Wednesday, August 22, 2018 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 12.34 AM

കാണികളില്ലെങ്കിലും മെസി ഗോളടിക്കും

uploads/news/2017/10/151422/2.jpg

ബാഴ്‌സലോണ: സ്‌പെയിനില്‍നിന്നു സ്വാതന്ത്രം വേണമെന്ന കറ്റാലന്‍ ജനതയുടെ ഹിതപരിശോധന രക്‌തരൂക്ഷിതമായി നടക്കുമ്പോള്‍ ന്യൂക്യാമ്പില്‍ ബാഴ്‌സലോണ ലാസ്‌പാല്‍മാസിനെതിരേ ഗോളടിച്ചു കൂട്ടി.
കറ്റാലന്‍ മേഖല സംഘര്‍ഷ ഭരിതമായതോടെ സ്‌പാനിഷ്‌ ഫുട്‌ബോള്‍ ലീഗ്‌ മത്സരങ്ങള്‍ നടക്കുമെന്ന്‌ ഉറപ്പില്ലായിരുന്നു. മത്സരം തുടങ്ങാന്‍ 25 മിനിട്ട്‌ ശേഷിക്കേയാണ്‌ ലാ ലീഗാ അധികൃതര്‍ രണ്ടും കല്‍പ്പിച്ച്‌ തുടരാന്‍ തീരുമാനിച്ചത്‌്. മത്സരം മാറ്റിവയ്‌ക്കണമെന്ന്‌ ബാഴ്‌സ അധികൃതരുടെ അപേക്ഷ സ്‌പാനിഷ്‌ ഫുട്‌ബോള്‍ ലീഗ്‌ തള്ളിയിരുന്നു. ന്യൂക്യാമ്പ്‌ സ്‌റ്റേഡിയത്തിലെ ഒഴിഞ്ഞ ഗാലറിയെ സാക്ഷിയാക്കി 3-0 ത്തിനാണു ബാഴ്‌സ ജയിച്ചത്‌. സ്‌റ്റേഡിയത്തിനും കളിക്കാര്‍ക്കും മതിയായ സുരക്ഷയൊരുക്കാന്‍ പോലീസിന്‌ ആകില്ലെന്നു വ്യക്‌തമായതോടെയാണു ന്യൂക്യാമ്പിലേക്കു കാണികളെ കടത്തിവിടേണ്ടെന്നു തീരുമാനിച്ചത്‌്.
കാണികളുണ്ടായിരുന്നില്ലെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസി തന്റെ ഭാഗം ഗംഭീകരമാക്കി. 70, 77 മിനിട്ടുകളില്‍ ഗോളുകളടിച്ചാണു മെസി തിളങ്ങിയത്‌. 49-ാം മിനിട്ടില്‍ സെര്‍ജിയോ ബസ്‌ക്വറ്റസ്‌ ബാഴ്‌സയെ മുന്നിലെത്തിച്ചിരുന്നു. ഏഴ്‌ കളികളില്‍നിന്ന്‌ 21 പോയിന്റ്‌ നേടിയ ബാഴ്‌സ ഒന്നാംസ്‌ഥാനത്താണ്‌. അത്രയും കളികളില്‍ 16 പോയിന്റ്‌ നേടിയ സെവിയയാണു രണ്ടാമത്‌്. അത്‌ലറ്റിക്കോ മാഡ്രിഡ്‌ 15 പോയിന്റുമായി മൂന്നാംസ്‌ഥാനത്തേക്കു പോയി. ലെഗാനസിനെതിരേ ഗോള്‍രഹിത സമനില വഴങ്ങിയതാണ്‌ അത്‌ലറ്റിക്കോയ്‌ക്കു തിരിച്ചടിയായത്‌. മറ്റൊരു മത്സരത്തില്‍ റയാല്‍ സോസിഡാഡും റയാല്‍ ബെറ്റിസും 4-4 നു സമനിലയില്‍ പിരിഞ്ഞു.
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍, ബേണ്‍ലീ ടീമുകള്‍ ജയം സ്വന്തമാക്കി. കരുത്തനായ ലിവര്‍പൂള്‍ എവേ മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനോട്‌ 1-1 നു സമനില വഴങ്ങി. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ ആഴ്‌സണല്‍ പുതുമുഖങ്ങളായ ബ്രൈറ്റണ്‍ ആന്‍ഡ്‌ ഹോവ്‌ ആല്‍ബിയോണിനെ 2-0 ത്തിനു തോല്‍പ്പിച്ചു. നാചോ മോണ്‍റിയാല്‍, അലക്‌സ് ഇവോബി എന്നിവരാണു ഗോളടിച്ചത്‌. സ്വന്തം തട്ടകമായ ഗൂഡിസണ്‍ പാര്‍ക്കില്‍ ബേണ്‍ലിയോടു തോറ്റത്‌ എവര്‍ടണിന്‌ അപ്രതീക്ഷിത ആഘാതമായി. ജാസണ്‍ ഹെന്‍ഡ്രിക്‌സാണ്‌ വിജയ ഗോളടിച്ചത്‌.

Ads by Google
Monday 02 Oct 2017 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW