Sunday, July 01, 2018 Last Updated 12 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 12.34 AM

ചക്‌ ദേ ഇന്ത്യയും യോഗയും

uploads/news/2017/10/151425/5.jpg

കൊല്‍ക്കത്ത: ലോകകപ്പ്‌ മത്സരങ്ങള്‍ തുടങ്ങും മുമ്പ്‌ ഉത്തേജനം ലഭിക്കാന്‍ ചിലി ടീം തെരഞ്ഞെടുത്തത്‌ യോഗയും 'ചക്‌ ദേ ഇന്ത്യ' സിനിമയും. 2007 ല്‍ പുറത്തിറങ്ങിയ ബോളിവുഡ്‌ സിനിമ 'ചക്‌ ദേ ഇന്ത്യ' വനിതാ ഹോക്കി ടീമിനെ കുറിച്ചാണ്‌.
കൊല്‍ക്കത്തയിലെ ഒരു തിയറ്ററില്‍ നിന്നാണ്‌ അവര്‍ സിനിമ കണ്ടത്‌. ഒന്നുമല്ലാത്ത ടീം ലോകകപ്പ്‌ ചാമ്പ്യന്‍മാരാകുന്നതിനെ കുറിച്ചുള്ള സിനിമ കണ്ടിരിക്കേണ്ടതാണെന്നു തോന്നിയെന്നാണു കോച്ച്‌ ഹെര്‍നാന്‍ കാപുറ്റോ ട്വീറ്റ്‌ ചെയ്‌തത്‌. കോച്ചും 21 അംഗ ടീമും സപ്പോര്‍ട്ടിങ്‌ സ്‌റ്റാഫും കളി കാണാനെത്തി. 'ചക്‌ ദേ ഇന്ത്യ' യുടെ വിതരണ കമ്പനിയാണു കളിക്കാര്‍ സിനിമ കാണാന്‍ അവസരം ഒരുക്കിയത്‌. ഏതു തിയറ്ററിലാണു സിനിമ പ്രദര്‍ശിപ്പിച്ചതെന്ന്‌ അവര്‍ പുറത്തുവിട്ടില്ല.
താരങ്ങള്‍ കൊല്‍ക്കത്തയിലെ കാലാവസ്‌ഥയുമായി പൊരുത്തപ്പെട്ടു വരികയാണെന്ന്‌ അര്‍ജന്റീനയുടെ മുന്‍ ഗോള്‍ കീപ്പര്‍ കൂടിയായ ഹെര്‍നാന്‍ കാപുറ്റോ പറഞ്ഞു. കൊല്‍ക്കത്തയിലെ കാലാവസ്‌ഥയുമായി പൊരുത്തപ്പെടാന്‍ 35 ഡിഗ്രി സെന്റിഗ്രേഡും 95 ശതമാനം ഈര്‍പ്പവുമുള്ള അന്തരീക്ഷത്തിലാണ്‌ അവര്‍ പരിശീലിക്കുന്നത്‌. പരിശീലനത്തിന്റെ വീഡിയോയും അവര്‍ ട്വിറ്ററിലൂടെ പങ്കുവച്ചു. സമ്മര്‍ദത്തെ അതിജീവിക്കാന്‍ ചിലി ടീം കൊല്‍ക്കത്തക്കാരനായ ഹഠ യോഗാചാര്യന്‍ ബിക്രം ചൗധരിയെ കൂടെ കൂട്ടിയിട്ടുണ്ട്‌. ശരീരത്തെയും മനസിനെയും ആത്മാവിനെയും തണുപ്പിക്കാനാണു യോഗയെന്നും ട്വീറ്റ്‌ ചെയ്‌തിട്ടുണ്ട്‌. 1993 ലെ ജപ്പാനില്‍ നടന്ന ലോകകപ്പില്‍ മൂന്നാംസ്‌ഥാനക്കാരായതാണ്‌ ചിലിയുടെ ഏറ്റവും മികച്ച പ്രകടനം. 1997 ലെ ജൗജിപ്‌ത് ലോകകപ്പില്‍ അവര്‍ക്കു ഗ്രൂപ്പ്‌ ഘട്ടം കടക്കാനായില്ല. പിന്നാലെ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ തോല്‍ക്കുകയും ചെയ്‌തു. ദക്ഷിണ അമേരിക്കന്‍ മേഖലാ മത്സരത്തില്‍ റണ്ണര്‍ അപ്പായാണ്‌ ചിലി ഇന്ത്യയിലേക്കുള്ള ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തത്‌. എഫ്‌് ഗ്രൂപ്പില്‍ ഇംഗ്ലണ്ട്‌, ഇറാഖ്‌, മെക്‌സിക്കോ എന്നിവര്‍ക്കൊപ്പമാണു ചിലി. എട്ടിന്‌ സാള്‍ട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ അവര്‍ ഇംഗ്ലണ്ടിനെ നേരിടും. ഞായറാഴ്‌ച പുലര്‍ച്ചെയാണു ചിലി ടീമെത്തിയത്‌.

Ads by Google
Monday 02 Oct 2017 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW