Sunday, December 17, 2017 Last Updated 9 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.40 AM

സി.പി.എം. പോളിറ്റ്‌ ബ്യൂറോ ഇന്ന്‌ , കോണ്‍ഗ്രസ്‌ ബാന്ധവം ചര്‍ച്ചയാകും

uploads/news/2017/10/151525/d2.jpg

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനോടുള്ള നിലപാട്‌ സംബന്ധിച്ചു പാര്‍ട്ടിയില്‍ അഭിപ്രായ ഐക്യമുണ്ടാക്കാന്‍ സി.പി.എം പോളിറ്റ്‌ ബ്യൂറോ യോഗം ഇന്നു ചേരും. കഴിഞ്ഞ പി.ബി. യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായിരുന്നെങ്കിലും തീരുമാനത്തിലെത്തിയില്ല. ഇന്നും തീരുമാനമായില്ലെങ്കില്‍ തര്‍ക്കം ഈ മാസം 14നു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലേക്കു നീളും. കഴിഞ്ഞ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ തുടങ്ങിയ ചര്‍ച്ചയും തര്‍ക്കവുമാണു തീരുമാനമില്ലാതെ സി.പി.എമ്മിനകത്ത്‌ പുകയുന്നത്‌. പാര്‍ട്ടിയുടെ നയപരിപാടികള്‍ തീരുമാനിക്കുന്നത്‌ പാര്‍ട്ടി കോണ്‍ഗ്രസിലാണ്‌.

കോണ്‍ഗ്രസുമായി യാതൊരു വിധത്തിലുള്ള ധാരണയും സഹകരണവും വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണു കാരാട്ട്‌ പക്ഷം. എന്നാല്‍ മാറിയ രാഷ്‌്രടീയ സാഹചര്യത്തില്‍ അടവുനയത്തില്‍ മാറ്റം വരുത്തണമെന്നും കോണ്‍ഗ്രസുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലെത്തണമെന്നുമാണു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്‌. യെച്ചൂരി പക്ഷത്തെ പശ്‌ചിമ ബംഗാള്‍ ഘടകം പിന്തുണയ്‌ക്കുമ്പോള്‍ കേരള ഘടകത്തിന്റെ പിന്തുണ കാരാട്ടിനാണ്‌.

കേരളത്തില്‍ മുഖ്യഎതിരാളി കോണ്‍ഗ്രസായതിനാല്‍ യാതൊരു സഹകരണവും സാധ്യമല്ലെന്ന നിലപാടിലാണു സംസ്‌ഥാന നേതാക്കള്‍. ബംഗാളില്‍ പാര്‍ട്ടി തകര്‍ന്നടിയുകയും ബി.ജെ.പി. മുന്നേറ്റം നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കാതെ പിടിച്ചുനില്‍ക്കാനാകിെല്ലന്നാണു ബംഗാള്‍ നേതാക്കളുടെ നിലപാട്‌. ബി.ജെ.പിയാണു മുഖ്യരാഷ്‌ട്രീയ ശത്രുവെന്നു കഴിഞ്ഞ പോളിറ്റ്‌ ബ്യൂറോ യോഗം തീരുമാനിച്ചിരുന്നു.

ഇന്നത്തെ പി.ബി. യോഗത്തില്‍ ഇരുപക്ഷവും മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ രണ്ട്‌ രേഖകളാകും 14നു നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വയ്‌ക്കുക. ഈ രണ്ട്‌ രേഖകളിലും കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച നടത്തിയശേഷമാകും പാര്‍ട്ടി സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട അടവുനയരേഖ തയാറാക്കുക. കോടതി കുറ്റവിമുക്‌തനാക്കിയ ഇ.പി ജയരാജെന തിരികെ മന്ത്രിസ്‌ഥാനത്തേക്ക്‌ കൊണ്ടുവരേണ്ടതുണ്ടോയെന്നതിനെകുറിച്ചും ചര്‍ച്ചചെയ്‌ത്‌ തീരുമാനിക്കേണ്ടത്‌ പി.ബിയും കേന്ദ്ര കമ്മിറ്റിയുമാണ്‌.

നേരത്തെ വിഷയത്തില്‍ കേന്ദ്രകമ്മിറ്റി ജയരാജനെ പരസ്യശാസനയ്‌ക്കു വിധേയനാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ജയരാജനെ വീണ്ടും മന്ത്രിയാക്കണമെങ്കില്‍ കേന്ദ്രകമ്മിറ്റിയുടെ അനുമതി ആവശ്യമാണ്‌. താഴെത്തട്ടില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ ഇപ്പോള്‍ ജയരാജനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തേണ്ടെന്ന നിലപാടിലാണു കേന്ദ്ര നേതൃത്വം. അതുകൊണ്ട്‌ തന്നെ ഇന്നത്തെ പി.ബി. യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യാനിടയില്ല.

Ads by Google
Monday 02 Oct 2017 01.40 AM
YOU MAY BE INTERESTED
TRENDING NOW