Monday, December 18, 2017 Last Updated 19 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.45 AM

ഫാ. ടോം ഉഴുന്നാലില്‍ ജന്മഗൃഹത്തിന്റെ സുരക്ഷിതത്വത്തില്‍

uploads/news/2017/10/151552/k2.jpg

രാമപുരം: ഒന്നര വര്‍ഷത്തോളം യെമനില്‍ ഭീകരരുടെ തടവിലെ അനിശ്‌ചിതത്വത്തിന്റെ രാത്രികള്‍ക്കു ശേഷം ഫാ. ടോം ഉഴുന്നാലിലിന്‌ ഒടുവില്‍ ജന്മഗൃഹത്തിന്റെ സുരക്ഷിതത്വത്തില്‍ ഉറക്കം. കൊച്ചിയിലെയും പാലായിലെയും രാമപുരത്തെയും സ്വീകരണങ്ങള്‍ക്കു ശേഷമാണ്‌ ഇന്നലെ രാത്രി ഒമ്പതരയോടെ അദ്ദേഹം രാമപുരത്തുള്ള വീട്ടിലെത്തിയത്‌. സഹോദരന്‍ യു.വി. മാത്യു, സഹോദരി മേരി സെബാസ്‌റ്റ്യന്‍ എന്നിവരും മറ്റു ബന്ധുക്കളും ചേര്‍ന്നു ഫാ. ടോമിനെ സ്വീകരിച്ചു.
വര്‍ഷങ്ങള്‍ക്കുശേഷം സ്വന്തം വീട്ടിലെത്തിയ അദ്ദേഹത്തിന്‌ വികാരനിര്‍ഭരമായ സ്വീകരണമാണു ലഭിച്ചത്‌. സഹോദരങ്ങളെയും ബന്ധുക്കളെയും കണ്ടപ്പോള്‍ ഫാ. ടോമിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഫാ. ടോമിന്റെ കൈകളില്‍ മുത്തം നല്‍കാന്‍ വീട്ടിലെത്തിയവര്‍ തിരക്കുകൂട്ടി. കാണാനെത്തിയ ഓരോരുത്തര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
എല്ലാവരുടെയും പ്രാര്‍ഥനയുടെ ഫലമായാണ്‌ താന്‍ മോചിതനായതെന്ന്‌ അദ്ദേഹം പറഞ്ഞു. തനിക്കു വേണ്ടി പ്രാര്‍ഥിച്ച നാനാജാതിമതസ്‌ഥരായ മുഴുവന്‍ ആളുകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. കേക്ക്‌ മുറിച്ച്‌ കുടുംബാംഗങ്ങളോടൊപ്പം സന്തോഷം പങ്കുവച്ചു. വീട്ടിലെത്തിയവര്‍ക്കു ബന്ധുക്കള്‍ മധുരം നല്‍കി.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ എന്‍. ഹരി, സി.പി.എം. ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, കുറിഞ്ഞി പള്ളി വികാരി ഫാ. തോമസ്‌ ആയിലുക്കുന്നേല്‍, രാമപുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈനി സന്തോഷ്‌ കിഴക്കേക്കര തുടങ്ങിയവര്‍ വീട്ടിലെത്തിയിരുന്നു.

Ads by Google
Monday 02 Oct 2017 01.45 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW