Wednesday, January 17, 2018 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.34 AM

സൗദിയില്‍ ഇഖാമ പുതുക്കില്ലെന്ന പ്രഫഷനുകളുടെ പട്ടിക വ്യാജം

റിയാദ്‌ : സൗദി അറേബ്യയില്‍ വിദേശികള്‍ക്ക്‌ ചില പ്രഫഷനുകളിലേക്ക്‌ ഇനി ഇഖാമ പുതുക്കാന്‍ സാധിക്കില്ലെന്ന പേരില്‍ പ്രചരിക്കുന്ന പട്ടിക വ്യാജം. തൊഴില്‍- സാമൂഹിക മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചതില്‍ നിന്നു വ്യത്യസ്‌തമായ പട്ടികയാണ്‌ ചില ഓണ്‍ലൈന്‍, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്‌.
അക്കൗണ്ടന്റ്‌, സെക്രട്ടറി, സെയില്‍സ്‌മാന്‍, അഡ്‌മിനിസ്‌ട്രേറ്റര്‍, സെയില്‍സ്‌ മാനേജര്‍, സെയില്‍സ്‌ സൂപ്പര്‍വൈസര്‍, ഫിനാന്‍സ്‌ മാനേജര്‍, ചീഫ്‌ അക്കൗണ്ടന്റ്‌, സീനിയര്‍ അക്കൗണ്ടന്റ്‌, ഓഫീസ്‌ മാനേജര്‍, സെയില്‍സ്‌ അസിസ്‌റ്റന്റ്‌, അഡ്‌മിനിസ്‌ട്രേഷന്‍ മാനേജര്‍, ഓഫീസ്‌ ബോയ്‌, ഡ്രൈവര്‍, റിസപ്‌ഷനിസ്‌റ്റ്‌, വെയര്‍ഹൗസ്‌ മാനേജര്‍, ഫോര്‍ക്ക്‌ ലിഫ്‌റ്റ്‌ ഓപ്പറേറ്റര്‍, ലോജിസ്‌റ്റിക്‌സ്‌ സൂപ്പര്‍വൈസര്‍, എച്ച്‌.ആര്‍. മാനേജര്‍ എന്നീ പ്രഫഷനുകളില്‍ ഇഖാമ പുതുക്കിനല്‍കില്ലെന്നാണു പ്രചാരണം.പുതിയ വിസ ഇഷ്യു ചെയ്യില്ലെന്നും ഇഖാമ പുതുക്കിനല്‍കില്ലെന്നും ജോലി മാറ്റിനല്‍കില്ലെന്നും 2015 ഓഗസ്‌റ്റ്‌ 14 ന്‌ തൊഴില്‍മന്ത്രാലയം പ്രഖ്യാപിച്ച പ്രഫഷനുകളുടെ പട്ടിക ഇതല്ല. സീനിയര്‍ എച്ച്‌.ആര്‍. മാനേജര്‍, എംപ്ലോയീസ്‌ അഫയേഴ്‌സ്‌ ഡയറക്‌ടര്‍, ലേബര്‍ വര്‍ക്കേഴ്‌സ്‌ ഡയറക്‌ടര്‍, പഴ്‌സണല്‍ റിലേഷന്‍സ്‌ ഡയറക്‌ടര്‍, പഴ്‌സണല്‍ അഫയേഴ്‌സ്‌ സ്‌പെഷലിസ്‌റ്റ്‌, പഴ്‌സണല്‍ അഫയേഴ്‌സ്‌ക്ല ര്‍ക്ക്‌, എംപ്ലോയ്‌മെന്റ്‌ക്ല ര്‍ക്ക്‌, എംപ്ലോയീസ്‌ അഫയേഴ്‌സ്‌ക്ല ര്‍ക്ക്‌, ഡ്യൂട്ടിക്ല ര്‍ക്ക്‌, ജനറല്‍ റിസപ്‌ഷനിസ്‌റ്റ്‌, ഹോട്ടല്‍ റിസപ്‌ഷനിസ്‌റ്റ്‌, പേഷ്യന്റ്‌ റിസപ്‌ഷന്‍, കംപ്ലെയിന്റ്‌ക്ല ര്‍ക്ക്‌, കാഷ്യര്‍, സെക്യൂരിറ്റി ഗാര്‍ഡ്‌, മുഅഖിബ്‌, ഡ്യൂപ്ലിക്കേറ്റ്‌ താക്കോല്‍ നിര്‍മ്മാണ വിദഗ്‌ധന്‍, കസ്‌റ്റംസ്‌ ബ്രോക്കര്‍, ലേഡീസ്‌ ഷോപ്പ്‌ ജീവനക്കാരികള്‍ എന്നീ പ്രഫഷനുകള്‍ സ്വദേശികള്‍ക്കു മാത്രമായി നീക്കിവച്ചെന്നും അവയില്‍ വിദേശികളെ ജോലി ചെയ്യിക്കുന്നത്‌ ശിക്ഷാര്‍ഹമാണെന്നും മന്ത്രാലയം അന്നു വ്യക്‌തമാക്കിയിരുന്നു.
ഇപ്പോള്‍ പ്രചരിക്കുന്ന പട്ടികയിലെ മിക്ക പ്രഫഷനുകളിലും ഇഖാമ പുതുക്കല്‍, പ്രഫഷന്‍ മാറ്റം എന്നിവ നടക്കുന്നുണ്ട്‌. സെക്രട്ടറി, അക്കൗണ്ടന്റ്‌ തുടങ്ങി ചില പ്രഫഷനുകളിലേക്ക്‌ മാറണമെങ്കില്‍ സൗദി എംബസിയോ കോണ്‍സുലേറ്റോ അറ്റസ്‌റ്റ്‌ ചെയ്‌ത യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നു വ്യവസ്‌ഥ വച്ചിട്ടുണ്ട്‌. ഇഖാമ പുതുക്കുന്നതിന്‌ പുതിയ നിയന്ത്രണങ്ങളില്ല.
ഡ്രൈവര്‍, ഓഫീസ്‌ ബോയ്‌, സെയില്‍സ്‌മാന്‍ തുടങ്ങിയ സാധാരണ പ്രഫഷനുകളിലേക്കു മാറാന്‍ ഓണ്‍ലൈനില്‍ ഇപ്പോഴും സൗകര്യമുണ്ട്‌.

Ads by Google
Monday 02 Oct 2017 01.34 AM
YOU MAY BE INTERESTED
TRENDING NOW