Friday, December 15, 2017 Last Updated 16 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.35 AM

എന്‍ജിനില്‍ പൊട്ടിത്തെറി; എയര്‍ഫ്രാന്‍സ്‌ വിമാനം അടിയന്തരമായി നിലത്തിറക്കി

uploads/news/2017/10/151514/in3.jpg

പാരിസ്‌: എന്‍ജിനില്‍ പൊട്ടിത്തെറിയുണ്ടായതിനെത്തുടര്‍ന്ന്‌ എയര്‍ഫ്രാന്‍സ്‌ വിമാനം അടിയന്തരമായി നിലത്തിറക്കി.
പാരീസില്‍നിന്ന്‌ ലോസ്‌ ആഞ്ചല്‍സിലേക്കുപോയ എ380 വിമാനമാണു എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന്‌ കാനഡയില്‍ ഇറക്കിയത്‌. 496 യാത്രക്കാരും 24 ജീവനക്കാരുമുള്‍പ്പെടെ 520 പേര്‍ വിമാനത്തിലുണ്ടായിരുന്നു.
അറ്റ്‌ലാന്റിക്‌ സമുദ്രത്തിനു മുകളിലൂടെ പറക്കുന്നതിനിടെ വലതുവശത്തെ എന്‍ജിനാണു പൊട്ടിത്തെറിച്ചത്‌. വലിയ ശബ്‌ദത്തോടെ എന്‍ജിന്‍ പൊട്ടിത്തെറിച്ചതിനൊപ്പം വിമാനം താഴേക്കു പോയെങ്കിലും പെട്ടന്നുതന്നെ പൈലറ്റിനു നിയന്ത്രണം വീണ്ടെടുക്കാനായി.
തുടര്‍ന്ന കാനഡയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്‌ നടത്തുകയായിരുന്നു.
അപകടത്തില്‍തകര്‍ന്ന എന്‍ജിന്റെ ദൃശ്യവും ചിത്രങ്ങളും യാത്രക്കാര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്‌. "പെട്ടെന്ന്‌ വലിയ ഒരു ശബ്‌ദം കേട്ടുന്ന ക്യാബിനുകള്‍ ഇളകാന്‍ തുടങ്ങി. ആരൊക്കെയോ നിലവിളിക്കുന്നതു കേട്ടതായും വിമാനത്തില്‍ യാത്രചെയ്‌തിരുന്ന സാറാ എമിഗ്‌ സി.ബി.സി. ന്യൂസിനോട്‌ പറഞ്ഞു.
എന്‍ജിനുകളില്‍ ഒന്ന്‌ തകരാറിലായെന്ന ക്യാപ്‌റ്റന്റെ അറിയിപ്പിനെത്തുടര്‍ന്ന്‌ കിഴക്കന്‍ കാനഡയിലെ ഗൂസ്‌ ബേ സൈനിക വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയെന്നും ആര്‍ക്കും പരുക്കില്ലെന്നും എയര്‍ ഫ്രാന്‍സ്‌ വക്‌താവ്‌ പറഞ്ഞു.
അപകടത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, എന്‍ജിന്റെ ഫാന്‍ തകരാറിലായതാകാം അപകടത്തിനു കാരണമെന്ന്‌ സാങ്കേതികവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടി.

Ads by Google
Monday 02 Oct 2017 01.35 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW