Thursday, December 14, 2017 Last Updated 8 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.40 AM

30 വര്‍ഷം സൈനികന്‍; ഇപ്പോള്‍ അനധികൃത കുടിയേറ്റക്കാരന്‍!

uploads/news/2017/10/151522/d5.jpg

ഗുവാഹത്തി: ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനല്ലെന്നും ഇന്ത്യന്‍ പൗരനാണെന്നും തെളിയിക്കാന്‍ ആവശ്യപ്പെട്ട്‌ മുഹമ്മദ്‌ അസ്‌മല്‍ ഹഖിന്‌ ഫോറിനേഴ്‌സ്‌ ട്രിബ്യൂണലിന്റെ കത്ത്‌.
സംശയിക്കപ്പെടുന്ന വോട്ടര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍ദേശം വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ അസ്വാഭാവികമല്ല. പക്ഷേ, ട്രിബ്യൂണല്‍ ഒരു കാര്യം കണ്ടില്ല. ഹഖ്‌ 30 വര്‍ഷം കരസേനാംഗമായിരുന്നു എന്നത്‌! പരിചയസമ്പത്തും സേവനദൈര്‍ഘ്യവും കണക്കിലെടുത്ത്‌ ഓഫീസര്‍മാര്‍ പോലും ബഹുമാനിക്കുന്ന ജെ.സി.ഒ. റാങ്കില്‍നിന്ന്‌ കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ 30-നാണ്‌ അദ്ദേഹം സൈന്യത്തില്‍നിന്നു വിരമിച്ചത്‌.മതിയായ രേഖകളില്ലാതെ 1971-ല്‍ ഇന്ത്യയിലേക്കു കുടിയേറിയ ആളാണു ഹഖെന്നാണ്‌ ആരോപണം. പൗരത്വം തെളിയിക്കുന്ന രേഖകളുമായി 13-ന്‌ ട്രിബ്യൂണലില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ്‌ അസമില്‍ താമസിക്കുന്ന അദ്ദേഹത്തിന്‌ നോട്ടീസ്‌ ലഭിച്ചിരിക്കുന്നത്‌.അഞ്ചു വര്‍ഷം മുമ്പ്‌ സമാനമായ നോട്ടീസ്‌ കിട്ടിയിരുന്നെന്നും രേഖകള്‍ ഹാജരാക്കി താന്‍ പൗരത്വം തെളിയിച്ചതാണെന്നും ഹഖ്‌ പറയുന്നു. അന്നു പത്നി മുംതാസ്‌ ബീഗത്തിനും നോട്ടീസ്‌ ലഭിച്ചിരുന്നു.
ഈ പീഡനം അവസാനിപ്പിക്കാന്‍ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെടണമെന്ന്‌ ഹഖ്‌ ആവശ്യപ്പെട്ടു. ആവശ്യമായ സഹായം നല്‍കുമെന്ന്‌ കരസേനയുടെ കിഴക്കന്‍ കമാന്‍ഡിലെ മേജര്‍ ഡി.പി. സിങ്‌ അറിയിച്ചു.

Ads by Google
Monday 02 Oct 2017 01.40 AM
YOU MAY BE INTERESTED
TRENDING NOW