Wednesday, January 17, 2018 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.40 AM

കശ്‌മീരില്‍ സമരക്കാരെ നേരിടാന്‍ ഇനി 'മുളക്‌ ഗ്രനേഡ്‌'

uploads/news/2017/10/151521/d4.jpg

ന്യൂഡല്‍ഹി: കശ്‌മീരിലെ പ്രതിഷേധക്കാരെ "എരിയിച്ച്‌" പിന്തിരിപ്പിക്കാനൊരുങ്ങിസുരക്ഷാ സേനകള്‍. ഇതിനുള്ള ആയുധമാകട്ടെ മുളക്‌ ഗ്രനേഡും. ഗ്രനേഡിലെ പ്രധാനഘടകം എരിവിന്റെ കാര്യത്തില്‍ ലോക റെക്കോഡ്‌ നേടിയ മുളകായ അസമിലെ "ഭൂത്‌ ജൊലോക്കിയ" (ഗോസ്‌റ്റ്‌ പെപ്പര്‍).
ശ്രീനഗറിലും കശ്‌മീരിന്റെ മറ്റു ഭാഗങ്ങളിലും കല്ലെറിയുന്ന പ്രതിഷേധക്കാരെ നേരിടാന്‍ പെല്ലറ്റ്‌ ഗണ്‍ ഉപയോഗിക്കുന്നതിനെതിരേ വിമര്‍ശനം ശക്‌തമായ സാഹചര്യത്തിലാണ്‌ സുരക്ഷാസേന പുതിയ സാധ്യതകള്‍ തേടുന്നത്‌. ആള്‍ക്കൂട്ട നിയന്ത്രണത്തിന്‌ അപകടസാധ്യത കുറഞ്ഞ ആയുധങ്ങള്‍ പരീക്ഷിക്കാനാണു നീക്കം.

ദൂരെനിന്നും ഉയര്‍ന്ന ശബ്‌ദത്തില്‍ മുന്നറിയിപ്പ്‌ നല്‍കുന്ന ഉപകരണങ്ങള്‍, താല്‍ക്കാലികമായി കാഴ്‌ച ശക്‌തി മറയ്‌ക്കുന്ന തരത്തില്‍ പ്രകാശം പുറപ്പെടുവിക്കുന്ന ഡാസ്‌ലര്‍, ചെറിതോതില്‍ വൈദ്യുതാഘാതമേല്‍പ്പിക്കുന്ന ഷോക്ക്‌ ബാറ്റണുകള്‍, ഒട്ടുന്ന പത ചീറ്റുന്ന തോക്ക്‌ തുടങ്ങിയവയാണ്‌ പരിഗണനയിലുള്ള മറ്റ്‌ ആയുധങ്ങള്‍. ഡി.ആര്‍.ഡി.ഒയുടെ അംഗീകാരം ലഭിച്ചാലുടന്‍ സി.ആര്‍.പി.എഫ്‌. ഇവ ഉപയോഗിച്ചു തുടങ്ങും.
ഉയര്‍ന്ന ശബ്‌ദത്തില്‍ ആളുകളെ ഭയപ്പെടുത്തുന്നതാണ്‌ ലോങ്‌ റേഞ്ച്‌ അക്കൗസ്‌റ്റിക്‌ ഡിവൈസസ്‌. സമാനമായ ആയുധം "ദ സ്‌ക്രീം" എന്ന പേരില്‍ ആദ്യം വികസിപ്പിച്ചത്‌ ഇസ്രയേലാണ്‌. ഇറാഖ്‌ യുദ്ധവേളയില്‍ ആളുകളെ നിയന്ത്രിക്കാന്‍ യു.എസ്‌. സൈന്യം ഇതുപയോഗിച്ചിരുന്നു.

Ads by Google
Monday 02 Oct 2017 01.40 AM
YOU MAY BE INTERESTED
TRENDING NOW