Sunday, February 18, 2018 Last Updated 22 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.45 AM

പ്ലം ജൂഡി റിസോര്‍ട്ട്‌ പൂട്ടിയില്ല; ഒത്തുകളിച്ച്‌ റവന്യൂവകുപ്പ്‌

uploads/news/2017/10/151547/k7.jpg

തൊടുപുഴ: മൂന്നാര്‍ പള്ളിവാസലിലെ പ്ലംജൂഡി റിസോര്‍ട്ട്‌ പൂട്ടാനുള്ള നീക്കത്തില്‍ ഒത്തുകളിച്ച്‌ റവന്യൂവകുപ്പ്‌. സുരക്ഷാ ഭീഷണിയുള്ള റിസോര്‍ട്ട്‌ അടച്ചുപൂട്ടണമെന്ന കലക്‌ടറുടെ ഉത്തരവ്‌ കോടതി സ്‌റ്റേ ചെയ്‌തിരുന്നു.
കഴിഞ്ഞ ദിവസം ഹൈക്കോടതി സ്‌റ്റേ നീക്കിയെങ്കിലും റിസോര്‍ട്ട്‌ അടയ്‌ക്കാന്‍ നടപടിയുണ്ടായില്ല. റിസോര്‍ട്ടില്‍ താമസക്കാര്‍ ഉള്ളതിനാല്‍ പൂട്ടാന്‍ സാവകാശം വേണമെന്ന ഉടമയുടെ ആവശ്യം അംഗീകരിച്ച്‌ റവന്യൂ ഉദ്യോഗസ്‌ഥര്‍ 24 മണിക്കൂര്‍ കൂടി അനുവദിച്ചിരുന്നു. ശനിയാഴ്‌ച രാവിലെ ഒന്‍പതു മണിക്കു മുന്‍പായി താമസക്കാരെ മാറ്റണമെന്നു കാണിച്ച്‌ നോട്ടീസും നല്‍കി.
എന്നാല്‍ അന്നും താമസക്കാരെ മാറ്റാന്‍ റിസോര്‍ട്ട്‌ അധികൃതര്‍ തയാറായില്ല. റിസോര്‍ട്ട്‌ പൂട്ടിക്കാന്‍ ഉദ്യോഗസ്‌ഥരും എത്തിയില്ല. ഉന്നതതലത്തില്‍നിന്നുള്ള സമ്മര്‍ദം മൂലമാണിതെന്നും ആക്ഷേപമുണ്ട്‌. ഉടമകള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ നല്‍കിയിരിക്കുന്ന ഹര്‍ജി പരിഗണിക്കുന്നതു വരെ നടപടികള്‍ താമസിപ്പിക്കാനുളള നീക്കമാണ്‌ ഇതിനു പിന്നില്‍. മൂന്നാം തീയതിയാണ്‌ വീണ്ടും ഹര്‍ജി പരിഗണിക്കുന്നത്‌.
പൂജ അവധി ആയതിനാല്‍ റിസോര്‍ട്ടിലേക്ക്‌ നിരവധി സഞ്ചാരികള്‍ എത്തുന്നുണ്ട്‌. പുതിയ താമസക്കാരെ പ്രവേശിപ്പിക്കരുതെന്ന്‌ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇതു റിസോര്‍ട്ട്‌ അധികൃതര്‍ പാലിക്കുന്നില്ല. ഇതിനിടെ പ്ലം ജൂഡി റിസോര്‍ട്ട്‌ പ്രവര്‍ത്തിക്കുന്നതിന്‌ മൂന്നാം തീയതി വരെ ഉടമകള്‍ സാവകാശം ചോദിച്ചിട്ടുണ്ട്‌. കോടതിയുടെ അഭിപ്രായം മാനിക്കുന്നുണ്ടെന്നും മൂന്നാം തീയതി തങ്ങള്‍ തന്നെ റിസോര്‍ട്ട്‌ പൂട്ടി താക്കോല്‍ ഏല്‍പ്പിക്കാമെന്നും ഉടമ ഉദ്യോഗസ്‌ഥര്‍ക്ക്‌ രേഖാ മൂലം ഉറപ്പു നല്‍കി.
തങ്ങളുടെ റിസോര്‍ട്ട്‌ റിസോര്‍ട്ടിനു സമീപം അപകടസാധ്യതയുണ്ടെന്ന്‌ റിസോര്‍ട്ട്‌ ഉടമകള്‍ രേഖാമൂലത്തില്‍ സമ്മതിച്ചിട്ടുണ്ട്‌.

Ads by Google
Monday 02 Oct 2017 01.45 AM
YOU MAY BE INTERESTED
TRENDING NOW