Monday, October 02, 2017 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 12.34 AM

കിരീടം സ്വന്തമാക്കാന്‍ ജര്‍മനിയെത്തി

uploads/news/2017/10/151424/4.jpg

മഡ്‌ഗാവ്‌: അണ്ടര്‍ 17 ലോകകപ്പ്‌ ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കുമെന്ന ദൃഢനിശ്‌ചയവുമായി ജര്‍മന്‍ ടീമെത്തി. നായകനും സൂപ്പര്‍ താരവുമായ യാന്‍ ഫിറ്റെ ആര്‍പിനെ കൂടാതെയാണ്‌ ടീമെത്തിയത്‌.
ഞായറാഴ്‌ച പുലര്‍ച്ചെ അഞ്ചിന്‌ ഖത്തര്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ്‌ ജര്‍മനിയുടെ 20 അംഗ ടീം ഗോവയില്‍ വന്നിറങ്ങിയത്‌. രാവിലത്തെ വിശ്രമത്തിനു ശേഷം ഉച്ച കഴിഞ്ഞു കോച്ച്‌ ക്രിസ്‌റ്റ്യന്‍ വുക്കിന്റെ നേതൃത്വത്തില്‍ മഡ്‌ഗാവിലെ കടല്‍ത്തീരത്തു പരിശീലനം തുടങ്ങി. മണിക്കൂറുകളുടെ യാത്രാ ക്ഷീണം മാറ്റാന്‍ വേണ്ടിയാണു കടല്‍ത്തീരത്തു പരിശീലനം നടത്തിയതെന്നു കോച്ച്‌ ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ വ്യക്‌തമാക്കി.
മണലില്‍ പന്തു തട്ടുന്ന കളിക്കാരുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്‌തു. ബുണ്ടസ്ലീഗായില്‍ (ജര്‍മന്‍ ലീഗ്‌) ഹാംബര്‍ഗര്‍ എസ്‌്.വിക്കു വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന യാന്‍ ആര്‍പ്‌ വൈകാതെ ടീമിനൊപ്പം ചേരും. വെര്‍ഡര്‍ ബ്രമനിനെതിരായ ലീഗ്‌ മത്സരത്തില്‍ കളിച്ചു ചരിത്രം സൃഷ്‌ടിച്ച ശേഷം അദ്ദേഹം വൈകാതെ ഗോവയിലേക്കു തിരിക്കും. 2000 ത്തിനു ശേഷം ജനിച്ച ഒരു താരം ആദ്യമായാണ്‌ ബുണ്ടസ്ലീഗയില്‍ അരങ്ങേറുന്നത്‌്.
വെര്‍ഡര്‍ ബ്രമനിനെതിരായ മത്സരം ഗോള്‍രഹിത സമനിലയായെങ്കിലും യാന്‍ ഫിറ്റെ ആര്‍പിന്റെ അരങ്ങേറ്റം കൊണ്ടു ശ്രദ്ധനേടി. യുവേഫ യൂറോപ്യന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ ജര്‍മനിക്കു വേണ്ടി രണ്ടുവട്ടം ഹാട്രിക്കടിക്കാന്‍ യാന്‍ ഫിറ്റെ ആര്‍പിക്കായി. ജര്‍മനി സെമി ഫൈനലില്‍ സ്‌പെയിനോടു തോറ്റെങ്കിലും ലോകകപ്പിനു യോഗ്യത നേടി (ആദ്യനാലു സ്‌ഥാനക്കാര്‍ക്കാണു ലോകകപ്പില്‍ കളിക്കാനാകുക).
സി ഗ്രൂപ്പില്‍ കോസ്‌റ്ററിക്ക, ഇറാന്‍, ഗിനിയ എന്നിവര്‍ക്കൊപ്പമാണു ജര്‍മനി കളിക്കുന്നത്‌. ഏഴിനു നടക്കുന്ന ആദ്യ മത്സരത്തില്‍ അവര്‍ കോസ്‌റ്ററിക്കയെ നേരിടും. ഒന്‍പതാം തവണയാണ്‌ ജര്‍മനി ലോകകപ്പില്‍ കളിക്കുന്നത്‌. 1985 ലെ പ്രഥമ ലോകകപ്പില്‍ അവര്‍ റണ്ണര്‍ അപ്പായിരുന്നു. 2007, 2011 സീസണുകളില്‍ മൂന്നാം സ്‌ഥാനക്കാരായി. 1997 ല്‍ നാലാംസ്‌ഥാനക്കാരായാണു മടങ്ങിയത്‌. കഴിഞ്ഞ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ ക്ര?യേഷ്യയോടു തോറ്റു മടങ്ങി.

Ads by Google
Advertisement
Monday 02 Oct 2017 12.34 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW