Monday, October 02, 2017 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 12.34 AM

ഒ.ജെ. സിംപ്‌സണ്‍ പരോളില്‍ പുറത്തിറങ്ങി

uploads/news/2017/10/151426/6.jpg

നേവാഡ: ഒന്‍പതു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം ഫുട്‌ബോള്‍ ഇതിഹാസവും നടനുമായ ഒ.ജെ. സിംപ്‌സണ്‍ പരോളില്‍ പുറത്തിറങ്ങി. വടക്കന്‍ നേവാഡയിലെ ലവ്‌ലോക്‌ കറക്ഷണല്‍ സെന്ററില്‍ നിന്നാണു സിംപ്‌സണിനെ മോചിപ്പിച്ചത്‌.
സിംപ്‌സണ്‍ എങ്ങോട്ടാണു പോയതെന്നത്‌ അജ്‌ഞാതമാണ്‌. സിംപ്‌സണിന്റെ അഭിഭാഷകരും മൗനം പാലിക്കുകയാണ്‌. മാധ്യമ ശ്രദ്ധ ഒഴിവാക്കാന്‍ അര്‍ധ രാത്രിയിലാണു സിംപ്‌സണിനെ മോചിപ്പിച്ചത്‌. 1995 ല്‍ ലൊസാഞ്ചലസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച്‌ മുന്‍ ഭാര്യ നികോള്‍ ബ്രൗണിനെയും സുഹൃത്ത്‌ റോണ്‍ ഗോള്‍ഡ്‌മാനെയും കൊലപ്പെടുത്തിയ കുറ്റത്തിനാണു സിംപ്‌സണിനു തടവ്‌ ശിക്ഷ ലഭിച്ചത്‌. നൂറ്റാണ്ടിന്റെ വിചാരണയില്‍ 33 വര്‍ഷം തടവാണു സിംപ്‌സണിനു വിധിച്ചത്‌. ഒന്‍പത്‌ വര്‍ഷം പരോളില്ലാതെ തടവ്‌ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. ജൂലൈ 20 നാണ്‌ അദ്ദേഹത്തിന്‌ പരോള്‍ അനുവദിച്ചത്‌.

Ads by Google
Advertisement
Monday 02 Oct 2017 12.34 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW