Monday, October 02, 2017 Last Updated 8 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 09.02 AM

കുട്ടവഞ്ചിയില്‍ സാഹസികമായി ഒഴുകാം..: കാലവര്‍ഷ സമൃദ്ധിയില്‍ കല്ലാര്‍

Adavi Eco tourism, Pathanamthitta

കോന്നി(പത്തനംതിട്ട): കുട്ടവഞ്ചിയില്‍ സാഹസികമായി ഒഴുകാന്‍ കല്ലാര്‍ വിളിക്കുന്നു. കാലവര്‍ഷ സമൃദ്ധിയില്‍ കല്ലാര്‍ നിറഞ്ഞു തുളുമ്പിയതോടെയാണ് കുട്ടവഞ്ചി സവാരിക്കും ജീവന്‍ വെച്ചത്.

കല്ലാറ്റിലൂടെ രണ്ടു കിലോമീറ്ററാണ് സാഹസികമായുള്ള കുട്ടവഞ്ചി യാത്ര. സഞ്ചാരികള്‍ക്കായി മുപ്പതു കുട്ടവഞ്ചികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വനസംരക്ഷണ സമിതിക്കാരുടെ തുഴച്ചിലില്‍ സാഹസികമായി ആടിയുലഞ്ഞ് രണ്ടു കിലോമീറ്റര്‍ ഒഴുകി നീങ്ങാം.

കുട്ടവഞ്ചിയിലെ ജലയാത്രയ്‌ക്കൊപ്പം പ്രകൃതി ഇടയ്ക്കിടെ പെയ്തിറങ്ങുന്നതും സവാരിയുടെ മനം നിറയ്ക്കും. അടവി ഇക്കോ ടൂറിസത്തെ തേടിയെത്തുന്നവര്‍ മണ്ണീറ വടക്കേ കരയിലുള്ള വെള്ളച്ചാട്ടവും ആസ്വാദിച്ച് പ്രകൃതിയോട് യാത്രപറയാം.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW