Thursday, December 14, 2017 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.45 AM

തട്ടിപ്പിന്‌ ഓണ്‍ലൈന്‍ ; 'സംഭാവന' ബട്ടന്‍ രാത്രിമാത്രം

uploads/news/2017/10/151553/k3.jpg

തിരുവനന്തപുരം: ജീവകാരുണ്യ സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറി സംസ്‌ഥാനത്ത്‌ വന്‍തട്ടിപ്പ്‌. സംഘടനകളോ ട്രസ്‌റ്റുകളോ അറിയാതെ അവരുടെ വെബ്‌സൈറ്റില്‍ "സംഭാവന"യ്‌ക്കു പ്രത്യേക സംവിധാനം ഒരുക്കിയാണ്‌ വിദേശ മലയാളികളില്‍നിന്നടക്കം പണം തട്ടിയെടുക്കുന്നത്‌.

സംസ്‌ഥാനത്ത്‌ നിരവധി ജീവകാരുണ്യ സംഘടനകളും സന്നദ്ധ സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്‌. അനാഥര്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ഒരുക്കുന്ന ഇത്തരം സംഘടനകളുടെ നിലനില്‍പ്പ്‌ സന്മനസുള്ളവരുടെ സംഭാവനകളിലാണ്‌. വിശ്വാസ്യതയുള്ള സംഘടനകള്‍ക്കു സഹായം നല്‍കാന്‍ വിദേശമലയാളികള്‍ അടക്കമുള്ളവര്‍ കാട്ടുന്ന സന്മനസ്‌ മുതലെടുത്താണ്‌ തട്ടിപ്പ്‌ നടത്തുന്നത്‌.

നന്നായി പ്രവര്‍ത്തിക്കുന്ന സംഘടകളുടെയും ട്രസ്‌റ്റുകളുടെയും വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറുകയാണ്‌ തട്ടിപ്പുകാരുടെ ആദ്യ ചുവട്‌. വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടെന്ന സൂചന ഉടമകള്‍ക്കു ലഭിക്കാത്ത തരത്തില്‍ വിദഗ്‌ധമായാണു നുഴഞ്ഞുകയറ്റം. രാത്രിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന തരത്തില്‍ വെബ്‌സൈറ്റില്‍ "ഡൊണേറ്റ്‌" ബട്ടണ്‍ ക്രമീകരിക്കും. വിദേശരാജ്യങ്ങളില്‍ വെബ്‌സൈറ്റ്‌ നോക്കുന്നവര്‍ സംഭാവന ബട്ടണ്‍ അമര്‍ത്തിയാല്‍ ഓണ്‍ലൈനായി പണം കൈമാറാനുള്ള വഴി തെളിയും. ഈ പണം എത്തുന്നതാകട്ടെ, തട്ടിപ്പുകാരുടെ കടലാസ്‌ സംഘടനയുടെ അക്കൗണ്ടിലേക്ക്‌!
സംഭാവന നല്‍കുന്നയാളോ വെബ്‌സൈറ്റുള്ള സംഘടനയോ അറിയാതെ നടക്കുന്ന ഈ തട്ടിപ്പിലൂടെ കോടിക്കണക്കിനു രൂപയാണു മാഫിയ സ്വന്തമാക്കുന്നത്‌. പകല്‍ "ഡൊണേറ്റ്‌" ബട്ടണ്‍ പ്രത്യക്ഷപ്പെടാത്തതിനാല്‍ സാധാരണഗതിയില്‍ സംശയം തോന്നുകയുമില്ല.

തിരുവനന്തപുരത്ത്‌ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ വെബ്‌സൈറ്റിന്റെ പേരിലാണ്‌ ഏറ്റവും പുതിയ തട്ടിപ്പ്‌ നടന്നത്‌. തെരുവില്‍ കഴിയുന്നവര്‍ക്ക്‌ ഭക്ഷണവും അഭയവും നല്‍കുന്ന ഈ സംഘടനയുടെ വെബ്‌സൈറ്റില്‍ രാത്രി "ഡൊണേറ്റ്‌" ബട്ടണ്‍ തെളിഞ്ഞു.

വിദേശങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ ഓണ്‍ലൈനായി സംഭാവന നല്‍കുകയും ചെയ്‌തു. സ്വന്തമായി കിടപ്പാടമില്ലാത്തവര്‍ക്ക്‌ അഭയമൊരുക്കാനായി ഷെല്‍ട്ടര്‍ ഹോം നിര്‍മിക്കാന്‍ തീരുമാനിച്ച്‌ അക്കാര്യം ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചപ്പോഴാണ്‌ തട്ടിപ്പ്‌ കണ്ടെത്താന്‍ ഇടയായത്‌. മുമ്പ്‌ അയച്ചുതന്നതുപോലെ സംഭാവന നല്‍കിയാല്‍ മതിയോ എന്ന്‌ ഒരു വിദേശമലയാളി ചോദിച്ചു. തുടര്‍ന്ന്‌ അന്വേഷിച്ചപ്പോഴാണ്‌ സംഘടനയുടെ വെബ്‌സൈറ്റിന്റെ മറവില്‍ വന്‍തോതില്‍ പണം തട്ടിയെടുക്കപ്പെട്ടതായി കണ്ടെത്തിയത്‌.

ഓഫ്‌ടെക്‌ എന്ന സ്‌ഥാപനത്തിനാണു വെബ്‌സൈറ്റിന്റെ നിര്‍മാണച്ചുമതല നല്‍കിയിരുന്നത്‌. ഇവരുടെ സഹായത്തോടെയാണ്‌ വെബ്‌സൈറ്റില്‍ രാത്രി മാത്രം തെളിയുന്ന തരത്തില്‍ അതീവ രഹസ്യമായി "ഡൊണേറ്റ്‌" ബട്ടണ്‍ സ്‌ഥാപിച്ചതെന്ന്‌ ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. തട്ടിയെടുക്കപ്പെട്ട പണം ഒരു കടലാസ്‌ സംഘടനയുടെ അക്കൗണ്ടിലാണ്‌ എത്തിയത്‌. വന്‍തോതിലുള്ള തട്ടിപ്പ്‌ ബോധ്യപ്പെട്ടതോടെ സന്നദ്ധ സംഘടനയുടെ ഭാരവാഹികള്‍ മ്യൂസിയം പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി.

വെബ്‌സൈറ്റിന്റെ മറവില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച്‌ പോലീസിനു ലഭിക്കുന്ന ആദ്യ പരാതിയായിരുന്നു ഇത്‌.
തട്ടിപ്പിന്റെ രീതി കണ്ട്‌ പോലീസ്‌ അന്തംവിട്ടു. ഫലപ്രദമായ അന്വേഷണം നടക്കാതെ വന്നതോടെ സൈബര്‍ വിഭാഗത്തിനും ഐ.ജിക്കും പരാതി നല്‍കി. സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സൈബര്‍ഡോമിനു പരാതി കൈമാറിയെങ്കിലും കുറ്റവാളികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Ads by Google
Monday 02 Oct 2017 01.45 AM
YOU MAY BE INTERESTED
TRENDING NOW