Saturday, December 09, 2017 Last Updated 7 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.31 AM

പുനെയില്‍ മലയാളി വീട്ടമ്മ കൊല്ലപ്പെട്ടു

uploads/news/2017/10/151504/c3.jpg

പുനെ: പുന വിശ്രാന്ത്‌വാഡിയില്‍ മലയാളി വീട്ടമ്മയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ചങ്ങനാശേരി സ്വദേശിനി രാധാ മാധവന്‍ നായര്‍ (65) ആണു മരിച്ചത്‌. കഴുത്തുമുറിച്ച നിലയിലാണു മൃതദേഹം. മിലിട്ടറി ഉദ്യോഗസ്‌ഥയായിരുന്നു. ഭര്‍ത്താവ്‌ മാധവന്‍ രണ്ടു വര്‍ഷം മുമ്പു മരിച്ചതിനെത്തുടര്‍ന്ന്‌ തനിച്ചായിരുന്നു താമസം. മക്കള്‍ രണ്ടുപേര്‍ പുനെയില്‍ വേറെ വീട്ടിലാണു താമസം.
മകള്‍ വിളിച്ചിട്ടു രാധ ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്ന്‌ വീട്ടിലെത്തിയപ്പോഴാണു മൃതദേഹം കണ്ടത്‌. രാധയെ ശനിയാഴ്‌ച രാത്രി ഒമ്പതിനും പത്തിനും ഇടയില്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയെന്നാണു പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്‌. മാലയും വളയും നഷ്‌ടപ്പെട്ടിട്ടുണ്ടെങ്കിലും മോഷണമാണു കൊലപാതകത്തിനു പ്രേരിപ്പിച്ച ഘടകമെന്ന്‌ പോലീസ്‌ സ്‌ഥിരീകരിച്ചിട്ടില്ല. കൊലപാതകി പരിചയക്കാരനാണെന്ന സംശയത്തിലാണു പോലീസ്‌.

Ads by Google
Monday 02 Oct 2017 01.31 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW