Monday, October 02, 2017 Last Updated 22 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.35 AM

നാലു മക്കളെ വീട്ടിലാക്കി ജര്‍മനിയില്‍ അവധിയാഘോഷം; യുവതി അറസ്‌റ്റില്‍

uploads/news/2017/10/151513/in5.jpg

ന്യൂയോര്‍ക്ക്‌: നാലു മക്കളെ വീട്ടിലാക്കി അവധിയാഘോഷിക്കാന്‍ ജര്‍മനിയിലേക്കുപോയ അമ്മ അമേരിക്കയില്‍ അറസ്‌റ്റില്‍.
എറില്‍ ലീ മാക്‌ എന്ന യുവതിയെ ജര്‍മനിയില്‍നിന്നു വിളിച്ചുവരുത്തിയാണു പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. നാല്‌ കുട്ടികളെ തനിച്ചാക്കിയാണ്‌ ഇവര്‍ ജര്‍മിനിയിലേക്കു പറന്നത്‌.
കുട്ടികളുടെ സംരക്ഷണം ആരെയും ഏല്‍പ്പിച്ചിരുന്നില്ലെങ്കിലും സുരക്ഷയ്‌ക്കായി തോക്ക്‌ വീട്ടില്‍ വച്ചിരുന്നു. പന്ത്രണ്ട്‌ വയസുള്ള രണ്ട്‌ കുട്ടികളും ഏഴും ആറും വയസുള്ള കുട്ടികളാണ്‌ ഇവര്‍ക്കുള്ളത്‌. കുട്ടികള്‍ക്ക്‌ മതിയായ സംരക്ഷണം നല്‍ക്കാത്തതിനാണ്‌ പോലീസ്‌ ഇവരെ അറസ്‌റ്റ്‌ ചെയ്‌തത്‌.
പരാതിയുടെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞ 21-ന്‌ യുവതിയുടെ വീട്ടിലേക്ക്‌ ജോണ്‍സ്‌റ്റണ്‍ പോലീസ്‌ വിളിച്ചിരുന്നു. മുതിര്‍ന്നവര്‍ ആരും വീട്ടിലില്ലെന്നു വ്യക്‌തമായതോടെ പോലീസ്‌ എത്തി കുട്ടികളെ ശിശു സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റി.

Ads by Google
Advertisement
Monday 02 Oct 2017 01.35 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW