Monday, October 02, 2017 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.28 AM

മാര്‍ക്കറ്റ്‌ റിവ്യൂ : കുരുമുളകിന്‌ വിലത്തകര്‍ച്ച

uploads/news/2017/10/151486/f1.jpg

കുരുമുളക്‌ ക്വിന്റലിന്‌ 400 രൂപ വീതമാണ്‌ വില ഇടിഞ്ഞത്‌. ഇറക്കുമതി മുളകിന്റെ വില്‍പന ഉത്തരേന്ത്യയില്‍ വലിയതോതില്‍ തുടര്‍ന്നുകൊണ്ടിരിക്കെയാണ്‌ കൊച്ചിയില്‍ കുരുമുളക്‌ വില വീണ്ടും ഇടിഞ്ഞത്‌. കഴിഞ്ഞ ഒരുമാസത്തിനിടയില്‍ കുരുമുളക്‌ ക്വിന്റലിന്‌ 6,000 രൂപയും കിലോയ്‌ക്ക് 60 രൂപയുമാണ്‌ ഇടിഞ്ഞത്‌.
വിലത്തകര്‍ച്ച മൂലം കൊച്ചിയില്‍ കുരുമുളകിന്റെ വരവ്‌ കുറഞ്ഞു. ഉത്തരേന്ത്യയില്‍ ഇറക്കുമതി മുളക്‌ കിലോയ്‌ക്ക് 300 മുതല്‍ 325 രൂപ വരെ നിരക്കില്‍ വിറ്റുകൊണ്ടിരിക്കെയാണു രാജ്യാന്തര വിപണിയില്‍ ഇന്ത്യയുടെ മുളക്‌ ടണ്ണിന്‌ 7,500 ഡോളറില്‍ വില കുറച്ചിട്ടും കയറ്റുമതിക്ക്‌ കരാറായില്ല.
മറ്റ്‌ ഉല്‍പാദക രാജ്യങ്ങളായ വിയറ്റ്‌നാം 4,000, ഇന്തോനീഷ്യ 4,500, ബ്രസീല്‍ 4,000, ശ്രീലങ്ക 5,500 ഡോളറില്‍ കയറ്റുമതിക്ക്‌ ഓഫര്‍ തുടര്‍ന്നു. വാരാന്ത്യവില കുരുമുളക്‌ അണ്‍ഗാര്‍ബിള്‍ഡ്‌ ക്വിന്റലിന്‌ 42,300രൂപ, ഗാര്‍ബിള്‍ഡ്‌ മുളക്‌ 44,300 രൂപ.

വെളിച്ചെണ്ണയ്‌ക്കു നേട്ടം

വെളിച്ചെണ്ണ ക്വിന്റലിന്‌ 100 മുതല്‍ 300 രൂപവരെ വിലകൂടി. വെളിച്ചെണ്ണ മില്ലിങ്‌ ക്വിന്റലിന്‌ 300 രൂപയും തയാറിന്‌ 100 രൂപയുമാണ്‌ കൊച്ചിയില്‍ വെളിച്ചെണ്ണയുടെ മൊത്ത വ്യാപാര സംഘടന വില ഉയര്‍ത്തിയത്‌. തമിഴ്‌നാട്ടില്‍നിന്ന്‌ വെളിച്ചെണ്ണ, കൊപ്ര, പച്ചതേങ്ങ വരവ്‌ കൂടിയിട്ടും കൊച്ചിയില്‍ വില വെറുതെ ഉയര്‍ത്തുകയാണ്‌ ചെയ്‌തത്‌. കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്റെ കീഴില്‍ വെളിച്ചെണ്ണ വ്യാപാരം നടക്കാതിരിക്കെയാണ്‌ വില വെറുതെ ഉയര്‍ത്തിയത്‌.
കൊപ്ര ക്വിന്റലിന്‌ 100 രൂപ വില ഉയര്‍ന്നു. വെളിച്ചെണ്ണ വാരാന്ത്യവില കൊച്ചി മില്ലിങ്‌ 16900 രൂപ. തയാര്‍ 16100 രൂപ കൊപ്ര 10790-11700രൂപ, പിണ്ണാക്ക്‌ എക്‌സ്‌പെല്ലര്‍ 2450, റോട്ടറി 2500രൂപ. വെളിച്ചെണ്ണ മറ്റ്‌ പ്രാദേശിക മാര്‍ക്കറ്റ്‌ വില ആലപ്പുഴ 16700-16100 രൂപ, തൃശൂര്‍ 16000 രൂപ, കോഴിക്കോട്‌ 18500 രൂപ, പാംഓയില്‍ 6120ല്‍ നിന്ന്‌ 6200 രൂപയായി കൂടി.

സ്വര്‍ണം കയറി; രൂപ ഇറങ്ങി

സ്വര്‍ണം പവന്‌ 240രൂപ(ഗ്രാമിന്‌ 30 രൂപ) വിലകുറഞ്ഞു. രാജ്യാന്തര വിപണിയില്‍ വില ഇടിഞ്ഞതാണ്‌ ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്‌ മങ്ങലേറ്റത്‌. ഡോളര്‍ ശക്‌തനാകുകയും രൂപ ദുര്‍ബലമാകുകയും ചെയ്‌തതോടെയാണ്‌ ആഭ്യന്തര വിപണിയില്‍ സ്വര്‍ണം പവന്‌ 22,240ല്‍ നിന്ന്‌ 22,000 രൂപയായി വിലയിടിഞ്ഞു. അമേരിക്കയിലും ലണ്ടനിലും നിക്ഷേപകര്‍ ഡോളറില്‍ താല്‍പര്യം കാട്ടിയതോടെ ലണ്ടനില്‍ സ്വര്‍ണം ഔണ്‍സിന്‌(31.100 മില്ലിഗ്രാം) 1297 ഡോളറില്‍ നിന്ന്‌ 1280 ഡോളറായി വില കുത്തനെ കുറഞ്ഞു.
ഔണ്‍സിന്‌ 17 ഡോളര്‍ വിലയിടിഞ്ഞതോടെ ഡോളര്‍ കരുത്തനായി. രൂപയുടെ മൂല്യം 64രൂപ 80 പൈസയില്‍ നിന്ന്‌ 65രൂപ 28 പൈസയായി കുറഞ്ഞു. ഡോളര്‍ വീണ്ടും കരുത്തനായാല്‍ സ്വര്‍ണ വില താഴേക്കിറങ്ങും.

തേയിലവിലയില്‍ മാറ്റമില്ല

കൊച്ചിയില്‍ കഴിഞ്ഞവാരം നടന്ന ലേലത്തില്‍ തേയില വിലയില്‍ മാറ്റമില്ല. ഇലതേയില മൊത്തം 3,96,000 കിലോയും പൊടിത്തേയില മൊത്തം 1,21,2000 കിലോയും ലേലത്തിനെത്തി.
വിലനിലവാരം ഇലത്തേയില ഓര്‍ത്തോഡക്‌സ്‌ ഹൈഗ്രോണ്‍ ബ്രോക്കണ്‍ 228-241, ഹൈഗ്രോണ്‍ ഫാന്നിംഗ്‌സ്‌ 179-186, മീഡിയം ബ്രോക്കണ്‍ 94-101, മീഡിയം ഫാന്നിംഗ്‌സ്‌ 79-85, സിടിസി ബെസഎ്‌റ്റ് ബ്രോക്കണ്‍ 105-116, ബെസ്‌റ്റ്‌ ഫാന്നിങ്‌സ്‌ 66-71, പൊടിത്തേയില ഓര്‍ത്തോഡക്‌സ്‌ മീഡിയം ബ്രോക്കണ്‍ ഡസ്‌റ്റ്‌ 100-105, മീഡിയം ബ്രോക്കണ്‍ ഫൈന്‍ഡസ്‌റ്റ്‌ 78-83, താണയിനം57-62, സിടിസി ബെസ്‌റ്റ്‌ സൂപ്പര്‍ ഫൈന്‍ഡസ്‌റ്റ്‌ 131-153, ബെസ്‌റ്റ്‌ റെഡ്‌ ഡസ്‌റ്റ്‌ 123-129, കടുപ്പം കൂടിയ ഇടത്തരം 109-116, കടുപ്പം കുറഞ്ഞ ഇടത്തരം 98-104, താണയിനം 69-74 രൂപ.

ടയര്‍ കമ്പനികള്‍ റബറിനെ തുണച്ചു

ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തിവാങ്ങി തുടങ്ങിയതോടെ റബറിന്‌ വിലകൂടി. അവധിക്കച്ചവടക്കാര്‍ വില ഉയര്‍ത്തി വാങ്ങാന്‍ നിര്‍ബന്ധിതരായി. രാജ്യാന്തര വില കുറഞ്ഞുകൊണ്ടിരിക്കേ അവധിക്കച്ചവടക്കാര്‍ വരുംമാസങ്ങളില്‍ അവധികള്‍ക്ക്‌ വില കുറച്ചിരിക്കയാണ്‌. ചൈനയില്‍ ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക്‌ 125ല്‍നിന്ന്‌ 120 ആയും ബാങ്കോക്കില്‍ 115ല്‍ നിന്ന്‌ 112 ആയും ടോക്കിയോ മാര്‍ക്കറ്റില്‍ 120ല്‍ നിന്ന്‌ 113 രൂപയായും റബര്‍ ആര്‍.എസ്‌.എസ്‌ . നാല്‌ വില തകര്‍ച്ചയില്‍ തുടര്‍ന്നതോടെയാണ്‌ അവധി വ്യാപാരികള്‍ വാരാന്ത്യം 136ല്‍നിന്ന്‌ 135 ആയി വില കുറച്ചത്‌.
രാജ്യാന്തരവിപണിയില്‍ റബറിന്‌ ഉയര്‍ന്ന നിരക്കില്‍ ഇന്ത്യ മുന്നിലെത്തിയതോടെ വന്‍കിട ടയര്‍ കമ്പനികള്‍ ഇറക്കുമതിക്ക്‌ ശ്രമം തുടരുന്നുണ്ട്‌. കഴിഞ്ഞ ഒരുമാസമായി രാജ്യാന്തരതലത്തില്‍ റബര്‍ വിലയില്‍ ഒന്നാംസ്‌ഥാനം ഇന്ത്യക്കാണ്‌. അവധി കച്ചവടക്കാര്‍ക്ക്‌ തിരിച്ചടിയായാണു റബര്‍ വില ടയര്‍ കമ്പനികള്‍ ഉയര്‍ത്തിയത്‌. പിന്നീട്‌ വിലകുറക്കുകയും ചെയ്‌തു. മഴമാറി നില്‍ക്കെ ടാപ്പിങ്‌ തുടങ്ങിയാല്‍ വില്‍പനയ്‌ക്കു റബര്‍ വരവ്‌ കൂടും. വിലയില്‍ മാറ്റത്തിനു സാധ്യതയുണ്ട്‌.
136ല്‍ വാങ്ങിയ ടയര്‍ കമ്പനികള്‍ക്കുവേണ്ടി അവധിക്കച്ചവടക്കാര്‍ നവംബര്‍ അവധി 133 രൂപ 45 പൈസയാണു രേഖപ്പെടുത്തിയത്‌. മനഃപൂര്‍വം റബര്‍ വില ഇടിക്കാനാണ്‌ അവധിക്കച്ചവടക്കാര്‍ ശ്രമം തുടങ്ങിയത്‌. ഡിസംബര്‍ അവധിക്ക്‌ 133 രൂപ 53 പൈസയും രേഖപ്പെടുത്തി.
വാരാന്ത്യവില റബര്‍ ഐ.എസ്‌.എസ്‌ . ക്വിന്റലിന്‌ 12,700-13,200 രൂപ ആര്‍.എസ്‌.എസ്‌ നാല്‌ 13,500 രൂപ, കൊച്ചിയില്‍ 200 ടണ്‍ റബറും ടയര്‍ കമ്പനികളുടെ വിതരണക്കാര്‍ രണ്ടായിരം ടണ്‍ റബറും വാങ്ങി.

മറ്റുള്ളവ

അടയ്‌ക്ക 18,000-19,500 രൂപയില്‍നിന്ന്‌ 19,000-20,500 ആയി കൂടി. ചുക്ക്‌ മീഡിയം ക്വിന്റലിന്‌ 12500-ചുക്ക്‌ ബെസ്‌റ്റ്‌ 13500 മഞ്ഞള്‍ 11500, വറ്റല്‍ മുളക്‌ 6500-15500, പഞ്ചസാര 4160, അരി പച്ച 2100-2600, പുഴുക്കലരി ജയ 3800-3900.
ജാതിക്ക തൊണ്ടന്‍ 170, തൊണ്ടില്ലാത്തത്‌ 320, ജാതി പരതി ചുവപ്പ്‌ 350, മഞ്ഞ 500, നാടന്‍ ഗ്രാമ്പു 700 രൂപയില്‍ വില മാറ്റമില്ല.

Ads by Google
Advertisement
Monday 02 Oct 2017 01.28 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW