് രശ്മികള്‍ ഈ ഭവനങ്ങളില്‍ വസിക്കുന്നവര്‍ക്ക് ദോഷകരമായി ഭവിക്കാന്‍ കാരണമാകും.

പരമ്പരയായി ത്വക്‌രോഗം, ചൂടുമൂലമുണ്ടാകുന്ന രോഗങ്ങള്‍, ഇവ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. തെക്കിനും പടിഞ്ഞാറിനും വിധിക്കപ്പെട്ട വൃക്ഷങ്ങളും മറ്റു വലിയ വൃക്ഷങ്ങളും പരിപാലിക്കുകയും തെക്കുഭാഗത്തുള്ള ജനലുകളും വാതിലുകളും മറ്റുള്ളവയെക്കാള്‍ ചെറുതായും നിര്‍മ്മിച്ച് ഇതിനെ പ്രതിരോധിക്കാന്‍ സാധിക്കും.

തെക്കുഭാഗത്ത് റോഡ് ഉണ്ടായിരുന്നാല്‍ തെക്ക്-കിഴക്കുഭാഗത്ത് പ്രധാന ഗേറ്റ് സ്ഥാപിക്കണം. തെക്കുഭാഗത്ത് പടിഞ്ഞാറ് ഗേറ്റ് ഉണ്ടായിരുന്നാല്‍ കിഴക്കുഭാഗത്തും ഗേറ്റ് സ്ഥാപിക്കണം.

വടക്കുഭാഗത്ത് റോഡ് ഉണ്ടെങ്കില്‍ അവിടെയും ഗേറ്റ് സ്ഥാപിക്കണം. പടിഞ്ഞാറ് റോഡ് ഉണ്ടെങ്കില്‍ അവിടെ ഗേറ്റ് സ്ഥാപിക്കരുത്. മതിലിന്റെ വടക്കും കിഴക്കും ഉയരത്തേക്കാള്‍ തെക്കും പടിഞ്ഞാറും ഉയരം കൂടുതലായിരിക്കണം.

വടക്കു ഭാഗത്തുള്ള കാലിസ്ഥലത്തേക്കാള്‍ തെക്കുഭാഗത്തുള്ള കാലിസ്ഥലം കുറവായിരിക്കണം. തെക്കുഭാഗത്ത് കിണര്‍, കുളം പൊയ്ക തുടങ്ങിയവ ഉണ്ടാകുവാന്‍ പാടില്ല. അതുപോലെ തന്നെ തെക്ക് ഭാഗത്ത് ഉദ്യാനങ്ങളും പാടില്ല.

അജയന്‍ ശ്രീസാരഥി
മൊ: 9744982983

Ads by Google
Advertisement
Monday 02 Oct 2017 03.29 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW